image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

വാരാന്ത്യത്തിലേക്കുള്ള പതിനെട്ടാം പടി (വാല്‍ക്കണ്ണാടി- കോരസണ്‍)

EMALAYALEE SPECIAL 09-Feb-2020
EMALAYALEE SPECIAL 09-Feb-2020
Share
image
ജോലിയില്‍ നിന്നും ഇറങ്ങുന്നതിനു ഏതാനും നിമിഷം മുന്‍പായി തിരക്കിട്ടു എഴുതുന്ന എന്റെ അടുക്കലേക്കു സഹപ്രവര്‍ത്തകനായ എബ്രഹാം കടന്നു വന്നതു ശ്രദ്ധിച്ചില്ല. വലതു കൈയ്യില്‍ ഇളം ബ്രൗണ്‍ കളറിലുള്ള മുത്തുകള്‍ കൊണ്ട് ചേര്‍ത്തുവച്ച ബ്രേസ്‌ലെറ്റ് കണ്ടു എബ്രഹാം ചിരിച്ചുകൊണ്ട് ചോദിച്ചു, ഇതൊക്കെ പെണ്‍കുട്ടികള്‍ ഇടുന്നതല്ലേ? മറുപടി പെട്ടന്നായിരുന്നു , മകള്‍ ക്രിസ്റ്റല്‍ 500 മൈല്‍ ദൂരത്തു കോളജിലാണ്, രാവിലെ അവളുടെ ഒഴിഞ്ഞു കിടക്കുന്ന മുറിയില്‍ ഒന്ന് കയറിയപ്പോള്‍ കിട്ടിയതാണ്. ഇത് കൈയില്‍ ഉള്ളപ്പോള്‍ അവള്‍ കയ്യില്‍ പിടിച്ചിരിക്കുന്നു എന്ന് ഒരു തോന്നല്‍. എബ്രഹാമിന്റെ മുഖം ഒന്നു വാടി, ഈ വാരാന്ത്യത്തില്‍ മറന്നുപോകാതെ  ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളുടെ ലിസ്റ്റ് ആണ് എഴുതികൂട്ടുന്നത്.  

'അമേരിക്കയില്‍ കാലെടുത്തു വച്ചപ്പോള്‍ മുതല്‍ അടുത്ത ഒരു പത്തു വര്‍ഷത്തേക്കുള്ള കാര്യങ്ങളുമായിട്ടാണ് ഓരോ ദിവസവും ഓടുന്നത്. ഒന്നും ഒരു അന്ത്യമില്ലാതെ ലിസ്റ്റിലെ എണ്ണം കൂടുന്നു', അടുത്തകാലത്ത് ഒരു സുഹൃത് പറഞ്ഞതാണ്. ഉള്ള പകലില്‍ ചെയ്തു തീര്‍ക്കുവാന്‍ പറ്റാത്തത്ര വലിയ ഓരോ പട്ടികയുമായാണ് ഓരോ അമേരിക്കക്കാരനും ദിവസം തുടങ്ങുന്നത്. ഒക്കെ വിട്ടു മാറിനിക്കാനാവില്ല; വിട്ടുപോയാല്‍ കനത്ത വില നല്‍കേണ്ടിവരും എന്നതാണ് പാഠം.  പണമടക്കുന്നതിന്റെ ഒരു തീയതി മറന്നുപോയാല്‍ പിഴ, പിന്നെ ബാഡ് ക്രെഡിറ്റ്..ഒക്കെ ഒരുപിടി നൂലാമാലകള്‍ വര്‍ഷങ്ങളോളം നീടുകിടക്കും. 

അതുവരെ കുറിച്ചിട്ട ലിസ്റ്റ് ഇങ്ങനെ പോകുന്നു, ഇതില്‍ പലതും നിങ്ങള്‍ക്കും പരിചയമുള്ളതാകാം. ഒരു പക്ഷെ ചിലരുടെ എങ്കിലും ലിസ്റ്റ് ഇതിലും കൂടുതലാവാം. എന്നാലും ഒന്ന് കണ്ണോടിച്ചു നോക്കാം.

1 . രാവിലെ ആറരക്ക് ഭാര്യയെ ജോലിക്കു കൊണ്ടുവിടണം. എന്നും തനിയെ കാറോടിച്ചു പോകുന്ന ഭാര്യക്ക് വാരാന്ത്യത്തില്‍ ജോലി ഉണ്ടെങ്കില്‍ കൊണ്ട് വിടുക കൊണ്ടുവരിക ഒക്കെ ചെയ്യുന്ന ഒരു ഏര്‍പ്പാട്. ഒരു എക്‌സ്ട്രാ ഓര്‍ഡിനറി സഹായം, തണുത്തു പുതച്ചുകിടന്നുറങ്ങുന്ന ഭര്‍ത്താവിനെ നോക്കി അസൂയ്യപ്പെടാതെ, ത്യാഗിയായ ഒരു പങ്കാളി, എങ്ങനെ? (രാവിലെ എഴുനേറ്റു കാപ്പി ഉണ്ടാക്കി വെക്കുന്നത് ലിസ്റ്റില്‍ പെടുത്തിയിട്ടില്ല).

2 . കൃത്യം എട്ടു മണിക്ക് ഓട്ടോ ഡീലര്‍ഷിപ്പില്‍ വണ്ടി കൊണ്ട് കൊടുക്കണം. ഫ്രീ സര്‍വീസിന്റെ അവസാന വിളിയായിരുന്നു. ഏതായാലും അങ്ങനെ രാവിലെ അലസമായി കിടന്നു ഉറക്കണ്ടാ എന്ന് കരുതി ഭാര്യ എടുത്ത അപ്പോയിന്റ്‌മെന്റാണ്.  അവരെക്കൊണ്ടു ഇത്ര ഒക്കെയേ സഹായിക്കാനാവൂ.

3 . വീടിന്റെ ഇന്‍ഷുറന്‍സ് കമ്പനി നിരന്തരം കൂട്ടികൊണ്ടിരുന്ന പ്രീമിയത്തില്‍ നിന്ന്  ഒരു മോചനം ആണ് ഉദ്ദേശം. ഒരു പുതിയ കമ്പനിയെ കണ്ടുപിടിച്ചു പോളിസി എടുത്തു. അത് വീടുലോണ്‍ എടുത്ത ബാങ്കിലും പഴയ ഇന്‍ഷുറന്‍സ് കമ്പനിയെയും യഥാസമയം അറിയിച്ചതാണ്. പക്ഷെ രണ്ടുകമ്പനിയും ബാങ്ക് അക്കൗണ്ടില്‍ നിന്ന് വലിക്കുകയാണ്. ബാങ്കില്‍പോയി സ്‌റ്റോപ്പ് പയ്‌മെന്റ്‌റ് ചെയ്യണം. കൂടുതല്‍ എടുത്ത പണത്തിനായി ഇന്‍ഷുറന്‍സ് കമ്പനിക്കാരോട് വഴക്കിടേണം, അല്ലെങ്കില്‍ ബിസിനസ് ബ്യുറോയില്‍  കംപ്ലയിന്റ് ചെയ്യണം.

4 . വീട് ക്ലീനിങ്ങിനു ക്ലീനിങ് കമ്പനിക്കാര്‍ 12 മണിക്കും 1 മണിക്കും ഇടയില്‍ വരും എന്നാണ് അറിയിച്ചത്. അടുത്ത രണ്ടു മണിക്കൂര്‍ നേരത്തേക്ക് നാല് പേരുള്ള ടീം വീടു  കൈയ്യടക്കുകയാണ്. ഇരിക്കാനോ നില്‍ക്കാനോ ഇടയില്ലതെ മീന്‍ ചാടുന്നപോലെ വീട്ടില്‍ ഓടി നടക്കണം.

5 . വൈറ്റമിന്‍ ഡി , കുറവുകൊണ്ടു കുറെയേറെ പ്രശനങ്ങള്‍ ഉണ്ടാകാം എന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. സൂര്യപ്രകാശം ദേഹത്ത് അടിക്കാത്തതുകൊണ്ടാണ് ഇങ്ങനെ പ്രശനം ഉണ്ടാകുന്നത്. എന്നാല്‍ സാധാരണ വീട്ടില്‍ വരുന്ന മരുന്നുകളുടെ കൂട്ടത്തില്‍ അത് കാണുന്നില്ല, ഇനി ഡോക്ടറിനെ വിളിച്ചു മരുന്ന് കുറിപ്പിക്കണം.

6 . ഡോര്‍ ബെല്‍  രണ്ടെണ്ണം പ്രധാന കവാടത്തില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും രണ്ടും പണിമുടക്കിലാണ്. ബാറ്ററി മാറിയിട്ടും രക്ഷയില്ല. ആരെങ്കിലും ഡോറില്‍ വന്നു തട്ടി വിളിച്ചാണ് കേള്‍ക്കുന്നത്. സുഹൃത് ബാബുവിനെ കൂട്ടി ഒരു ബെല്‍ വെളിയില്‍ സ്ഥാപിക്കണം.

7 . വാതിലിനു പുറത്തു സ്ഥാപിച്ച സ്‌റ്റോര്‍മ്മുഡോര്‍  കാറ്റടിച്ചു ഇളകിക്കിടക്കുകയാണ്. ശരിക്കു അടക്കാന്‍ സാധിക്കുന്നില്ല. ശരിയാക്കാന്‍ ഒരു വൃഥാ ശ്രമം നടത്തി അത് ആകെ കുളമാക്കി എന്ന് പറയാം. മകന്റെ ഒരു സുഹൃത്ത് ഒരു ഹാന്‍ഡിമാന്‍ ഉണ്ട് എന്ന് പറഞ്ഞു. അയാളെ വിളിക്കണം.

8 . വാര്‍ഷീക ടാക്‌സ് ഫയല്‍ ചെയ്യണം. ടാക്‌സ് പേപ്പറുകള്‍ ഒക്കെ അടുക്കിവച്ചു ടാക്‌സ് ചെയ്യുന്ന ആളെ കാണണം.

9 . മകളുടെ കോളേജ് ലോണ്‍ എടുക്കാനായി 'ഫാസ്ഫാ' എന്ന നീണ്ട ചടങ്ങു ഓണ്‍ലൈന്‍ ഫയല്‍ ചെയ്യണം.

10 .  വീട്ടിലെ പ്രിന്‍റര്‍ വര്‍ക്ക് ചെയ്യുന്നില്ല, അത് ശരിയാക്കാന്‍ നോക്കണം.

11 . കമ്പ്യൂട്ടര്‍ റൂമിലെ ചെയര്‍ മാറണം.

12 . ലോണ്‍ഡറിയില്‍ കൊടുത്ത തുണികള്‍ വാങ്ങണം

13 . തടി കുറക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍ നിര്‍ദേശിച്ച സ്മാര്‍ട്ട് വാച്ച് സെറ്റപ്പ് ചെയ്യണം. ഓരോ ദിവസവും എത്ര കലോറി പുകച്ചു , എത്ര കടമ്പകള്‍ കയറി, ബ്ലഡ് പ്രഷര്‍ എങ്ങനെ ഒക്കെ ഇനിയും വിരല്‍ തുമ്പില്‍.

14 . ഹെല്‍ത്ത് ക്ലബ്ബില്‍ രണ്ടു ദിവസവും പോകണം.മിക്കവാറും നടക്കാറുള്ള കാര്യമല്ല എങ്കിലും ഒന്ന് ശ്രമിച്ചു നോക്കണം. മെമ്പര്‍ഷിപ്പ് വെറുതെ അടച്ചു, കാര്‍ഡ് പോകെറ്റിലിട്ടു മനസ്സില്‍ വ്യായാമം ചെയ്യുകയാണ്, ഇനിയെങ്കിലും ഒരു മാറ്റം വേണം. ഒന്നു ശ്രമിക്കുക തന്നെ.
 
15 . ശനിയാഴ്ച വൈകിട്ട് രണ്ടു മീറ്റിങ്ങുകളില്‍ ക്ഷണം, ഒക്കെ പരിചയക്കാരാണ്, നമ്മള്‍ പരിപാടി നടത്തുമ്പോള്‍  അവരും വിളിച്ചാല്‍ വരണമല്ലോ, അപ്പൊ അവിടെ ഒന്ന് തലകാണിക്കാതെ തരമില്ല 

16 . ക്ലബ്ബിന്റെ ടെലി കോണ്‍ഫറന്‍സ്  ഞായറാഴ്ച വൈകിട്ട് എട്ടു മണിക്ക്

17 . ശനിയാഴ്ച്ച മലയാളം സിനിമ കാണണമെന്ന് ഭാര്യക്ക് ഒരു ആഗ്രഹം

18. പള്ളി, നാട്ടില്‍ അമ്മയെ വിളിക്കുക, സുഹൃത്തുക്കളെ വിളിക്കുക, ഗ്രോസറി ഷോപ്പിങ്, എഴുത്തു, വായന തുടങ്ങിയ പതിവു പരിപാടികള്‍ കൂടാതെയും.

ട്രെയിന്‍ സ്‌റ്റേഷനില്‍ വച്ച് വേഗത്തില്‍ ഫോണും നോക്കി വായിച്ചു വരുന്ന അയല്‍ക്കാരനെ കണ്ടു. നേരെ മുന്നില്‍ തടഞ്ഞു നിറുത്തി. അയാള്‍ ഉച്ചത്തില്‍ അട്ടഹസിച്ചുകൊണ്ട് കെട്ടിപ്പുണര്‍ന്നു. നമ്മള്‍ അടുത്ത വീട്ടില്‍ താമസിച്ചിട്ടും ഇവിടെവച്ചാണല്ലോ കാണാന്‍ സാധിക്കുന്നത്. ഞാന്‍ ഇന്ത്യയില്‍ പോയിരുന്നു കഴിഞ്ഞ ആഴ്ചയാണ് വന്നത്. ഓഹോ ഞാന്‍ അറിഞ്ഞില്ല, ഞാനും വെക്കേഷനില്‍ ആയിരുന്നു. എന്തൊരു ജീവിതമാണ് ഇതല്ലേ. എത്ര ഓടിയിട്ടും ഒന്നും തികയാതെ സമയവും ആവശ്യങ്ങളും. ഇതില്‍ നിന്നും എന്നാണ് രക്ഷപ്പെടുക? അറിയില്ലല്ലോ.

അപ്പോഴേക്കും ട്രെയിന്‍ വന്നു, രണ്ടുപേരും ഒരൊത്തിടത്തേക്കു ഇരിപ്പിടത്തിനായി ഓടി. ഇനിം എന്നാണ് കാണുക എന്നറിയില്ല . എന്റെ ലിസ്റ്റിനോടൊപ്പം പേനയും പോക്കെറ്റില്‍ നിക്ഷേപിച്ചു. എത്ര ഒക്കെ ചെയ്യാനാവും കണ്ണുകള്‍ അടച്ചു . ട്രെയിന്‍ ഒരു കുലുക്കത്തോടെ പതുക്കെ നീങ്ങാന്‍ തുടങ്ങി.

"ഇയാത്ര തുടങ്ങിയതെവിടെ നിന്നോ, ഇനിയൊരു വിശ്രമം എവിടെച്ചെന്നോ , മോഹങ്ങള്‍ അവസാന നിമിഷംവരെ, മനുഷ്യബന്ധങ്ങള്‍ ചുടല വരെ, വെറും ചുടല വരെ.."



image
Facebook Comments
Share
Comments.
image
VJ Kumar
2020-02-09 20:31:42
താങ്കളുടെ so-called """വാരാന്ത്യത്തിലേക്കുള്ള പതിനെട്ടാം പടി """ means for Sabarimala or care of: SABARIMALA???
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
വിസ ബുള്ളറ്റിൻ, മാർച്ച്, 2021
പേടിക്കണം ഇടതുപക്ഷം; രാഹുൽ വരുന്നു : ആൻസി സാജൻ
ബിഗ് ബോസിൽ യു.എസ്. മലയാളി മിഷേലിന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി
ആഴക്കടല്‍: ചെന്നിത്തല ജോര്‍ജ്കുട്ടിയായി ഇട്ട ട്വിസ്റ്റ് (സനുബ് ശശിധരൻ)
മണ്ണടിഞ്ഞ് ട്രംപ് പ്ലാസ; മരടിലെ ഫ്‌ളാറ്റ് തകര്‍ക്കലിനു സമാനമായ അന്ത്യം! (ജോര്‍ജ് തുമ്പയില്‍)
വാക്‌സിനേഷന്റെ സ്വീകാര്യതയും നേരിടുന്ന എതിര്‍പ്പും (ജെ.മാത്യുസ്)
കറുത്തവരുടെ ജീവനും വിലയുണ്ട് (സുധീർ പണിക്കവീട്ടിൽ)
ക്യാപിറ്റോളും ചെങ്കോട്ടയും - ഇത് കറുത്ത ചരിത്രമാണ്. (സനൂബ് ശശിധരൻ)
Dad’s daughter; Beauty in writing (A.J. Philip)
ശ്രീധരന്റെ 'ഫാഷിസ്റ്റ്' മെട്രോ  ചൂളം വിളിക്കുമ്പോള്‍ (സനൂബ് ശശിധരൻ)
ദൃശ്യം 2: നെഞ്ചിടിപ്പിക്കുന്ന ത്രില്ലര്‍, കൈയടി നേടുന്ന ജീത്തു ജോസഫ്‌ (സൂരജ് കെ. ആർ)
പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-8: ഡോ. പോള്‍ മണലില്‍)
എന്‍റെ മനസിലെ ഡല്‍ഹിക്ക് നിറം മങ്ങുമ്പോള്‍: ജോണ്‍ ബ്രിട്ടാസ്
സൈബർ ഗുണ്ട, ക്വൊട്ടേഷൻ: വ്യജന്മാർ തകർത്താടുന്ന സോഷ്യൽ മീഡിയ, കേരള രാഷ്ട്രിയവും (ശ്രീകുമാർ ഉണ്ണിത്താൻ)
പെണ്മക്കളെ നാം ഏതു ചിറകിനടിയിൽ ഒളിപ്പിക്കും?; എവിടെ ജസ്ന..? (ഉയരുന്ന ശബ്ദം - 30-ജോളി അടിമത്ര)
മനുഷ്യനെ മയക്കുന്ന മതങ്ങള്‍ (ലേഖനം: പി. ടി. പൗലോസ്)
നാട്യ സംസ്കാരത്തിന്റെ മുഖമുദ്രയായി റുബീന സുധർമൻ
ദൃശ്യം-2 കണ്ടു, മനം നിറഞ്ഞു (ഫിലിപ്പ് ചെറിയാൻ)
അമേരിക്കയിൽ ആശങ്കകളുടെ പെരുമഴക്കാലം (വാൽക്കണ്ണാടി - കോരസൺ)
മലപ്പുറത്ത് ഫുട്‌ബോള്‍ മുഹബത്--ബാഴ്സ പോലൊരു ക്ലബ് വേണമെന്ന് കുരികേശ്, എം.എസ്.പിക്ക് 100

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut