Image

ഡോ. എ.കെ.ബി. പിള്ളയ്ക്കും വെരി റവ. ഡോ.യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പയ്ക്കും ഇ- മലയാളി പയനിയര്‍ അവാര്‍ഡ്

Published on 08 February, 2020
ഡോ. എ.കെ.ബി. പിള്ളയ്ക്കും വെരി റവ. ഡോ.യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പയ്ക്കും ഇ- മലയാളി പയനിയര്‍ അവാര്‍ഡ്
ന്യുയോര്‍ക്ക്: അര നൂറ്റാണ്ടായി അമേരിക്കന്‍ ജീവിതത്തില്‍ വലിയ സേവനങ്ങള്‍ നല്‍കുന്ന പ്രശസ്ഥ എഴുത്തുകാരനും മാനവ വികാസ ശാസ്ത്രജ്ഞനുമായ ഡോ. എ.കെ.ബി. പിള്ള, സാമൂഹികമത രംഗങ്ങളില്‍ മികച്ച സംഭാവനകളര്‍പ്പിച്ച വെരി റവ.ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ക്ക് ഇമലയാളിയുടെ പയനീയര്‍ അവാര്‍ഡ്.

മാര്‍ച്ച് 15നു ഇമലയാളിയുടെ ആറാമത് സാഹിത്യ അവാര്‍ഡിനൊപ്പം പയനിയര്‍ അവാര്‍ഡും സമ്മാനിക്കും. ന്യു യോര്‍ക്ക് റോക്ക് ലാന്‍ഡിലെ ഓറഞ്ച്ബര്‍ഗിലുള്ള സിറ്റാര്‍ പാലസില്‍ ആണു ചടങ്ങ്. വൈകിട്ട് 3:30നു സോഷ്യല്‍ അവര്‍; 4നുസമ്മേളനം തുടങ്ങും.

അമേരിക്കയില്‍ 50 വര്‍ഷം എന്ന വിഷയത്തെപറ്റി പ്രശസ്ത എഴുത്തുകാരനായ ജോസഫ് പടന്നമാക്കല്‍ മുഖ്യപ്രസംഗം നടത്തും. അര നൂറ്റാണ്ടിലേറേയായി തുടരുന്നമലയാളി കുടിയേറ്റ ചരിത്രമാണു സമ്മേളനത്തിന്റെ ചര്‍ച്ചാ വിഷയം.

വ്യത്യസ്ത മേഖലകളില്‍ തന്റെ കയ്യൊപ്പു ചാര്‍ത്തിയ ഡോ. എ കെ ബാലകൃഷ്ണ പിള്ള എന്ന പ്രതിഭാധനന്‍ ആഗോള മലയാളി സമൂഹത്തിനും അഭിമാനമാണ്. സാഹിത്യം, തത്വചിന്ത, മനുഷ്യസ്‌നേഹം എന്നീ നിലകളിലെ ഡോ. എ. കെ. ബി. പിള്ളയുടെ ലോകോത്തര നേട്ടങ്ങളും, മലയാളഭാഷക്കും അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വികാസത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ നിരന്തരശ്രമങ്ങളും കണക്കിലെടുത്താണ്, പ്രബുദ്ധതയുടെയും അനുഭവജ്ഞാനത്തിന്റെയും പ്രതിരൂപമെന്ന് വിശേഷിപ്പിക്കാവുന്ന ഡോ. പിള്ളയ്ക്ക്ഇമലയാളിയുടെ ആദരം.

മലയാള സാഹിത്യ ചരിത്രത്തില്‍ സ്ഥാനം നേടിയിട്ടുള്ള ഡോ. എ.കെ.ബി അന്‍പതോളം ചെറുകഥകളുടേയും രണ്ടു സഞ്ചാരസാഹിത്യ ഗ്രന്ഥങ്ങളുടേയും (യൂണിവേഴ്‌സിറ്റി പാഠപുസ്തകങ്ങള്‍) നോവലുകളുടെയും, പ്രബന്ധങ്ങളുടെയും കര്‍ത്താവാണ്. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായിരുന്നു.

കൊല്ലം ഹൈസ്കൂളില്‍ വിദ്യാര്‍ഥിയായിരിക്കെ (1945- 46) സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു. ചങ്ങനാശ്ശേരി എന്‍.എസ്.എസ്.കോളേജില്‍ പഠിയ്ക്കുമ്പോള്‍, 'ഗ്രാമസ്വരാജ്' വാരികയുടെ സഹപത്രാധിപരായി. തിരുവനന്തപുരത്ത് കുറച്ചുകാലം, മലയാളി ദിനപത്രത്തിന്റെ പത്രാധിപരായി.

1946 മുതല്‍ 1960 വരെ ധാരാളം കഥകള്‍ എഴുതി. 'മണ്ണിന്റെ മക്കള്‍', 'ജയിച്ചുവരും! 'പുതിയ രാജാവും പുതിയ പ്രജകളും' എന്നിവയാണ് പ്രധാന സമാഹാരങ്ങള്‍. പതിനേഴാം വയസ്സില്‍ വിവാഹം എന്ന നോവല്‍ പ്രസിദ്ധീകരിച്ചു.

ശങ്കരത്തിലച്ചന്‍ അമേരിക്കയിലെത്തിയിട്ട് ഈ വര്‍ഷം അര നൂറ്റാണ്ട് തികയുകയാണ്.സ്‌കോളര്‍ഷിപ്പോടെ ന്യൂയോര്‍ക്കിലെ യൂണിയന്‍ തിയോളജിക്കല്‍ കോളജില്‍ പ്രവേശനം കിട്ടിയതു മുതല്‍ ഒട്ടേറെ നിയോഗങ്ങള്‍ അദ്ധേഹം പൂര്‍ത്തീകരിച്ചു.

അമേരിക്കയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഇടവകകള്‍ സ്ഥാപിക്കുന്നതിനായി പരിശുദ്ധ ബസേലിയോസ് ഔഗേന്‍ ബാവാ അദ്ധേഹത്തെ ചുമതലപ്പെടുത്തി. കല്‍പ്പനയുടെ പൂര്‍ത്തീകരണം വെരി റവ. യോഹന്നാന്‍ ശങ്കരത്തില്‍ നിശ്ചയദാര്‍ഢ്യത്തോടെ തന്നെ സാധിച്ചെടുത്തു. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ, വാഷിംഗ്ടണ്‍, ഡിട്രോയിറ്റ് തുടങ്ങി വിവിധ നഗരങ്ങളില്‍ ശങ്കരത്തിലച്ചന്‍ സ്ഥാപിച്ച ഏഴു പള്ളികള്‍ ഇന്ന് വലിയ ഇടവക സമൂഹമായി മാറിയിരിക്കുന്നു.

അമേരിക്കയില്‍ മലങ്കര സഭയുടെ പ്രഥമ വികാരിയായ ഇദ്ദേഹം തന്നെയാണ് അമേരിക്കയിലെ ആദ്യത്തെ കോര്‍എപ്പിസ്‌കോപ്പയും നാല്‍പ്പത്തനാലാം വയസില്‍ കോര്‍ എപ്പിസ്‌കോപ്പ പദവി അദ്ദേഹത്തെ തേടിയെത്തുമ്പോള്‍ ഇത്രയും ചെറു പ്രായത്തില്‍ ഈ പദവിയിലെത്തിയ ഒരാള്‍ മാത്രമേ മുമ്പുണ്ടായിരുന്നുള്ളൂ. മറ്റാരുമല്ല. പരിശുദ്ധ പരുമല തിരുമേനി.

സഭാ ജീവിതത്തിനൊപ്പം വിദ്യാഭ്യാസ മേഖലയിലും അദ്ദേഹം മികവുകാട്ടി. കേരളത്തില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദവും മലയാളം, സംസ്കൃതം വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദവും നേടിയിട്ടുള്ള ഇദ്ദേഹം ജീവതം മുഴുവന്‍ വിദ്യാര്‍ത്ഥി തന്നെയായിരുന്നുവെന്ന് പറയാം. അമേരിക്കയില്‍ വന്ന ശേഷം വിവിധ വിഷയങ്ങളിലായി അഞ്ച് മാസ്റ്റര്‍ ബിരുദങ്ങളാണ് ശങ്കരത്തിലച്ചന്‍ സമ്പാദിച്ചത്. തിയോളജി, കൗണ്‍സലിംഗ് സൈക്കോളജി, ഫാമിലി കൗണ്‍സലിംഗ്, തെറാപ്യൂട്ടിക് റിക്രിയേഷന്‍, റീഹാബിലിറ്റേഷന്‍ കൗണ്‍സലിംഗ് എന്നിങ്ങനെ. 69മത്തെ വയസിലാണ് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടുന്നത്.കാല്‍ നൂറ്റാണ്ടുകാലം ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സൈക്യാട്രിക് ഹോസ്പിറ്റലില്‍ ജോലി ചെയ്തശേഷം വിരമിച്ചു.

സാഹിത്യ അവാര്‍ഡുകള്‍ നേടിയത് താഴെപ്പറയുന്നവരാണ്:
ജനപ്രിയ എഴുത്തുകാരി: ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ
കവിത: ശ്രീമതി സീന ജോസഫ്
ലേഖനം: ശ്രീ പി.ടി.പൗലോസ്
ഇംഗ്ലീഷ് കവിത: ശ്രീ അബ്ദുള്‍ പുന്നയൂര്‍ക്കുളം
ഇംഗ്ലീഷ് ലേഖനം: ശ്രീ ജോര്‍ജ് ഏബ്രഹാം
ഇമലയാളി പ്രത്യേക അംഗീകാരം: ശ്രീ ജോസ് ചെരിപുറം

ഇമലയാളി മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് പിന്നീട് പ്രഖ്യാപിക്കുന്നതാണ്.

മാധ്യമ രംഗത്തെ മാറ്റങ്ങള്‍ എന്ന വിഷയത്തെ പറ്റി ഫ്രാന്‍സിസ് തടത്തിലിന്റെ പ്രഭാഷണത്തോടെയാണു സമ്മേളനം തുടങ്ങുന്നത്.

വൈകിട്ട് 7 മണിക്കു ഡിന്നറോടെ സമ്മേളനം സമാപിക്കും. സമ്മേളനത്തിലേക്കു എല്ലാവര്‍ക്കും സ്വാഗതം. പ്രത്യേക രജിസ്‌ട്രെഷനൊന്നുമില്ല.

വിവരങ്ങള്‍ക്ക്; ജോര്‍ജ് ജോസഫ്: 9173244907
സുനില്‍ െ്രെടസ്റ്റാര്‍: 9176621122



Join WhatsApp News
P R Girish Nair 2020-02-08 22:10:24
I wish you boath hearty Congratulations. May your life always shower you with such happy and successful moments.
josecheripuram 2020-02-08 22:36:26
There was a time Dr,AKB was the President,I was the secretary of Sargavedi. Presidents gone but the secretary,Still remains.I worked with Cherian K Cherian,I worked Dr;Palakan,I worked with Manohar Thomas,Now I'am Working with Dr Nandumar,and My best friend PTP.(P.T)Paulose.Did I learn anything?Who knows?
Raju Mylapra 2020-02-09 06:02:44
എന്റെ ഏറ്റവും വലിയ well-wishers ആയ ബഹുമാനപ്പെട്ട ശങ്കരത്തിൽ അച്ചനും, ഗുരുസ്ഥാനിയായ Dr. A.K.B. യ്ക്കും ഇ-മലയാളീയുടെ പയനിയർ അവാർഡ് ലഭിച്ചതിൽ വലിയ സന്തോഷം. രണ്ടു പേർക്കും എന്റെ അഭിനന്ദനങ്ങൾ.
കോരസൺ 2020-02-09 07:43:00
ഈമലയാളി എന്ന അമ്മത്തൊട്ടിൽ അല്ലാതെ അക്ഷര ലോകത്തും, പ്രത്യേകിച്ച് മലയാള ഭാഷയ്ക്കു അമേരിക്കയിൽ മറ്റൊരു പീഠം ഇല്ല എന്ന് തന്നെ പറയാം. ആദരങ്ങളും പുരസ്കാരങ്ങളും കൃത്യമായി കൊടുക്കുന്ന ഈമലയാളിക്ക് ആദരപൂവ്വം കൂപ്പുകൈ. മുമ്പേ നടന്നു പോകുന്ന ഡോ . എ കെ ബി , ഡോ . ശങ്കരത്തിൽ കോർഎപ്പിസ്‌കോപ്പ എന്നിവർക്ക് പ്രണാമം!
Sudhir Panikkaveetil 2020-02-09 07:44:31
Dear Jose Cheripuram - Cherian K Cherian never served as President of Sargavedi. Being a permanent Secretary of Sargavedi you should know and therefore do not misguide the public. Sargavedi honored Cherian and brought him to limelight. He split Sargavedi and organized another parallel literary club. Please do not distort history.
Sargavedi Secretary 2020-02-09 13:18:13
Saragavedi has a Secretary? Jose Cheripuram has to make it clear whether he is still secretary or was a secretary. If you have any confusion with was & is ask Jose. I used to come to Sargavedi, I was never aware that there is a Secretary. - Chankyan. NY * Mr. Sudhir is right. Mr Cherian was never the President of Sargavedi. He only split it. And he became President, but it had a short life.
josecheripuram 2020-02-09 15:37:05
We could have thought of Professor Cheruvelli sar.May be next time.
jyothy nambiar 2020-02-10 12:39:51
Congratulations
Thomas Koovalloor 2020-02-10 19:33:14
Congratulations to Dr. A K B Pillai and Rev. Dr. YOHANNAN Sankarathil Cor Episcopa for selected as the Emalayalee’s Pioneer Award. I am really proud of you because both of you are my close friends. Both of you deserve it because you did a lot for the American MALAYALEES. Special congratulations to the Emalayalee Award committee for selecting the right candidates! Thomas Koovalloor
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക