Image

ഗ്രെറ്റയ്ക്ക് വീണ്ടും നൊബേല്‍ ശുപാര്‍ശ

Published on 04 February, 2020
 ഗ്രെറ്റയ്ക്ക് വീണ്ടും നൊബേല്‍ ശുപാര്‍ശ

സ്‌റേറാക്ക്‌ഹോം: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കൗമാര കാലാവസ്ഥാപ്രവര്‍ത്തക ഗ്രെറ്റ തുണ്‍ബര്‍ഗിനും ആഗോള പ്രതിഷേധ കൂട്ടായ്മയായ 'ഫ്രൈഡേ ഫോര്‍ ഫ്യൂച്ചറും' നൊബേല്‍ സമാധാന സമ്മാനത്തിനു നാമനിര്‍ദേശം.

സ്വീഡനിലെ രണ്ട് പാര്‍ലമെന്റ് അംഗങ്ങളാണ് ഇത്തവണ ഗ്രെറ്റയെ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും നാമനിര്‍ദേശം ലഭിച്ചെങ്കിലും പുരസ്‌കാരത്തിനു പരിഗണിക്കപ്പെട്ടിരുന്നില്ല. എറിത്രിയയുമായി ദീര്‍ഘകാലം നീണ്ടുനിന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്ത എത്യോപ്യന്‍ പ്രധാനമന്ത്രി ആബി അഹമ്മദിനാണ് കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം ലഭിച്ചത്.

ചെറുപ്രായത്തില്‍ത്തന്നെ കാലാവസ്ഥാ സംരക്ഷണത്തിനുവേണ്ടി നിലകൊള്ളുന്ന, പ്രത്യക്ഷസമരം നടത്തുന്ന ഗ്രെറ്റയാണ് എന്തുകൊണ്ടും ആ ബഹുമതിക്ക് അര്‍ഹയെന്ന് ചൂണ്ടിക്കാട്ടി ഇടതുപാര്‍ട്ടി അംഗങ്ങളായ ജെന്‍സ് ഹോം, ഹകന്‍ സ്വെനലിങ് എന്നിവര്‍ നൊര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിക്ക് കത്തെഴുതി.

കാലാവസ്ഥാമാറ്റം ഇനിയും അവഗണിക്കരുതെന്ന് രാഷ്ട്രീയനേതൃത്വത്തെ ധരിപ്പിക്കാന്‍ ഗ്രെറ്റയുടെ പ്രവര്‍ത്തനംകൊണ്ട് കഴിഞ്ഞതായും ഇരുവരും ചൂണ്ടിക്കാട്ടി. ഗ്രെറ്റയുടെയും ഫ്രൈഡേ ഫോര്‍ ഫ്യൂച്ചറിന്റെയും പ്രവര്‍ത്തനമില്ലെങ്കില്‍ കാലാവസ്ഥാമാറ്റം ഇന്ന് ഇത്രയും ചര്‍ച്ചചെയ്യപ്പെടുകയില്ലായിരുന്നെന്നും എംപിമാര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക