Image

ചൈന യാത്ര: പൗരന്മാര്‍ക്ക് മുന്നറിയിപ്പു നല്‍കി കുവൈത്ത്

Published on 04 February, 2020
 ചൈന യാത്ര: പൗരന്മാര്‍ക്ക് മുന്നറിയിപ്പു നല്‍കി കുവൈത്ത്

കുവൈത്ത് സിറ്റി: ഇരുനൂറിലേറെ പേരുടെ മരണത്തിനിടയായ കൊറോണ വൈറസിനെത്തുടര്‍ന്ന് ചൈനയിലേക്ക് യാത്ര പോകുന്നതിനെതിരെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം പൗരന്മാര്‍ക്ക് മുന്നറിയിപ്പു നല്‍കി. ഇപ്പോഴത്തെ പ്രത്യേക പരിതസ്ഥിതിയില്‍ ചൈനയിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും നിലവില്‍ അവിടെയുള്ളവരോട് എത്രയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുകയോ തിരികെ വരണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ച മറ്റു രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ക്കെതിരെയും മന്ത്രാലയം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളിലും പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക