Image

29-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് സുരേഷ് ഗോപി; ആശംസകളുമായി ആരാധകര്‍

Published on 08 February, 2020
29-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് സുരേഷ് ഗോപി; ആശംസകളുമായി ആരാധകര്‍
മലയാള സിനിമയിലെ ആക്ഷന്‍ കിങ് ഹീറോ സുരേഷ് ഗോപി തന്റെ മടങ്ങി വരവിന്റെ സന്തോഷത്തിലാണ്. ദുല്‍ഖര്‍ നായകനായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് താരം ഗീഭീര തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഇപ്പോഴിതാ സിനിമയിലെ സന്തോഷത്തിന് പുറമേ തന്റെ 29-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് സുരേഷ് ഗോപി. വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ രാധികയോടൊപ്പം ചേര്‍ന്ന് കേക്ക് മുറിക്കുന്ന ചിത്രമാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഇടക്കാലത്ത് സിനിമയില്‍ നിന്നും ചെറിയ ഇടവേശയെടുത്ത് രാഷ്ട്രീയത്തില്‍ സജീവമായ താരം ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തിയിരിക്കുന്നത്. ശോഭനയാണ് ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായി എത്തുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക