Image

മാം വിദ്ധി (ജോസഫ് ജോൺ)

ജോസഫ് ജോൺ Published on 04 February, 2020
മാം വിദ്ധി (ജോസഫ് ജോൺ)
ആദികാവ്യമായ രാമായണത്തിൽ ഏറ്റവും ശ്രദ്ധേയമായ ശബ്ദമാണ് " മാം വിദ്ധി " എന്നുള്ളത്. അതിന്റെ അർഥം " എന്നെ അറിഞ്ഞാലും " എന്നാണ്‌. ഇതുതന്നെയാണ് അമൂല്യങ്ങളായ ഉപനിഷത്തുകളും വേദങ്ങളും കാലങ്ങളായി നമ്മോടു പറയാൻ ശ്രമിക്കുന്നതും. എണ്ണമറ്റ കഥാപാത്രങ്ങളിലൂടെയുള്ള രാമകഥാ കഥനത്തിൽ കഥാകൃത്ത് ബോധപൂർവം ആവർത്തിക്കുന്ന "ഞാൻ അഥവാ എന്നെ" എന്ന സംജ്ഞയുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള മിന്നലാട്ടങ്ങൾ നമുക്ക് ധാരാളമായി കാണാൻ കഴിയും. എന്നെ അറിയുവാൻ നിന്നിൽ സഹജമായ രാ - മായേണ്ടിയിരിക്കുന്നു എന്നു സാരം. അതുതന്നെയാണ് രാമായണത്തെ കാലദേശ ഭാഷകൾക്കതീതമായി എക്കാലവും പ്രോജ്ജ്വലമായി നിലനിർത്തുന്ന ഘടകവും.

എന്നാൽ ഇന്നു മനുഷ്യ മനോബുദ്ധികളിൽ " രാ " അഥവാ രാത്രിയുടെ കാഠിന്യം മുമ്പത്തേക്കാളേറെ സജ്ജീവമാണ്. അതിന്റെ പ്രകടമായ ദൃഷ്ട്ടാന്തങ്ങളാണ് നാം ചുറ്റുപാടുകളിൽ നിത്യവും കണ്ടുകൊണ്ടിരിക്കുന്നത്. ഭാരതത്തിലെ ജനങ്ങളോട് പൊതുവായും ഹിന്ദുക്കൾ എന്നു അഭിമാനിക്കുന്നവരോട് പ്രത്യേകിച്ചും എനിക്കു പറയാനുള്ളത് നാം നമ്മുടെ ജ്ഞാന സംബന്ധികളായ അതിവിശുദ്ധഗ്രന്ഥങ്ങളെ ഭക്തിയുടെ പരാവശ്യത്തിൽ നിന്നും മുക്തമായ ഒരു മനസ്സോടെ സമീപിക്കണം എന്നാണ്. ഇതു ബൈബിളിനും ഖുർആനും ഒക്കെ ബാധകമാണ്. കാലങ്ങളായി മലീമസമായ പൗരോഹിത്യം നമ്മെ വേണ്ടവിധത്തിൽ ഈ മഹത് ഗ്രന്ഥങ്ങളെ ഗ്രഹിക്കുവാൻ സഹായിച്ചില്ല എന്നത് നമ്മുടെ ദുര്യോഗം എന്നല്ലാതെ എന്തുപറയാൻ.

എന്നിലെ " എന്നെ " അറിയുവാൻ കഴിയാത്തിടത്തോളം നാം ഒന്നും അറിയുന്നില്ല എന്നതാണ് സത്യം. ഏതൊന്നറിഞ്ഞാൽ പിന്നെ ഒന്നും അറിയേണ്ടതായിട്ടില്ലയോ അതാണ് നാം അറിയേണ്ടത്. സത്യത്തിൽ നമ്മുടെ ജിജ്ഞാസകൾ നമ്മെ ആ വഴിക്കാണ് നയിക്കേണ്ടത്. പക്ഷെ പൂർവികമായ വാസനാക്ഷയം മൂലം നാം മറ്റുപലതിനെയുമാണ് അറിയാൻ ശ്രമിക്കുന്നത്. ഈ ആത്യന്തികമായ അറിവ് നമ്മിൽ സജ്ജീവമാകണമെങ്കിൽ മൂല്യങ്ങളുടെ ഒരു ബോധം നമ്മിൽ ഉണരേണ്ടിയിരിക്കുന്നു. മൂല്യങ്ങളുടെ മൂല്യനിർണ്ണയം ആനന്ദത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. ഏതൊന്നാണോ സ്ഥായിയായ ആനന്ദത്തെ തരുന്നത് അതാണ് ഏറ്റവും മൂല്യവത്തായത്. വീടും കാറും കള്ളും കണവനും കണവിയും പഠിപ്പും ബാങ്ക് ഡിപ്പോസിറ്റും മക്കളും പ്രശസ്തിയും ഒന്നുതന്നെ സ്ഥായിയായ ആനന്ദത്തെ തരുവാൻ പ്രാപ്തമല്ല. പിന്നെ എന്തിലാണ് നാം സ്ഥായിയായ ആനന്ദത്തെ കണ്ടെത്തേണ്ടത്? നിന്നിലെ " നിന്നെ " അറിയുമ്പോൾ മാത്രമേ ഒരുവനു സ്ഥായിയായ ആനന്ദം ഉണ്ടാവുകയുള്ളൂ.

ഇനിയും എങ്ങനെയാണ് നിന്നിലെ നിന്നെ തിരിച്ചറിയുന്നത് എന്നാണെങ്കിൽ അതിലേറെ ലളിതമാണ്. നാരായണ ഗുരു പറയുന്നു "ഒന്നൊന്നായെണ്ണിയെണ്ണി ത്തൊട്ടെണ്ണും പൊരുളൊടുങ്ങിയാൽ‍, നിന്നിടും ദൃക്കുപോലുള്ളം നിന്നിലസ്‌പന്ദമാകണം" ഭോഗസുഖങ്ങൾ നൽകുന്ന ഓരോന്നിനെയും എണ്ണിയെണ്ണി ഒരുവൻ തിരിച്ചറിയാൻ ശ്രമിച്ചാൽ നിന്റെ ഉള്ളും പുറവും ഒരുപോലെ നിശ്ചലമാകും. പിന്നെ അവശേഷിക്കുന്നത് " നീ " മാത്രമാകും. ആ " നീ " യെ കുറിച്ചാണ് അഥവാ നീയെന്ന സത്യത്തെ കുറിച്ചാണ് നാം ഇവിടെ വ്യവഹരിക്കുന്നത്. ഇനിയും ഒരുവേള നിന്നിലെ " നീ " യെ ഒരുവൻ തിരിച്ചറിഞ്ഞാൽ എന്തെല്ലാമാണ് നമ്മിൽ സംഭവിക്കുക എന്നുകൂടി നോക്കാം. ആദ്യമായി വിഷയങ്ങളിലുള്ള താൽപ്പര്യം സാവധാനം കുറഞ്ഞു കുറഞ്ഞു വരും. ആഹാരത്തിൽ മിതത്വം ഉണ്ടാകും. വസ്ത്രത്തിൽ മോഡിയില്ലാതാകും. ബന്ധങ്ങളിലെ തീവ്രത നഷ്ട്ടമാകും. മാനാപമാനങ്ങളിൽ തുല്യമായ മനോഭാവം കൈവരും. ആർക്കും ഒന്നിനും നമ്മെ ആകർഷിക്കുവാനോ ഭയപ്പെടുത്തുവാനോ കഴിയില്ലെന്നു വരും. സംസാരം നന്നേ കുറയും. എല്ലാറ്റിനും ഒരു സാക്ഷിയെന്നപോലെ നാം പരിവർത്തനപ്പെടും. (ഇവയൊന്നും നമ്മുടെ നിലവിലുള്ള പൗരോഹിത്യത്തിനോ രാഷ്ട്ര സേവകർക്കോ ഇല്ലന്നതു എടുത്തു പറയേണ്ടിയിരിക്കുന്നു.) അങ്ങനെ ജീവിച്ചിരിക്കെ തന്നെ നാം സമാധിസ്ഥരാകും.

അങ്ങനെയുള്ളവർക്കു മാത്രമേ മാനവികതയെ മുന്നോട്ടു നയിക്കാനുള്ള യോഗ്യതയും അർഹതയുമുള്ളൂ എന്നു നാം തിരിച്ചറിയേണ്ടതുണ്ട്. പതഞ്ജലിയുടെ അഷ്ടാംഗ യോഗത്തിലെ അവസാനത്തെ യോഗവും സമാധി തന്നെയാണ്. പുണ്ണ്യാത്മാക്കളുടെ വിയോഗത്തെയാണ് നാം പൊതുവെ സമാധി എന്നു പറഞ്ഞുപോരുന്നത്. യഥാർത്ഥത്തിൽ മരണം എന്നത് അവർ ജീവിതത്തിൽ ആർജ്ജിച്ച സമാധിയുടെ തുടർച്ച മാത്രമാണ്... ജീവിച്ചിരിക്കുമ്പോൾ നാം സമാധിസ്ഥരായില്ലങ്കിൽ ഈ മനുഷ്യ ജന്മം പാഴാണ് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ...
മാം വിദ്ധി (ജോസഫ് ജോൺ)
Join WhatsApp News
Fair distribution of wealth 2020-02-04 08:03:33
You have written a beautiful, scholarly article. The idea is great. The society & individual is not improving or not culturally developing is not due to the lack of ideas. There are plenty of ideas in every part of the world and there are plenty of problems everywhere too. Yes, the men priests were the guard dogs of the great books regardless of what religion it is too but that is not the real reason for the present stage of chaos. All these religions of the world failed, failed from the very beginning because they were trying to convert an individual; to cast him into a shape the religion wanted. Remember, those same men made their gods too in their own image. That is why religion is a failure and its scriptures are trash. We need to study & analyze humans on the base of Science, then we can see the human; like other living things is born as a complete entity and that is why religion cannot change him. Instead of changing or controlling, his energy need to be diverted to other creative channels if he has anti-social or negative traits. The ideas you presented in this article is good but the scope is very limited for a rich few. Yes, that is the main problem of the society- the unequal unfair possession of wealth. Only a person with plenty of wealth can relax & retire from all peacefully. The poor remain to be poor and they are forced to work until they die. Your idea is not for the poor but for the rich. I have discussed these idea of leaving everything behind and being a hermit at the old age. All those discussions were pointing out to monastery life. But that is not a practical solution; if all old aged try to live in an ashram, who is feeding them? The Buddhist way of begging for food too is not practical. Until the poor too have enough resources to retire peacefully, ideas are just utopias.- andrew
ഡൊണാൾഡ് മഹർഷി നീണാൾ വാഴട്ടെ 2020-02-04 08:37:19
'എന്നിലെ ഞാൻ ആരാണെന്നറിയാത്തതുകൊണ്ട് ' ഞങ്ങൾ ട്രംപിന്റെ പിന്നാലെ പോകയാണ് . ഞങ്ങൾ അവനിൽ എല്ലാം കാണുന്നു . ഞങ്ങളുടെ പുരോഹിത വർഗ്ഗം പറഞ്ഞതനുസരിച്ച് , രാമനെ ഞങ്ങൾ അയാളിൽ കാണുന്നു , ക്രിസ്തുവിനെ ഞങ്ങൾ അയാളിൽ കാണുന്നു . നിങ്ങൾ പറയുന്ന ഈ 'മൂല്യം' എന്താണ് ? സ്റ്റോക്ക് മാർക്കറ്റ് കുതിര പോലെ കുതിച്ചു കയറുന്നു ? സത്യം എന്നാൽ എന്താണ് ? ഒരു ദിവസം എട്ട് കള്ളം പറഞ്ഞാൽ അത് സത്യമല്ലേ ? സ്നേഹിതാ നിങ്ങൾ പഴയകാലത്തിൽ നിന്ന് പുറത്തു വരൂ . ഒരു പുതിയ ലോകം ഇവിടെ പിറക്കുകയാണ് . ഒരു പുതിയ അവതാരം ഇവിടെ ഉണ്ടായിരിക്കുന്നു . അവൻ നിങ്ങളുടെ പഴഞ്ചിയ ധാർമ്മിക ചിന്തകളെ തച്ചുടയ്ക്കും . നിങ്ങൾ വെറുതെ വേദാന്തം എഴുതി സമയം കളയാതെ , ഈ പുതിയ സത്യത്തെ പുണരു
Sudhir Panikkaveetil 2020-02-04 09:47:45
മാം വിദ്ധി എന്ന വാക്കിനു എന്നെ അറിഞ്ഞാലും എന്നർത്ഥമുണ്ടോ? രാമായണത്തിലെ ഉദ്ധരണി യാണെങ്കിൽ "സീതയെ അമ്മയെപ്പോലെ കരുതുക" എന്നല്ലേ? രാമനെ ദശരഥനെപ്പോലെയും. ഇത് ഊർമിള ലക്ഷമണനു കൊടുക്കുന്ന ഉപദേശമാണ്. മാം വിദ്ധി എന്ന വാക്കിന്റെ അർത്ഥമാണോ എന്നെ അറിഞ്ഞാലും ? അതോ എന്നറിഞ്ഞാലും എന്നാണോ? ഒരു സംശയം മാത്രം. ലേഖകൻ വിവരിച്ചു തരുമെന്ന് വിശ്വസിക്കുന്നു.
മാം വിദ്ധി ജനകാത്മജാം 2020-02-04 09:59:08
രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം, അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ തഥാ യഥാ സുഖം " (രാമനെ ദശരഥനായും സീതയെ അമ്മയായും അടവിയെ (വനത്തെ) അയോദ്ധ്യയായും കരുതുക എന്നതാണ് ഈ വരികളുടെ ഒരര്‍ത്ഥം) ഇതാണ് രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം എന്നാണ് പന്തിരുകുലകഥ.
Sudhir Panikkaveetil 2020-02-04 10:15:40
രാമായണത്തിലെ വരികളുടെ അർഥം എനിക്കറിയാം അജ്ഞാതാ... എന്റെ സംശയം മാം വിദ്ധി എന്ന വാക്കിനു ലേഖകൻ എഴുതിയപോലെ എന്നെ അറിഞ്ഞാലും, എന്നര്ഥമുണ്ടോ എന്നാണ്. ദയവായി മറുപടി എഴുത്തുന്നവർ സ്വന്തം പേര് വയ്ക്കുക.നമ്മൾ പഠിച്ചതിൽ നിന്നും കൂടുതലറിയാൻ ആഗ്രഹമുള്ളതുകൊണ്ട് സംശയം ഉന്നയിക്കുന്നു. ഇനിയും പേര് വയ്ക്കാതെ അനാവശ്യമായ ഉത്തരങ്ങൾ എഴുതാതിരിക്കുക. വരികളുടെ അർഥം അറിയാഞ്ഞിട്ടല്ലായിരുന്നു എന്റെ ചോദ്യം. ലേഖകൻ എഴുതിയ അർഥം മനസ്സിലാകാഞ്ഞിട്ടാണ്.
Joseph 2020-02-04 14:01:47
സുധീറിന്റെ സംശയങ്ങൾക്ക് ഉത്തരം കിട്ടുമോയെന്നറിയാൻ ഗൂഗിളിൽ ഒന്ന് ചികഞ്ഞു നോക്കി. ലേഖകൻ ലേഖനങ്ങൾ കൂടുതൽ എഴുതുന്നതും 'ഭഗവദ് ഗീത' അടിസ്ഥാനമാക്കിയെന്നു തോന്നുന്നു. 'ഞാൻ ദൈവമെന്ന' ദാർശനിക ചിന്തകളും ഉൾക്കൊള്ളാൻ ശ്രമിക്കുന്നുണ്ട്. ഭഗവാൻ ശ്രീ കൃഷ്ണൻ അർജുനനോട് 'മാം വിദ്ധി' എന്ന് പറയുന്നുണ്ട്. അതിന്റെ അർത്ഥം കൃഷ്ണൻ പറയുന്നത് "എന്നെ അറിഞ്ഞാലും" എന്നാണ്. സി രാധാകൃഷ്ണന്റെ ലേഖനം ഇവിടെ ലിങ്ക് ചെയ്യുന്നു. "ഞാൻ ദൈവമെന്ന തത്വം' ശങ്കര സൃഷ്ടിയാണ്. ഗീതാദര്‍ശനം - 224 Posted on: 05 May 2009 സി. രാധാകൃഷ്ണന്‍ ജ്ഞാനവിജ്ഞാനയോഗം ബീജം മാം സര്‍വഭൂതാനാം വിദ്ധി പാര്‍ഥ സനാതനം ബുദ്ധിര്‍ബുദ്ധിമതാമസ്മി തേജസ്‌തേജസ്വിനാമഹം അല്ലയോ പാര്‍ഥ, എല്ലാ ചരാചരങ്ങളുടെയും നിത്യമായ വിത്തായി എന്നെ അറിഞ്ഞാലും. ബുദ്ധിമാന്മാരുടെ അന്തഃകരണത്തിലെ വിവേകശക്തിയും പ്രഗല്ഭരുടെ പ്രാഗല്ഭ്യവും ഞാനാകുന്നു. വിവേകശക്തി, പ്രാഗല്ഭ്യം എന്നീ ധര്‍മങ്ങളിലൂടെ ബുദ്ധിമാനും തേജസ്വിയും മാലയില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു എന്നത് നേരത്തേ ചൂണ്ടിക്കാണിച്ച ഉദാഹരണങ്ങളുടെ തുടര്‍ച്ചയാണ്. പക്ഷേ, ഞാന്‍ സകലതും കോര്‍ത്ത നൂല്‍ മാത്രമല്ല, എല്ലാറ്റിനെയും മുളപ്പിക്കുന്ന നിത്യമായ വിത്തുമാണ് എന്നു പറയുമ്പോള്‍ അത് തീര്‍ത്തും മറ്റൊരു കാര്യമാണ്. https://emalayalee.com/varthaFull.php?newsId=204210
വിദ്യാധരൻ 2020-02-04 11:41:29
സത്യത്തെ വളച്ചൊടിച്ച് മനുഷ്യനെ 'അവൻ ആരെന്ന് അറിയാത്തവണ്ണം ആക്കിയിട്ട് ' ദൈവം മറ്റൊരു ലോകത്താണെന്ന് തെറ്റ് ധരിപ്പിച്ച് കലക്ക വെള്ളത്തിൽ മീൻപിടിക്കുന്നവരാണ് മതവും അതിന്റെ നേതാക്കളും . 'മാം വിദ്ധി' യുടെ അർഥം എന്ത് തന്നെയായാലും, അതിന്റെ അർഥം ' എന്നെ അറിഞ്ഞാലും' എന്ന് ആക്കി തീർക്കാൻ, നിങ്ങൾ പണ്ഡിത വർഗ്ഗം, ഈ ഈ മനുഷ്യ സ്നേഹിയെ അനുവദിക്കണം . മതവും അതിന്റ പിണിയാളുകളും നൂറ്റാണ്ടുകളായി സത്യത്തെ വളച്ചൊടിച്ച് മനുഷ്യ മനസ്സ്സിനെ ദുഷിപ്പിച്ചു 'കലക്ക വെള്ളത്തിൽ മീൻ പിടിക്കുകയായിരുന്നു " . ഇദ്ദേഹം, അദേഹത്തിന്റെ ലേഖനത്തിൽ കൂടി കടുത്ത അപരാധങ്ങൾ ഒന്നും ചെയ്യുന്നില്ല . നേരെ മറിച്ച് സമൂഹത്തിലെ തേരട്ടകളായ മതനേതാക്കളെയും നൂറു കണക്കിന് കള്ളങ്ങൾ പറഞ്ഞ് വഞ്ചിച്ച് അധികാരത്തിൽ തൂങ്ങിക്കിടന്ന് മനുഷ്യനെ കൊള്ളയടിക്കുന്ന രാഷ്ട്രീയക്കാരിൽ നിന്നും നിങ്ങൾക്ക് 'മുക്തി', 'മോക്ഷം' 'രക്ഷ' ഇവയ്ക്കുള്ള മാർഗ്ഗങ്ങൾ നിര്ദേശിക്കുകയാണ് നിങ്ങൾ ആരാണെന്ന് നിങ്ങൾ അറിയുക , 'അല്ലെങ്കിൽ ' സ്വർഗ്ഗരാജ്യം നിന്നിൽ തന്നെ" ഉണ്ടെന്ന് തിരിച്ചറിയുക , അതും അല്ലെങ്കിൽ 'അഹം ബ്രഹ്മാസമി " എന്നറിയുക , അതും കൊണ്ടും നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ "തത്ത്വമസി' (നീ ഏതൊന്ന് അന്വേഷിക്കുന്നുവോ അത് നീ തന്നെ എന്നറിയുക . നല്ലൊരു ലേഖനത്തിനെ നന്ദി .
പരേതൻ മത്തായി 2020-02-04 13:08:21
നിങ്ങൾ പറയുന്നപോലെ ഇവിടെ ഒരു സുഖവും ഇല്ല . ഒരു പെണ്ണിന്റെ തരിമ്പ് പോലും കാണാനില്ല . ഇവിടെ ബോറടിച്ചിട്ടാണ് അയ്യപ്പൻ ശബരിമലയിൽ കുടിയേരിയേത് . അവിടെയും പെണ്ണുങ്ങളെ കേറ്റാൻ നിങ്ങൾ അനുവദിക്കില്ല . അതുകൊണ്ടാണ് യേശു മാഗ്നലകാരി മറിയെ തെമ്മാടികളുടെ കയ്യിൽ നിന്നും രക്ഷിച്ചു കൂടെ കൊണ്ട് നടന്നത് . മാർത്തയും മറിയുമായിട്ടും അദ്ദേഹത്തിന് എന്തോ തിരിമറി ഉണ്ടായിരുന്നു . അതുകൊണ്ട് നിങ്ങൾ ഇങ്ങോട്ട്വരണം വരണം എന്ന് പറഞ്ഞോണ്ട് ബഹളം വയ്ക്കാതെ അവിടെ പിടിച്ചു നിൽക്കാൻ നോക്ക് . ഞാൻ ഈ പ്രദേശം മുഴുവൻ തപ്പി നോക്കി ഒരൊറ്റ വിശുദ്ധമാരേം കണ്ടില്ല . കുറെ തല അറുത്തു കൊന്നു ഏഴു കന്യകമാരുണ്ടെന്ന് പറഞ്ഞു വന്നവന്മാർ കള്ളും കഞ്ചാവും അടിച്ചു അങ്ങോട്ട് തിരിച്ചു വന്നു ഇങ്ങോട്ട് കള്ളക്കഥ പറഞ്ഞുവിട്ടവന്മാരുടെ കഴുത്തറക്കണം എന്ന് പറഞ്ഞിരിപ്പുണ്ട് . പക്ഷെ അങ്ങോട്ട് വരാനുള്ള വാഹനം ഇല്ലല്ലോ . അത് കുഴിച്ചിട്ടും കത്തിച്ചും നശിപ്പിച്ചു കളഞ്ഞില്ലേ . എന്നാലും ഞങ്ങൾഇവന്മാരുടെ ദേഹത്ത് ഭൂതമായി കേറി ഒരു കലക്ക് കലക്കും . അന്ന് ഞങൾ ചെയ്യുന്ന വൃത്തികെട്ട പരിപാടികൾ മുഴുവൻ ഫ്രാൻകോയുടെ തലയിൽ കേറ്റി വയ്ക്കും .
ഭഗവദ് ഗീത 2020-02-04 12:14:14
അദ്ധ്യായം 13 - ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗഃ - ശ്ലോകം 3 ക്ഷേത്രജ്ഞം ചാപി മാം വിദ്ധി സര്‍വ്വക്ഷേത്രേഷു ഭാരത ക്ഷേത്രക്ഷേത്രജ്ഞയോര്‍ജ്ഞാനം യത്തജ്ജ്ഞാനം മതം മമ ഹേ പാര്‍ഥാ! എല്ലാ ക്ഷേത്രങ്ങളിലും (ശരീരങ്ങളിലും) ഞാനാണ് ക്ഷേത്രജ്ഞനെന്നു നീ അറിയുക. ക്ഷേത്രക്ഷേത്രജ്ഞന്മാരെ (ദേഹാത്മാക്കളെ) ക്കുറിച്ചുള്ള അറിവാണ് ജ്ഞാനമെന്ന് ഞാന്‍ കരുതുന്നു.
വിദ്യാധരൻ 2020-02-04 14:29:29
'ക്ഷേത്രജ്ഞ ചാപിമാം വിദ്ധി' ക്ഷേത്രജ്ഞം ച അപി = ക്ഷേത്രത്തെ അറിയുന്നവനെ ; മാം വിദ്ധി = ഞാനെന്ന് അറിഞ്ഞാലും . ഇവിടെ ലേഖകൻ പറഞ്ഞിരിക്കുന്നത് 'എന്നെ അറിഞ്ഞാലും' ക്ഷേത്രത്തിൽ വസിക്കുന്ന എന്നെ അറിഞ്ഞാലും എന്നാണ് . നമ്മളുടെ ശരീരം ആകുന്ന ക്ഷേത്രത്തിൽ ഇരിക്കുന്ന 'എന്നെ അറിഞ്ഞാലും ' അതായത് നിങ്ങൾ പുറത്ത് അനേഷിക്കുന്നത് അകത്തുണ്ടെന്ന് ചുരുക്കം . അതാണ് എഴുത്തകാരൻ പറയുന്നുത്, ഹോളി ലാൻഡിലാണ് , ശബരി മലയിലാണ് , മെക്കയിലാണ് എന്നൊക്ക പറഞ്ഞു പറ്റിക്കുന്നവരുടെ പിന്നാലെ നടന്നു സമയം കളയാതെ സ്വയം ഉള്ളിലേക്ക് നോക്കുക . അതാണ് ഗുരു യേശുവും പറഞ്ഞിരിക്കുന്നത് 'ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും ' മതം നമ്മളുടെ ഉപയോഗശൂന്യമാക്കി കളഞ്ഞ തലമണ്ട പ്രവർത്തിപ്പിക്കാൻ എഴുത്തുകാരൻ ഒരു പണി തന്നതാണ് . അങ്ങനെ എങ്കിലും അതിലെ മൃതമായ കോശങ്ങൾക്ക് ജീവശാസം ഊതി അവയെ ഉണർത്താം
Sudhir Panikkaveetil 2020-02-04 16:39:31
ആദികാവ്യമായ രാമായണത്തിൽ ഏറ്റവും ശ്രദ്ധേയമായ ശബ്ദമാണ് " മാം വിദ്ധി " എന്നുള്ളത്. അതിന്റെ അർഥം " എന്നെ അറിഞ്ഞാലും ". സാർ, ഇങ്ങനെയാണ് താങ്കളുടെ ലേഖനം തുടങ്ങുന്നത്. രാമായണത്തിലെ വരി മുഴുവൻ : "രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ തഥാ യഥാ സുഖം" ഇവിടെ രാമനെ ദശരഥനായും, സീതയെ അമ്മയായും കാടിനെ അയോധ്യയായും കാണുക എന്നർത്ഥമല്ലേ? അതുകൊണ്ടാണ് സംശയം ചോദിച്ചത്. താങ്കൾ ഗീതയാണ് ഉ ദ്ധ രിക്കുന്നതെന്നു മേല്പറഞ്ഞ വാചകമുള്ളപ്പോൾ (Ramayanam) എങ്ങനെ മനസ്സിലാക്കും. Thanks anyway. Raised doubt to enlarge my knowledge. ഇ മലയാളിയുടെ കമന്റുകാരിൽ നിന്നും ഒരു കാര്യം മനസ്സിലായി സംശയങ്ങൾ ചോദിക്കരുത്. ലേഖകൻ എഴുതിയത് വായിക്കാതെ സംശയക്കാരനെ സംശയിക്കുക. രാമായണത്തിലെ പ്രസിദ്ധമായ ശ്ലോകം എന്ന് ലേഖകൻ എഴുതിയതുകൊണ്ടാണ് സംശയം ഉണ്ടായത്. അത് നോക്കാതെ ....!!!! ഏതായാലും ഭാവിയിൽ ഇങ്ങനെ സംശയമുണ്ടായാൽ ചോദിക്കുന്നില്ല. ലേഖകന്മാർ ചിലപ്പോൾ എന്തും എഴുതി വയ്ക്കും.
സംശയം 2020-02-04 21:09:42
മൂന്ന് ബീവിമാരുണ്ടെങ്കിൽ എന്നും സംശയമായിരിക്കും എന്നതിന് സംശയമില്ല
Donald 2020-02-04 22:13:52
പൂച്ച ചിലപ്പോൾ പെൺ പൂച്ച ആയിരിക്കും
പൊതുജനം പലവിധം 2020-02-04 19:31:25
രാമായണമായാലും ഭഗവദ് ഗീതയായാലും സമ്പുഷ്ടവും ചിന്തോദ്ദീപകവുമായ ലേഖനം! അത് അംഗീകരിക്കുക. മറ്റൊരു സർവജ്ഞൻ പണമില്ലെങ്കിൽ എന്നിലെ ‘എന്നെ’ അറിയുവാൻ സാധിക്കില്ല എന്ന് സമർത്ഥിക്കുവാൻ ശ്രമിക്കുന്നു. പൊതുജനം പലവിധം.
ഉറിയില്‍ ചാടി കയറിയ പൂച്ചയുടെ പുറകെ 2020-02-04 19:47:22
ഇവിടെ മറുപടി പറയേണ്ടത് എഴുത്തുകാരൻ ജോസഫ് ജോൺ ആണ്. ഏത് ഭാഷയിലെ ഏത് വാക്കിനും അത് ഉപയോഗിക്കുന്ന സാഹചര്യം അനുസരിച്ചു അർത്ഥ വിത്യാസം ഉണ്ടാവും എന്ന് നമുക്ക് എല്ലാം അറിയാം. അറിയുവാൻ വേണ്ടി ചോദ്യം ചോദിക്കുമ്പോൾ അത് ആക്രമണം എന്ന് കരുതി പറ പാറ്റയെപോലെ സൊന്തം ചങ്കിനു അടിച്ചു വെല്ലു വിളിക്കേണ്ട കാര്യം ഇല്ല. വിദ്യ രഹിതർ ആയ ട്രംപ് അനുഭാവികളും അത് തന്നെ ആണ് ചെയുന്നത്. ട്രംപ് വിളിച്ചു കൂവുന്ന വിഢിത്തരങ്ങൾ ഇന്നുവരെ അയാൾ വിശധികരിച്ചിട്ടില്ല. ട്രംപ് പറഞ്ഞത് ഇന്നത് ആണ് എന്ന് ന്യായികരിക്കുന്നതു ബോധം ഇല്ലാത്ത അനുയായികൾ ആണ്. അതിനാൽ ജോസഫ് ജോൺ മറുപടി പറയട്ടെ. അതിനുള്ള അവസരം അദ്ദേഹത്തിന് കൊടുക്കുക. ഉറിയിൽ ചാടി കയറിയ പൂച്ചയുടെ പുറകെ ചാടി കയറേണ്ട ആവശ്യം ഉണ്ടോ? ഇനിം അത് അല്ല എഴുത്തു കാരൻ മറുപടി പറയുന്നില്ല എങ്കിൽ ഇനി മേലിൽ ഇയാളുടെ ആർട്ടിക്കിൾ ഇ മലയാളി പ്രസിദ്ധികരിക്കരുത്. പറന്നു പോകുന്ന കാക്കയെപോലെ വായനക്കാരുടെ മുകളിൽ കാഷ്ഠിച്ചിട്ടു പോകുന്ന ഒരു എഴുത്തുകാരനെയും ആരും പ്രോത്സാഹിപ്പിക്കരുത്. ഇ മലയാളിയിൽ ഇത്തരം എഴുത്തുകാർ പലരും ഉണ്ട്. ശ്രീ സുദിറിനെ അക്രമിക്കുന്നതിനു പകരം ശ്രീ ജോസഫ് ജോണിൻ്റെ മറുപടിക്കു കാത്തിരിക്കുക. ഇനി അയാൾ മറുപടി തരുന്നില്ല എങ്കിൽ ഇയാളുടെ ആർട്ടിക്കിൾ പ്രസിദ്ധികരിക്കരുത്. വായിക്കരുത്, പ്രതികരിക്കരുത് - andrew
സംശയരോഗി 2020-02-04 18:02:57
ഇങ്ങള് എന്തിനാണ് ബേജാറാകണത് . സംശയം ചോദിച്ചുകൊണ്ടേയിരിക്കുക . ഓരോത്തര് കത്തിച്ചു വിടണത് അതെ പടി വിഴുങ്ങുന്ന വായനക്കാരാണ് ഞങ്ങൾ . അപ്പോൾ നിങ്ങൾ, വിദ്യാധരൻ, ആംഡ്‌റൂ , അന്തപ്പൻ ഇവരൊക്കെ ഉള്ളപ്പോൾ അത് ഞങ്ങൾക്ക് ഒരു ബലമാണ് . ഒരൊത്തൊരു പറേണത് അതെപടി വിശ്വസിച്ചതുകൊണ്ടാണ് ഞാനൊരു ട്രംപ് സപ്പോർട്ടറായത് .
സംശയത്തിന്റ ഏടാകൂടം 2020-02-04 23:56:54
മൂന്ന് ബീവിമാർക്ക് ഓനെയാണ് സംശയം. നാലാമതൊരെണ്ണത്തെക്കൂടി കൊണ്ടുവരുമോ എന്ന്
Jose 2020-02-05 02:58:04
The following was my response to the “GET LOST” guy: " Has anyone seen the post from "Get Lost"? If not, please read it and give me your views. If you have not seen it, here it is: This is a "cut and paste". So no modifications. 2020-02-01 08:03:46 News GET LOST.” Who wants your correction! A good reader, an educated reader knows how to read over the mistakes and understand the intention of the writer. We don't need your negativity and EGO here. You seem to be the old Sch cast whom readers chased out. -Naradhan” I briefly answered him. I will respond later after I see your views. But, please be kind to him. He is human. He can make mistakes like you and me. Follow the 'Emalayalee' writing guidelines. This means NO PROFANITY period. Speaking of mistakes, read the post again and see how many mistakes you can find . Because, I certainly did. Please don't dwell on the mistakes. It is FYI only. Keep that in mind when you write. Obviously, he is comfortable with his mistakes." So, here is the rest of my response. I was furious. I just gave a short reply to his statement. Hopefully, he understood and accepted my explanation. (If you want, you can go back and see my first response) I need to go a little bit more with my job. So bear with me. Among other things, he accused me of coming from the “old School” (check out his “old school” abbreviation). Sir, since you place more emphasis for “understanding over mistakes”, this is my question: Why is “ RONG is RAIT”? Yes sir, I came from the “old School” where right is right and wrong is wrong. Apparently, that is not how you see it. Now, I have another question: Where did you learn the phrase “Get lost” from? Not from your parents. right? So you must have learned it from your spouse (wife) or children. So tell me, who taught you? Wife or children or both? Believe me sir, you need help. So throw out your shroud and accept you as who you are. Don’t feel bad. You are not alone.There are many people like you. (Read some of the comments in “emalayalee” I can help you. All you need to do is admit when you are wrong instead of justifying it. (you still can use your anonymous name for consistency) This is going to be hard for you since you are so stubborn. I am pretty sure you heard the word “stubborn” right? Are we on the same page? (one request: Please don’t change your profile name when you write. That is the only way I can gauge (check) your progress). Yes sir, I am from the “old school” where 2+2 is still 4. Got it? Good luck! -Your friend and well-wisher :) Lastly, your assignment. Read the book “Pygmalion” and write a report about the transformation of the main character.( It must be in your own handwriting). No computer or “GULUGULU” Period.
സംശയത്തെ തുടര്‍ന്ന് 2020-02-05 07:41:16
ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് സംശയത്തെ തുടര്‍ന്ന് 45 കാരന്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
vayanakaaran 2020-02-05 12:37:17
പ്രിയ സുധീർ - ലേഖകൻ ഉദ്ധരിച്ചത് തെറ്റാണെന്നു എഴുതുന്നതിനു പകരം വിനയം കാണിച്ച് ഒരു സംശയം ഉണ്ടെന്നൊക്കെ എഴുതാൻ പോയതുകൊണ്ട് എന്തായി കമന്റുമാർ അവരുടെ അറിവ് പ്രദർശിപ്പിച്ച് ലേഖകൻ ഉള്ളാൽ ചിരിച്ച്‌ അയാളുടെ തെറ്റ് പറയാതെ രക്ഷപ്പെട്ടു. ഇനിയും ധീരമായി എഴുതുക. വിനയം അത് അർഹിക്കുന്നവർക്ക് മാത്രം കൊടുക്കുക.
മാർക്സിസ്റ്റ് 2020-02-05 13:57:53
രാമൻ എന്നു പറഞ്ഞാൽ ലോകത്തിലെ ആദ്യത്തെ മാർക്സിസ്റ്റുകാരനാണ്. സർവ്വതും ഉപേക്ഷിച്ചു, രാജ്യവും ഉപേക്ഷിച്ചു തനിക്കുള്ളതെല്ലാം മറ്റുള്ളവർക്ക് ദാനം ചെയ്തു കാട്ടിൽ പോയ മഹാമനസ്ക്കനാണ് അദ്ദേഹം. 'മാം' എന്നാൽ അർത്ഥം മാർക്സിസ്റ്റ് എന്നാണ്. വിദ്ധി എന്നാൽ ദൈവം, ബ്രഹ്‌മാവ്‌ എന്നെല്ലാം അർത്ഥമുണ്ട്. മാർക്സിസ്റ്റായ എന്നെ ദൈവമായി കരുതുക, എന്നെ അറിയുക എന്നാണ് അർത്ഥം. ചോദ്യകർത്താവിനു ഉത്തരം തൃപ്തിയായി എന്ന് വിചാരിക്കുന്നു.
Raman was a democrat. 2020-02-05 14:29:04
Raman was a democrat. If he was Trumpian he would not have given up his power and ended up in the vanam. He would have told thousands of lies and even screwed Thadaka
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക