Image

ഡാളസ് കേരള അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം  ഫെബ്രുവരി 15-ന് ശനിയാഴ്ച

പി.പി. ചെറിയാന്‍ Published on 09 February, 2020
ഡാളസ് കേരള അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം  ഫെബ്രുവരി 15-ന് ശനിയാഴ്ച
ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസ് 2019-ലെ വാര്‍ഷിക യോഗം ഫെബ്രുവരി 15-നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30-നു അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വച്ചു നടത്തുന്നതാണ്.

കേരള അസോസിയേഷന്‍ പ്രസിഡന്റ് ഡാനിയേല്‍ കുന്നേല്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ 2019-ലെ വാര്‍ഷിക റിപ്പോര്‍ട്ട്, വരവുചെലവു കണക്കുകള്‍, 2020-ലെ ബജറ്റ്, വിവിധ പരിപാടികള്‍, അധ്യക്ഷന്‍ അനുവദിക്കുന്ന മറ്റു വിഷയങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.

കേരള അസോസിയേഷന്‍ അംഗങ്ങള്‍ ബെല്‍റ്റ് ലൈനിലുള്ള അസോസിയേഷന്‍ ഓഫീസില്‍ കൃത്യസയത്ത് എത്തിച്ചേരണമെന്നു സെക്രട്ടറി പ്രദീപ് നാഗനൂലില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രദിപ് (973 580 8784).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക