Image

ഓവര്‍സീസ് എന്‍സിപി കുവൈറ്റ് ഗാന്ധി സ്മൃതി സംഘടിപ്പിച്ചു

Published on 01 February, 2020
ഓവര്‍സീസ് എന്‍സിപി കുവൈറ്റ് ഗാന്ധി സ്മൃതി സംഘടിപ്പിച്ചു

കുവൈത്ത്: ഓവര്‍സീസ് എന്‍സിപി കുവൈറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മ ഗാന്ധിയുടെ എഴുപത്തിരണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.

അബാസിയ ഐഎഎംഎ ഹാളില്‍ നടന്ന പരിപാടിയില്‍ ഒ എന്‍ സി പി ദേശീയ പ്രസിഡന്റ് ബാബു ഫ്രാന്‍സീസ്, ജനറല്‍ സെക്രട്ടറി ജീവ്‌സ് എരിഞ്ചേരി, ട്രഷറര്‍ രവീന്ദ്രന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മാക്‌സ് വെല്‍ ഡിക്രൂസ്, മാത്യു വി. ജോണ്‍, അരുള്‍ രാജ്, ബിജു മണ്ണായത്ത്,  ബിന്‍ ശ്രീനിവാസന്‍ , ബിജു സ്റ്റീഫന്‍ എന്നിവരും മറ്റു അംഗങ്ങളും പങ്കെടുത്തു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് അഹിംസയിലൂടെ നേതൃത്വം നല്‍കിയ മഹാത്മാവിന്റെ മഹത് വചനങ്ങള്‍ ഇന്നും ഒരോ പൗരന്മാര്‍ക്കും രാഷ്ട്രത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രേരണയും ശക്തിയും നല്‍കുന്നതായി പ്രഖ്യാപിച്ചു കൊണ്ട്, യോഗത്തില്‍ അംഗങ്ങള്‍ മതേതരത്വ സംരക്ഷണ പ്രതിജ്ഞ ഏറ്റു ചൊല്ലി .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക