Image

ഇന്‍ഡോ - അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഫോറം ഉദ്ഘാടനം ഉജ്വലമായി

ജോയിച്ചന്‍ പുതുക്കുളം Published on 02 February, 2020
ഇന്‍ഡോ - അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഫോറം ഉദ്ഘാടനം ഉജ്വലമായി
ഹൂസ്റ്റണ്‍: ജനുവരി 26-നു അമേരിക്കയിലെ ഹൂസ്റ്റണിലുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഇന്ത്യന്‍ വംശജരുടെ ഫോറമായ  ഇന്‍ഡോ - അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഫോറത്തിന്റെ ഉദ്ഘാടനം സ്റ്റാഫോര്‍ഡില്‍ വളരെ പ്രൗഢോജ്വലമായി നടന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഫോര്‍ട്ട്‌ബെന്റ് കൗണ്ടി ചെയര്‍ ലിന്‍ഡാ ഹൗവല്‍ ഫോറം ഊദ്യോഗികമായി ഉദ്ഘാടനം ചെയ്തു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യംകൊണ്ടും ജനപങ്കാളിത്തംകൊണ്ടും ചടങ്ങ് ശ്രദ്ധേയമായി.

മാനുഷികമൂല്യങ്ങളായ ദൈവ വിശ്വാസം, ഉറച്ച കുടുംബജീവിത അടിത്തറ, ധാര്‍മ്മികത എന്നിവ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നു യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

സ്വവര്‍ഗ്ഗവിവാഹം, ഗര്‍ഭഛിദ്രം, നിയമവിരുദ്ധ കുടിയേറ്റം തുടങ്ങിയവയെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശക്തമായി എതിര്‍ക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ട് അധികാരത്തില്‍ വന്നതിനുശേഷം തൊഴിലില്ലായ്മാ നിരക്ക് മറ്റേതു വര്‍ഷത്തേക്കാള്‍ കുറവാണെന്നും, സുശക്തമായ അതിര്‍ത്തികള്‍ നിര്‍മ്മിക്കാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി ചെയര്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഈ ഫോറം ഉദ്ഘാടനം ചെയ്യുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

"ഫാമിലി ഫസ്റ്റ്' അതാണ് തന്റെ കാഴ്ചപ്പാടെന്നു ഡിസ്ട്രിക്ട് ജഡ്ജ് (505) ഡേവിഡ് പെര്‍വിന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്റ്റേറ്റ് റെപ്രസന്റേറ്റീവ് ആയി മത്സരിക്കുന്ന ടോം വിരിപ്പന്‍, ഫോര്‍ട്ട്‌ബെന്‍ഡ് ടാക്‌സ് അസസര്‍- കളക്ടര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജയ്‌സണ്‍ ജോസഫ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായ ഡീന്‍ ഹെര്‍ബെക്, മാറ്റ് മോര്‍ഗന്‍, ഛാദ്  ബ്രിഡ്ജസ്, ജയിംസ് പ്രസല്ലര്‍, മനീഷ് സേത്ത് തുടങ്ങിയ നിരവധി സ്ഥാനാര്‍ത്ഥികള്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു. മിസ് വെര്‍ണാ കൊളേഷോ -  ജോണ്‍സണ്‍ പരിപാടികളുടെ എം.സിയായി പ്രവര്‍ത്തിച്ചു.

മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാരായ മൈസൂര്‍ തമ്പി, കെന്നോയി ജോസഫ് തുടങ്ങിയവര്‍ പരിപാടികളില്‍ സന്നിഹിതരായിരുന്നു. മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും, ഫോമ നേതാവുമായ തോമസ് ഓലിയാംകുന്നേല്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

വരുംദിനങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ശക്തമാക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതാക്കളെ സംഘടിപ്പിച്ചുകൊണ്ട് സ്റ്റഡി ക്ലാസുകള്‍, സെമിനാറുകള്‍ തുടങ്ങിയ സംഘടിപ്പിക്കാന്‍ ഫോറം ഭാരവാഹികള്‍ തീരുമാനിച്ചു. ഈ മാര്‍ച്ച് 3-ന് നടക്കുന്ന ഇലക്ഷനില്‍ വോട്ടവകാശമുള്ള എല്ലാവരും വോട്ട് ചെയ്യണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. ഫോറം പ്രസിഡന്റ് ഡോ. മാത്യു വൈരമണ്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജയിംസ് ചാക്കോ മുട്ടുങ്കല്‍ സ്വാഗതം ആശംസിച്ചു. പ്രവീണ്‍ ജോസ് നന്ദി പ്രസംഗം നടത്തി. അത്താഴ വിരുന്നോടുകൂടി പരിപാടികള്‍ സമാപിച്ചു. ഇന്‍ഡോ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ ഫോറത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഡോ. മാത്യു വൈരമണ്‍ (പ്രസിഡന്റ്) 281 857 7538, ജയിംസ് ചാക്കോ മുട്ടുങ്കല്‍ (സെക്രട്ടറി) 832 490 7757.

ഇന്‍ഡോ - അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഫോറം ഉദ്ഘാടനം ഉജ്വലമായിഇന്‍ഡോ - അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഫോറം ഉദ്ഘാടനം ഉജ്വലമായിഇന്‍ഡോ - അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഫോറം ഉദ്ഘാടനം ഉജ്വലമായിഇന്‍ഡോ - അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഫോറം ഉദ്ഘാടനം ഉജ്വലമായിഇന്‍ഡോ - അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഫോറം ഉദ്ഘാടനം ഉജ്വലമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക