കെട്ട്യോളാണ് എന്റെ മാലാഖ ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം തിളങ്ങിയ താരമാണ് വീണ നന്ദകുമാര്‍. സിനിമയില്‍ ആസിഫ് അലിയുടെ നായികയായി ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. സ്ലീവാച്ചനായി ആസിഫ് എത്തിയ സിനിമയില്‍ ഭാര്യ റിന്‍സി ആയിട്ടാണ് വീണ എത്തിയത്. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.
വീണ നന്ദകുമാര്‍ പങ്കുവെച്ചൊരു പുതിയൊരു വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. പ്രശസ്ത ഗായിക ബോംബൈ ജയശ്രീക്കൊപ്പം പാട്ടു പാടുന്ന ഒരു വീഡിയോ ആണ് വീണ പങ്കുവെച്ചിരിക്കുന്നത്. 2001ല്‍ പുറത്തിറങ്ങിയ മിന്നലേ എന്ന ചിത്രത്തില്‍ ജയശ്രീ തന്നെ പാടിയ 'വസീഗര' ആണ് ഇരുവരും പാടുന്നത്.
"എപ്പോഴെങ്കിലും എന്നോട് പാട്ട് പാടാന്‍ ആവശ്യപ്പെടുമ്ബോള്‍ ഞാന്‍ ഈ പാട്ടാണ് പാടാറുളളത്. അത് പാടിയ ആളുടെ കൂടെ തന്നെ ഇപ്പോള്‍ എനിക്കും പാടാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം. അത് എന്റെ വലിയ സ്വപ്‌നമായിരുന്നു. 19 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ആ ആഗ്രഹം സാധിച്ചത്. ഈ നിമിഷം ഞാന്‍ എന്നും മനസില്‍ താലോലിക്കും. വീഡിയോ പങ്കുവെച്ച ശേഷം വീണ നന്ദകുമാര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു.