Image

കോണ്‍ഗ്രസിന്റെ തോല്‍വി നല്ല സന്ദേശമല്ല നല്‍കുന്നത്‌; കോണ്‍ഗ്രസ്‌ എം.പി അധിര്‍ രഞ്‌ജന്‍ ചൗധരി

Published on 11 February, 2020
കോണ്‍ഗ്രസിന്റെ തോല്‍വി നല്ല സന്ദേശമല്ല നല്‍കുന്നത്‌;  കോണ്‍ഗ്രസ്‌ എം.പി അധിര്‍ രഞ്‌ജന്‍ ചൗധരി

ന്യൂദല്‍ഹി: ആം ആദ്‌മി പാര്‍ട്ടി മൂന്നാം തവണയും അധികാരത്തില്‍ വരുമെന്ന്‌ എല്ലാവര്‍ക്കും ഉറപ്പായിരുന്നെന്ന്‌ കോണ്‍ഗ്രസ്‌ നേതാവും എം.പിയുമായ അധിര്‍ രഞ്‌ജന്‍ ചൗധരി. കോണ്‍ഗ്രസിന്റെ പരാജയം നല്ല സന്ദേശമല്ല നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹിയില്‍ ഒരു സീറ്റില്‍ പോലും മുന്നേറാന്‍ കോണ്‍ഗ്രസിന്‌ സാധിച്ചിരുന്നില്ല. കഴിഞ്ഞ തവണയും ദല്‍ഹിയില്‍ ഒരു സീറ്റുപോലും നേടാന്‍ കോണ്‍ഗ്രസിന്‌ സാധിച്ചിരുന്നില്ല. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 3 സീറ്റില്‍ ഒതുങ്ങിയ ബി.ജെ.പിക്ക്‌ ഇത്തവണ സീറ്റ്‌ മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്‌.

ഭാരതീയ ജനതാ പാര്‍ട്ടിക്കും അവരുടെ സാമുദായിക അജണ്ടയ്‌ക്കുമെതിരെ ആം ആദ്‌മി പാര്‍ട്ടി നേടിയ വിജയം പ്രധാനപ്പെട്ടത്‌ തന്നെയാണെന്നും അധിര്‍ രഞ്‌ജന്‍ ചൗധരി പ്രതികരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക