Image

തൃശൂര്‍ ജില്ലാ സൗഹൃദവേദി പ്രവാസികള്‍ക്കായി വാണിജ്യ സംരംഭം തുടങ്ങുന്നു

Published on 17 May, 2012
തൃശൂര്‍ ജില്ലാ സൗഹൃദവേദി പ്രവാസികള്‍ക്കായി വാണിജ്യ സംരംഭം തുടങ്ങുന്നു
റിയാദ്‌ പ്രവാസി പുനരധിവാസം ലക്ഷ്യമിട്ടു കൊണ്ട്‌ തൃശൂര്‍ ജില്ലക്കാര്‍ക്കായി തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ സൗദി ഘടകം നാട്ടില്‍ വാണിജ്യ സംരംഭം തുടങ്ങുന്നതിനുള്ള നടപടികളാരംഭിച്ചു. സൗഹൃദവേദി അംഗങ്ങളെ പ്രമോട്ടര്‍മാരാക്കി ടി.ജെ.എസ്‌.വി ഫാംസ്‌ ആന്‍റ്‌ റിസോര്‍ട്ട്‌ എന്ന പേരിലാണ്‌ കമ്പനി രജിസ്‌ററര്‍ ചെയ്‌തിരിക്കുന്നത്‌. ഈ സംരഭത്തിനായി വയനാട്ടില്‍ 25 ഏക്കര്‍ സ്‌ഥലം വാങ്ങി ജോലി ആരംഭിച്ചതായി സംഘടനാ ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നാലു കോടി രൂപ മുതല്‍ മുടക്കിലാരംഭിക്കുന്ന പ്രകൃതി സൗഹൃദ ടൂറിസ്‌ററ്‌ കേന്ദ്രമാണ്‌ ടി.ജെ.എസ്‌.വി ഫാംസ്‌ ആന്‍റ്‌ റിസോര്‍ട്ട്‌. കുററ്യാടി മാനന്തവാടി റോഡരികിലാണ്‌ റിസോര്‍ട്ടിനായി തെരഞ്ഞെടുത്ത സ്‌ഥലം. ടൂറിസം കേന്ദ്രവും കൃഷിയിടവുമായി ഏറെ പ്രകൃതിരമണീയമായ ഇവിടെ വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയിലാണ്‌ റിസോര്‍ട്ട്‌ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. വയനാട്ടിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം 20 കിലോമീററര്‍ മാത്രം ചുററളവിലുള്ള ഈ സംരംഭം കേരള ടൂറിസ ഭൂപടത്തിലെ ഒരു പ്രധാന ഇടമായി മാറുമെന്ന്‌ വേദി സെക്രട്ടറിയും ബിസിനസ്സ്‌ കമ്മററിയുടെ ചെയര്‍മാനുമായ രാധാകൃഷ്‌ണന്‍ കഴിമ്പ്രം പറഞ്ഞു. സംസ്‌ഥാന കൃഷി വകുപ്പ്‌, മൃഗ സംരക്ഷണ വകുപ്പ്‌, ക്ഷീര വികസന വകുപ്പ്‌, ടൂറിസം വകുപ്പ്‌ എന്നിവയുടെ സഹകരണം ലഭ്യമാക്കുന്ന ഈ പദ്ധതിയുടെ ലാഭത്തിന്‍െറ രണ്ടര ശതമാനം സൗഹൃദവേദിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നല്‍കും. ഇന്ത്യന്‍ കമ്പനി ചട്ടപ്രകാരം രജിസ്‌ററര്‍ ചെയ്‌തിട്ടുള്ള കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറും വേദി മുഖ്യരക്ഷാധികാരി അഡ്വ. സി.കെ മേനോന്‍ ആണ്‌. കൃഷ്‌ണകുമാര്‍, രാധാകൃഷ്‌ണന്‍ കഴിമ്പ്രം, ധനഞ്‌ജയ്‌ കുമാര്‍, മുരളി തയ്യില്‍, ബാബു ദേവസി, ജോസ്‌, ദിനേശ്‌, ജോഷി, സുധീഷ്‌, ബാബു പൊററക്കാട്‌ എന്നിവര്‍ ആദ്യ പ്രെമോട്ടര്‍മാരാണ്‌. സംഘടനയിലെ കൂടുതല്‍ അംഗങ്ങളെ കമ്പനുയുടെ ഓഹരി ഉടമകളാക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി 0504488629, 0502980032 എന്നീ നമ്പരുകളില്‍ ബന്‌ധപ്പെടാവുന്നതാണ്‌. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട്‌ കൃഷ്‌ണ കുമാര്‍, മുരളി തയ്യില്‍, ബഷീര്‍ വാടാനപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.
തൃശൂര്‍ ജില്ലാ സൗഹൃദവേദി പ്രവാസികള്‍ക്കായി വാണിജ്യ സംരംഭം തുടങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക