Image

സൗദി റിയാദ് മലയാളികളുടെ സംഗമം കേരളത്തില്‍.

ഫിലിപ്പ് മാരേട്ട് Published on 06 February, 2020
സൗദി റിയാദ് മലയാളികളുടെ സംഗമം കേരളത്തില്‍.
റിയാദ് ഫാമിലി ഫെല്ലോഷിപ്പിന്റെ ഉത്ഘാടന സമ്മേളനം കഴിഞ്ഞ ദിവസം അടൂരിലെ വൈറ്റ് പോര്‍ട്ടിക്കോ ഹോട്ടലില്‍  വച്ച് നടത്തപെട്ടു. 

വളരെ നാളുകള്‍ സൗദി അറേബ്യയിലെ  റിയാദ്  കേന്ദ്രമാക്കി പ്രവാസികളായി  താമസിച്ചുകൊണ്ട്  തങ്ങളുടെ ജോലിയോടൊപ്പം  ദൈവ രാജ്യ വികസനത്തിനായി  യേശുക്രിസ്തുവിന്റെ  മഹാ  നിയോഗനിര്‍വഹണത്തിനായി  സുവിശേഷ വേലകള്‍  നടത്തിയിരുന്നവരും, തങ്ങളുടെ ഭവനങ്ങളില്‍  ആത്മീയ കൂട്ടായ്മ്മ   നടത്തിയിരുന്നവരും  ഇത്തരം കൂട്ടായ്മ്മകളില്‍  സജ്ജീവമായി പങ്കെടുത്തിരുന്നവരുമായ  ദൈവമക്കളില്‍ ഏതാണ്ട് എഴുപതു ഫാമിലിയോളം മടങ്ങി തെക്കന്‍ കേരളത്തില്‍ ഇപ്പോള്‍ സ്ഥിരതാമസം ആക്കിയിട്ടുണ്ട്.    

കഴിഞ്ഞ ദിവസം ഇവരില്‍ ചില സുഹ്രുത്തുക്കള്‍  അടൂരിലെ  വൈറ്റ് പോര്‍ട്ടിക്കോ ഹോട്ടലില്‍  ഒന്നിച്ചു കൂടി  റിയാദ് ഫാമിലി ഫെല്ലോഷിപ്പ്  എന്ന പേരില്‍  ഒരു ആത്മീയ കൂട്ടായ്മ്മ ഉത്ഘാടനം ചെയ്തു.  
 
ഈ  സംഗമം  തുടര്‍ന്ന് കൊണ്ടുപോകുന്നതിനു  എല്ലാ വിധ  സഹായവാഗ്ദാനങ്ങളും നല്‍കാം  എന്ന്  ചിലര്‍  അറിയിച്ചു. അടുത്ത വര്‍ഷം (രണ്ടായിരത്തി ഇരുപത്തൊന്നു) ജനുവരിയില്‍    ആത്മീയ കൂട്ടായ്മ്മ       നടത്തുന്നതിനുവേണ്ടി ഒരു  പ്രത്യേക കമ്മിറ്റി രൂപികരിച്ചു. അടുത്ത വര്‍ഷത്തെ ഈ കൂട്ടായ്മ്മയിലേക്ക്  സൗദി അറേബ്യയില്‍  ആരാധിച്ചിട്ടുള്ള  എല്ലാ  ദൈവമക്കളെയും  പ്രത്യേകം  ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്  സുഹ്രുത്തുക്കള്‍  എല്ലാവരും ഈ തന്നിരിക്കുന്ന നമ്പരില്‍ ബന്ധപ്പെടുക:
പാസ്റ്റര്‍ തോമസ്  പത്തനാപുരം : 854 735 4724 (India & Middle East) 
ഷാജി എണ്ണശേരില്‍:  917 868 6960 (USA & Canada)



സൗദി റിയാദ് മലയാളികളുടെ സംഗമം കേരളത്തില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക