Image

ആം ആദ്‌മി പാര്‍ട്ടി ഹാട്രിക്‌ വിജയത്തിലേക്ക്‌; കോണ്‍ഗ്രസിന്‌ ഒരിടത്തും ലീഡില്ല

Published on 11 February, 2020
ആം ആദ്‌മി പാര്‍ട്ടി ഹാട്രിക്‌ വിജയത്തിലേക്ക്‌; കോണ്‍ഗ്രസിന്‌ ഒരിടത്തും ലീഡില്ല


ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്‌ബോള്‍ ആം ആദ്‌മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ 47 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. 23 സീറ്റുകളില്‍ ബി.ജെ.പി  മുന്നിലാണ്‌. നേരത്തെ ഒരു സീറ്റില്‍ കോണ്‍ഗ്രസ്‌ മുന്നിട്ടു നിന്നെങ്കിലും ലീഡ്‌ നഷ്ടമായി. 

ഫല സൂചനകളും എക്‌സിറ്റ്‌ പോള്‍ ഫലങ്ങളും ആംആദ്‌മി പാര്‍ട്ടിക്ക്‌ അനുകൂലമായിരിക്കുകയാണ്‌.

എന്നാല്‍ വിജയം തങ്ങള്‍ക്കാണെന്ന ഉറച്ച വിശ്വാസത്തിലാണ്‌ ബിജെപി. 45 സീറ്റ്‌ ഉറപ്പാണെന്ന്‌ ബിജെപി ആവര്‍ത്തിക്കുന്നുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക