Image

രഞ്ജിത്ത് പിള്ള ഫൊക്കാന ടെക്‌സാസ് റീജിയണല്‍ വൈസ് പ്രസിഡന്റായി മത്സരിക്കും

ഫ്രാന്‍സിസ് തടത്തില്‍ Published on 05 February, 2020
രഞ്ജിത്ത് പിള്ള ഫൊക്കാന ടെക്‌സാസ് റീജിയണല്‍  വൈസ് പ്രസിഡന്റായി മത്സരിക്കും
ഹ്യൂസ്റ്റണ്‍ : ഫൊക്കാനാ ടെക്‌സാസ് റീജിയണല്‍ വൈസ് പ്രസിഡണ്ട് ആയി പ്രമുഖ സംഘടനാ പ്രവര്‍ത്തകനും ഐ. ടി പ്രൊഫഷനലും ബിസിനെസുകാരനുമായ ഡോ.രഞ്ജിത്ത് പിള്ള മത്സരിക്കും. ജോര്‍ജി വര്ഗീസ് നേതൃത്വം നല്‍കുന്ന പാനലില്‍ നിന്നായിരിക്കും രഞ്ജിത്ത് തെരഞ്ഞെടുപ്പിനെ നേരിടുക. നിലവില്‍ ഹ്യൂസ്റ്റണില്‍ നിന്നുളള ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായ രഞ്ജിത്ത് ഫൊക്കാനയ്ക്കു ഒരു പ്രൊഫഷണല്‍ മുഖം നല്‍കാന്‍ ഏറെ പരിശ്രമിച്ച നേതാവാണ്. ഫൊക്കാനയുടെ കലാസാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഡോ:രഞ്ജിത്ത് പിള്ള മാധവന്‍ നായര്‍ ബി. നേതൃത്വം നല്‍കുന്ന എല്ലാ പദ്ധതികള്‍ക്കും പിന്തുണയും ഫൊക്കാന ഏഞ്ചല്‍ കണക്ട് എന്ന ചരിത്ര സംഭവമായ പദ്ധതി വിഭാവന ചെയ്യുന്നതിലെ സൂത്രധാരകനാണ്. ഫ്ളവേഴ്സ് ടി. വി. വഴി സംപ്രേഷണം നടത്താനിരിക്കുന്ന പദ്ധതി അവസാന ഘട്ടത്തിലാണ്.

ഫൊക്കാനയുടെ നിരവധി പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന രഞ്ജിത്ത് പിള്ളയുടെ സ്ഥാനാര്‍ത്ഥിത്വം ടെക്‌സാസ് റീജിയണും ഫൊക്കാനയ്ക്കും ഗുണകരമാകുമെന്നും ഫൊക്കാനയുടെ ഇപ്പോഴത്തെ ഭരണ സമിതി ആരംഭിച്ച പദ്ധതികള്‍ക്കു നേതൃത്വം നല്‍കുവാനും സാധിക്കുമെന്നും ഫൊക്കാനാ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോര്‍ജി വര്ഗീസ്, സെക്രട്ടറി സ്ഥാനാര്‍ഥി സജിമോന്‍ ആന്റണി, ട്രഷറര്‍ സ്ഥാനാര്‍ഥി സണ്ണി മറ്റമന, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു കുളങ്ങര,അസ്സോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ്, എന്നിവരും ഡോ. കലാ ഷാഹി (വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ -വാഷിംഗ്ടണ്‍ ഡി,സി), ജോജി തോമസ് വണ്ടമ്മാക്കില്‍ (കാനഡ), ഗീത ജോര്‍ജ് (കാലിഫോര്‍ണിയ), അപ്പുക്കുട്ടന്‍ പിള്ള (ന്യൂയോര്‍ക്ക്)-നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, അലക്സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍ (ചിക്കാഗോ), ജോര്‍ജി കടവില്‍ (ഫിലാഡല്‍ഫിയ)-റീജിയണല്‍ വൈസ് പ്രസിഡണ്ട്മാര്‍ എന്നിവരും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

ഹൂസ്റ്റണിലെ സാംസകാരിക രംഗത്തു നിറ സാന്നിധ്യമാണ് ഡോ.രഞ്ജിത്ത് പിള്ള.സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലി നോക്കുകയും,സ്വന്തമായിഒരു സോഫ്ട് വെയര്‍ കമ്പനി നടത്തുകയും ചെയുന്ന രഞ്ജിത്ത് കംപ്യുട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രിയും,കംപ്യുട്ടര്‍ ആര്‍ക്കിറ്റചര്‍ ഡിസൈനില്‍ ഡോക്ടറേറ്റും നേടിയവ്യക്തിയാണ്.കൂടാതെ ഹൂസ്റ്റണിലെ കലാ സാംസ്‌കാരിക രംഗത്തും സജീവമായ ഡോ.രഞ്ജിത്ത് തിരുവനന്തപുരം സ്വദേശിയാണ്. രഞ്ജിത്തിന്റെ സേവനം , യുവസമുഹത്തിനും പ്രത്യേകിച്ച് ടെക്‌സാസ് റീജിയണിന്റെ വലിയ സാന്നിധ്യം ഫൊക്കാനയില്‍ ഉറപ്പാക്കുവാന്‍ സാധിക്കുമെന്നും ഫൊക്കാനയുടെ ടെക്‌സാസ് റീജിയണിലെ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക