Image

കൊറോണ വൈറസ് ചൈനയിലേക്കുള്ള ഡെല്‍റ്റ, അമേരിക്കന്‍, യുണൈറ്റഡ് വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചു

പി പി ചെറിയാന്‍ Published on 01 February, 2020
കൊറോണ വൈറസ് ചൈനയിലേക്കുള്ള ഡെല്‍റ്റ, അമേരിക്കന്‍, യുണൈറ്റഡ് വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചു
ന്യൂയോര്‍ക് ചൈനയില്‍ പതിനായിരത്തിലധികം പേരില്‍ കോറോണോ വൈറസ് കണ്ടെത്തുകയും ഇരുനൂറിലധികം പേര്‍ മരിക്കുകയും ചെയ്ത പ്രത്യക സാഹചര്യത്തില്‍ ചൈന മെയിന്‍ ലാന്‍ഡിലേക്കുള്ള ഡെല്‍റ്റ, അമേരിക്കന്‍, യുണൈറ്റഡ് വിമാന സര്‍വിസുകള്‍ നിര്‍ത്തിവെക്കുന്നതായി മൂന്ന് കമ്പനികളുടെയും വക്താക്കള്‍ ജനു 31നു പുറത്തിറക്കിയ പ്രസ്താവനകളില്‍ പറയുന്നു.

വായുവിലൂടെ പകരുന്ന കൊറോണ വൈറസുകള്‍ സസ്തനികളുടെയും പക്ഷികളുടെയും ശ്വസനേന്ദ്രിയങ്ങളേയും അന്നനാളത്തെയുമാണ് ആദ്യം ബാധിക്കുന്നത്. സാധാരണ ജലദോഷപ്പനി മുതല്‍ സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം(സാര്‍സ്), മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം(മെര്‍സ്) എന്നിവ വരെയുണ്ടാകാന്‍ ഇടയാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകള്‍. ആന്റി വൈറല്‍ മരുന്നുകള്‍ ലഭ്യമല്ലെന്നാണ് ഇത്തരം രോഗങ്ങളുടെ പ്രധാന വെല്ലുവിളി.

.ചൈനയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു അമേരിക്കന്‍ ഗവണ്മെന്റും നിര്‍ദേശിച്ചിട്ടുണ്ട് .

അമേരിക്കന്‍ എയര്‍ലൈന്‍സ് ഇന്നുമുതല്‍ മാര്‍ച്ച് 28 വരെയും, ഡെല്‍റ്റ എയര്‍ലൈന്‍സ് ഫെബ്രു 6 മുതല്‍ ഏപ്രില്‍ വരെയും, യുണൈറ്റഡ് എയര്‍ലൈന്‍സ് ഫെബ്രു 6 മുതല്‍ 28വരെയുമാണ് തത്കാലം സര്‍വീസ് നിര്‍ത്തിവെക്കുന്നതു .ആഗോളതലത്തില്‍ മെഡിക്കല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം
28000 ലധികം വരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ് അറ്റെന്‍ഡന്റ്‌സ് യൂണിയന്‍ ചൈനയിലേക്കുള്ള സര്‍വിസുകള്‍ റദ്ദാക്കണമെന്ന് ഫെഡറല്‍ ഗവണ്മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു .ചൈന മെയിന്‍ ലാന്‍ഡിലേക്  ടിക്കറ്റ് ബുക്‌ചെയ്തവര്‍ക് പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിന് അടിയന്തിരമായി ബന്ധപ്പെടണമെന്നും കമ്പനി അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

കൊറോണ വൈറസ് ചൈനയിലേക്കുള്ള ഡെല്‍റ്റ, അമേരിക്കന്‍, യുണൈറ്റഡ് വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചുകൊറോണ വൈറസ് ചൈനയിലേക്കുള്ള ഡെല്‍റ്റ, അമേരിക്കന്‍, യുണൈറ്റഡ് വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക