Image

ബാലവേദി കുവൈറ്റ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

Published on 06 February, 2020
ബാലവേദി കുവൈറ്റ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി കുട്ടികളുടെ സര്‍ഗവേദിയായ ബാലവേദി കുവൈറ്റ് ഇന്ത്യയുടെ 71-മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കുവൈത്തിലെ നാല് മേഖലകളിലും റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.

മതേതര ഇന്ത്യ വെല്ലുവിളി നേരിടുന്ന ഇന്നത്തെ കാലത്ത് ഭരണഘടന സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് നാല് മേഖലകളിലും ഭരണഘടനയുടെ ആമുഖം വായനയും പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിരുന്നു. അതു കൂടാതെ കുട്ടികള്‍ തന്നെ നയിച്ച പൊതുസമ്മേളനം, ഡോക്യുമെന്ററി പ്രദര്‍ശനം, പ്രസംഗമത്സരം, പ്രച്ഛന്നവേഷ മത്സരം, കവിത പാരായണ മത്സരം , കഥ പറയല്‍ മത്സരം ,ദേശഭക്തിഗാന മത്സരം തുടങ്ങി വിവിധ കലാമത്സരങ്ങള്‍ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി.

അബ്ബാസിയ, സാല്‍മിയ, ഫഹാഹീല്‍ മേഖലയിലെ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍ നിര്‍വഹിച്ചു. അബുഹലീഫ മേഖലയിലെ പരിപാടികളുടെ ഉദ്ഘാടനം കല കുവൈത്ത് ജോയിന്റ് സെക്രട്ടറി ആസഫ് അലി നിര്‍വഹിച്ചു . വിവിധ കലാ മത്സരങ്ങളുടെ സമ്മാനദാനം കലയുടെ കേന്ദ്ര-മേഖല ഭാരവാഹികള്‍, ബാലവേദി രക്ഷാധികാരിസമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ വിതരണം ചെയ്തു . പ്രവര്‍ത്തനങ്ങള്‍ക്ക് ബാലവേദി കുട്ടികളും കല കുവൈറ്റ് ഭാരവാഹികളും ബാലവേദി രക്ഷാധികാരി സമിതി പ്രവര്‍ത്തകരും നേതൃത്വം വഹിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക