Image

പ്രവാസി ഇബ്ര വനിതാ സാഹിത്യോത്സവം

Published on 03 February, 2020
പ്രവാസി ഇബ്ര വനിതാ സാഹിത്യോത്സവം

മസ്‌കറ്റ്: ഫെബ്രുവരി 22-നു ശനിയാഴ്ച ഇബ്ര ഫുട്ബോള്‍ ഗ്രൗണ്ടില്‍ വച്ചു വനിതകള്‍ക്ക് വേണ്ടി സാഹിത്യ മത്സരം നടത്തുന്നു. മൂന്നു പേര്‍ അടങ്ങുന്ന വനിതാ ഗ്രൂപ്പുകള്‍ക്ക് ആണ് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുകമലയാളത്തിലെ അഞ്ച് കഥകളെ മുന്‍ നിര്‍ത്തിയാണ് മത്സരം സംഘടിപ്പിക്കുന്നത്.

1.കോലാട് മാധവി കുട്ടി (കമല സുരയ്യ)
2. കല്ല്വെച്ച നുണകള്‍ അഷിത
3. വില്ല് വണ്ടി കെ രേഖ
4. പ്രകാശം പരത്തുന്ന പെണ്‍കുട്ടി ടി പദ്മനാഭന്‍
5. തിരുത്ത് എന്‍ എസ് മാധവന്‍
ഈ കഥകള്‍ ആണ് മത്സരത്തില്‍ ഉള്‍പ്പെടുന്നത്. (കഥകള്‍ പിഡിഎഫ് ആയി മത്സരിക്കുന്നവര്‍ക്ക് നല്‍കും )

ക്വിസ്, സ്‌കിറ്റ് (മാക്സിമം അഞ്ചു മിനിറ്റ്), ഡിസ്‌കഷന്‍ എന്നിവയില്‍ ആയിരിക്കും മത്സരം. സ്‌കിറ്റ് ഏതു കഥയെ മുന്‍ നിര്‍ത്തി വേണം എന്ന് ഗ്രൂപ്പുകള്‍ക്ക് തീരുമാനിക്കാം.

പ്രശ്നോത്തരി, ചര്‍ച്ച- ഏത് കഥയില്‍ നിന്നും ആവാം (ഗ്രൂപ്പിലെ ആര്‍ക്കും ഇതില്‍ പങ്കെടുക്കാം)

ഫെബ്രുവരി 8 ന് മുന്‍പ് ഗ്രൂപ്പ് ലീഡേഴ്സ് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നതിന് ജസീല (93605897), ശ്രീജ (97254574) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക