Image

അവരുടെ ആ മാറ്റത്തിനുപിന്നാല്‍ കഠിന പരിശ്രമം ; കങ്കണ റണാവത്തിനെക്കുറിച്ച്‌ തുറന്നു പറഞ്ഞ് നിര്‍മാതാവ് വിജയ്

Published on 10 February, 2020
അവരുടെ ആ മാറ്റത്തിനുപിന്നാല്‍ കഠിന പരിശ്രമം ; കങ്കണ റണാവത്തിനെക്കുറിച്ച്‌ തുറന്നു പറഞ്ഞ് നിര്‍മാതാവ് വിജയ്

ബോളിവുഡിന് പുറമെയും നിരവധി ആരാധകരുള്ള പ്രേക്ഷകരുടെ പ്രിയതാരമാണ് കങ്കണ റാണവത്ത് താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. അതേസമയം തന്റെ നിലപാടുകള്‍ സധൈര്യം തുറന്നു പറയുന്ന താരത്തിന് നേരെ നിരവധി വിമര്‍ശനങ്ങളും ഉണ്ടായിട്ടുണ്ട്. തന്റെ
കഥാപാത്രത്തിനുവേണ്ടി കഠിന പ്രയത്നം നടത്തുന്ന താരം കൂടിയാണ് കങ്കണ റണാവത്ത്. താരത്തിന്റെ അഭിനയ മികവില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരിക്കും.


അതേസമയം ഇത്തവണ താരത്തിന്റേതായി കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയലളിതയുടെ ജീവചരിത്രം വരച്ചുകാട്ടുന്ന തലൈവി. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ ആരാധകര്‍ ഞെട്ടിയിരുന്നു. കങ്കണയാണോ ഇതെന്ന് തൊന്നിപ്പിക്കും വിധമുള്ള മേക്കോവറായിരുന്നു കണ്ടത്.ഈ മാറ്റത്തിനുപിന്നാല്‍ കഠിന പരിശ്രമമാണ് താരത്തിന് വേണ്ടി വന്നത്. ജയലളിതയുടെ രൂപസാദൃശ്യം ആകാന്‍ കങ്കണ കൂട്ടിയ ഭാരം 10 കിലോഗ്രാം ആണ്. അതേസമയം വളരെ ആത്മാര്‍ത്ഥയുള്ള നടിയാണ് കങ്കണ എന്നാണ് മദ്രാസ് പട്ടണം എന്ന ചിത്രത്തിന്റെ സിനിമാ നിര്‍മാതാവ് വിജയ് പറഞ്ഞത്.

അവര്‍ ഓരോ കഥാപാത്രങ്ങളിലൂടെയും ഞെട്ടിക്കുന്നു. താന്‍ അത്ഭുതപ്പെട്ടിട്ടുണ്ട് അവരുടെ സിനിമയോടുള്ള ആത്മാര്‍ത്ഥത കണ്ടെന്നും വിജയ് പറയുന്നു.കങ്കണ ചിന്തിക്കുന്ന താരമാണ്. കാരവനില്‍ ഇരുന്ന് അവര്‍ കഥാപാത്രമായി മാറുന്നുവെന്നും വിജയ് പറയുന്നു. ചിത്രത്തില്‍ എംജിആറിന്റെ വേഷം ചെയ്യുന്നത് അരവിന്ദ് സ്വാമിയാണ്.തമിഴകത്തിന്റെ തലൈവിയുടെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക