Image

വിയന്ന മലയാളി അസോസിയേഷനു പുതിയ നേതൃത്വം

Published on 07 February, 2020
വിയന്ന മലയാളി അസോസിയേഷനു പുതിയ നേതൃത്വം
വിയന്ന: വിയന്നയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ വിയന്ന മലയാളി അസോസിയേഷനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഷാജന്‍ ഇല്ലിമൂട്ടില്‍ (പ്രസിഡന്റ്), വിന്‍സെന്റ് പയ്യപ്പള്ളി (വൈസ് പ്രസിഡന്റ്), സോണി ചേന്നുങ്കര (സെക്രട്ടറി), ജിമ്മി തോമസ് (ജോയിന്റ് സെക്രട്ടറി), ജെറിന്‍ ജോര്‍ജ് (ട്രഷറര്‍), ജെന്‍സ് ചെന്താടിയില്‍ (ആര്‍ട്‌സ് ക്ലബ് സെക്രട്ടറി), ജോസ് കളരിക്കല്‍ (സ്‌പോര്‍ട്‌സ് സെക്രട്ടറി), ബെനോം തട്ടില്‍ നടക്കലാന്‍ (പിആര്‍ഒ) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ജോബി മുരിക്കനാനിക്കല്‍ , ജോണി പെരുമാടന്‍ , രാജി തട്ടില്‍ , ഫിലോമിന നിലവൂര്‍ , ജെബു ജേക്കബ് , ഫ്രിഡോള്‍ മേക്കുന്നേല്‍, ആന്‍ പള്ളിപ്പാട്ട് എന്നിവരേയും വെബ് മാസ്റ്റര്‍ ആയി സുനിഷ് മുണ്ടിയാനിക്കലും യൂത്ത് കമ്മിറ്റി അംഗങ്ങളായി റിതിക തെക്കിനേന്‍ ,ബസി ചേന്നുങ്കര , ഷെറിന്‍ ചെരിയന്‍കാലായില്‍ , ഫെലിക്‌സ് ചെരിയന്‍കാലായില്‍ , ക്രിസ്റ്റോഫ് പള്ളിപ്പാട്ട്, ലീനിയ കുറുംതോട്ടിക്കല്‍ , ഡോമിനിക് മണിയന്‍ചിറ എന്നിവരേയും തെരഞ്ഞെടുത്തു.

ചാരിറ്റി അംഗങ്ങളായി മാത്യൂസ് കിഴക്കേക്കര ടോമി പുതിയേടം , സണ്ണി മണിയഞ്ചിറ ,ബാബു തട്ടില്‍ നടക്കലാന്‍ , തോമസ് ഇലഞ്ഞിക്കല്‍ ,പോള്‍ കിഴക്കേക്കര ,സാബു പള്ളിപ്പാട്ട് , എന്നിവരെ തെരഞ്ഞെടുത്തു .

ജനുവരി 4നു വിയന്നയില്‍ നടന്ന പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പോള്‍ മാളിയേക്കല്‍ മുഖ്യ വരണാധികാരിയായിരുന്നു. വിയന്നയിലെ ഇരുപത്തിമൂന്നാമത് ജില്ലയിലെ കേസ്ഗാസ്സടര്‍ ഗസ്ലെസായിലെ പാരീഷ് ഹാളില്‍ അംഗങ്ങളുടെ ക്രിസ്മസ് - ന്യൂഇയര്‍ ആഘോഷങ്ങള്‍ നടന്നു. ഫാ. മാത്തയൂസ് ഒലിവര്‍ ക്രിസ്മസ് - ന്യൂഇയര്‍ സന്ദേശം നല്‍കി. നിലവിലെ പ്രെസിഡന്റ് ഫിലിപ്പ് ജോണ് കുറുംതോട്ടിക്കലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയംഗങ്ങള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക