Image

ആം ആദ്‌മി മുന്നേറ്റത്തില്‍ സന്തോഷം പങ്കുവെച്ച്‌ മനീഷ്‌ സിസോദിയ

Published on 11 February, 2020
ആം ആദ്‌മി  മുന്നേറ്റത്തില്‍ സന്തോഷം പങ്കുവെച്ച്‌   മനീഷ്‌ സിസോദിയ

ന്യൂദല്‍ഹി: ദല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്‌മിയുടെ മുന്നേറ്റത്തില്‍ സന്തോഷം പങ്കുവെച്ച്‌ ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ. യഥാര്‍ത്ഥ ദേശീയത എന്താണെന്നാണ്‌ ആം ആദ്‌മി പാര്‍ട്ടിയുടെ വിജയത്തിലൂടെ തെളിയിക്കപ്പെടുന്നതെന്ന്‌ സിസോദിയ പറഞ്ഞു.

ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ്‌ യഥാര്‍ത്ഥ ദേശീയതയെന്നും സിസോദിയ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയത്തില്‍ അവസരം ലഭിക്കുകയാണെങ്കില്‍ നിങ്ങള്‍ ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കണം. അതാണ്‌ യഥാര്‍ത്ഥ ദേശസ്‌നേഹം. ഞങ്ങളുടെ വിജയം തെളിയിക്കുന്നതും ഇതാണ്‌. വിദ്യാഭ്യാസം, ആരോഗ്യം സേവനം എന്നിവയില്‍ ഊന്നി പ്രവര്‍ത്തിക്കുകയായിരുന്നു ഞങ്ങള്‍ സിസോദിയ പറഞ്ഞു.

''ഒരു സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍ അവര്‍ വിജയം കണ്ടിരിക്കുമെന്ന്‌ തെളിയിക്കുകയാണ്‌ ദല്‍ഹി.

ഞങ്ങള്‍ സ്‌കൂളുകളെയും ആശുപത്രികളെയും കുറിച്ച്‌ സംസാരിച്ചുകൊണ്ടിരുന്നു, എന്നാല്‍ മറുവശത്ത്‌ ഇത്തരമൊരു സാഹചര്യത്തെ ദുര്‍ബലപ്പെടുത്താനായി ഹിന്ദുക്കളേയും മുസ്‌ലീങ്ങളേയും കുറിച്ച്‌ മാത്രം അവര്‍ സംസാരിച്ചു.സിസോദിയ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക