Image

മക്കയില്‍ മലയാളി സംഗമം

Published on 06 February, 2020
മക്കയില്‍ മലയാളി സംഗമം
മക്ക: മക്ക ദഅവ സെന്റര്‍ സംഘടിപ്പിക്കുന്ന മലയാളി സംഗമം ഫെബ്രുവരി 7 വെള്ളിയാഴ്ച നടക്കും. മക്ക ഹയ്യ് ഹിജ്‌റയിലെ, ശാര അല്‍ഫുര്‍ഖാനിലുള്ള, ജാമിഅ ഹുസൈന്‍ അറബ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രശസ്ത വാഗ്മിയും പണ്ഡിതനുമായ ഹുസൈന്‍ സലഫി മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. പ്രവാസികള്‍, കടമകള്‍, കടപ്പാടുകള്‍ എന്ന വിഷയത്തിലാണ് അദ്ദേഹം സംസാരിക്കുക. ജാലിയാത് മേധാവി ശൈഖ് ഇബ്രാഹിം യഹ്യ ബുഖാരി സംഗമം ഉദ്ഘാടനം ചെയ്യും. സമകാലിക പരീക്ഷണങ്ങളും മുസ്ലിംകളും എന്ന വിഷയത്തില്‍ അഷ്‌കര്‍ സലഫി ക്ലാസെടുക്കും.

സംഗമത്തോടനുബന്ധിച്ചു വൈകുന്നേരം അഞ്ചു മുതല്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള കളറിംഗ് മത്സരവും ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 053 088 3098 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.

സൗദി അറേബ്യയില്‍ നടന്നു വരുന്ന ഖുര്‍ആന്‍ ഹദീസ് പഠന കോഴ്‌സിന്റെ (ക്യൂഎച്എല്‍സി) ഏഴാം ഘട്ട പാഠപുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും. സംഗമത്തില്‍ മക്കക്ക് പുറമെ ജിദ്ദ തായിഫ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ പങ്കെടുക്കും. ജിദ്ദയില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹന സൗകര്യത്തിനു 0500343663 എന്ന നമ്പറില്‍ വിളിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0580078743 , 0591001202 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട് : കെ ടി മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക