Image

ആകാരവടിവ് നിലനിര്‍ത്താന്‍ തുളസിവെള്ളം കുടിക്കാം

Published on 09 February, 2020
ആകാരവടിവ് നിലനിര്‍ത്താന്‍ തുളസിവെള്ളം കുടിക്കാം
ഔഷധഗുണങ്ങള്‍ ഏറെയുള്ള സസ്യമാണ് തുളസി. ആയുര്‍വേദത്തില്‍ തുളസിക്ക് ഏറെ പ്രാധാന്യമുണ്ട്. തുളസിവെള്ളവും ഏറെ ആരോഗ്യകരമാണ്.

തുളസിവെള്ളം കുടിച്ച് ദിവസം തുടങ്ങാം. ഇത് വിഷപദാര്‍ഥങ്ങളെയും കീടാണുക്കളെയും അകറ്റി ദഹനപ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്നു. വയറു ശുദ്ധമാക്കുന്നു. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട അവയവങ്ങളുടെയെല്ലാം പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ തുളസിയിലുണ്ട്.

തുളസി വെള്ളത്തിന് ആന്റി അലര്‍ജിക്, ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ജലദോഷം, ചുമ, മറ്റ് അണുബാധകള്‍ ഇവയെ എല്ലാം അകറ്റുന്നു.

സ്‌ട്രെസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അകറ്റാനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും തുളസിവെള്ളം  ശീലമാക്കാമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഓര്‍മശക്തി വര്‍ധിപ്പിക്കാനും ഇത് സഹായിക്കും.

ദിവസവും തുളസിവെള്ളം കുടിച്ചാല്‍ മറ്റൊരു ഗുണം കൂടിയുണ്ട്. ഉപാപചയപ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. അരവണ്ണം കുറയ്ക്കാനും ഇതുവഴി ശരീരഭാരം കുറയ്ക്കാനും തുളസിവെള്ളം സഹായിക്കും. തുളസിയിലയടങ്ങിയ പ്രകൃതിദത്ത രാസപദാര്‍ഥങ്ങള്‍ ഡൈജസ്റ്റീവ് എന്‍സൈമുകളുമായും ദഹനരസങ്ങളുമായും ഇടപെട്ട് കൊഴുപ്പിനെ വേരോടെ പിഴുതുകളയുന്നു. പൊണ്ണത്തടിക്കു കാരണമായേക്കാവുന്ന അനിയന്ത്രിതമായ അളവിലുള്ള കൊളസ്‌ട്രോളിനെ നിയന്ത്രിക്കാനും തുളസിയില സഹായിക്കും. ശരീരഭാരം നിയന്ത്രിക്കാന്‍ ദിവസവും തുളസിവെള്ളം ശീലമാക്കാം.

രണ്ട് കപ്പ് തിളച്ച വെള്ളത്തിലേക്ക് ഏതാനും തുളസിയിലകള്‍ ഇടുക. ചെറുതീയില്‍ മൂന്നോ നാലോ മിനിറ്റ് തിളപ്പിക്കുക. തണുക്കാന്‍ അനുവദിക്കുക. ചെറുചൂടോടെയോ തണുത്തിട്ടോ ഈ വെള്ളം കുടിക്കാം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക