Image

ആര്‍ എസ് സി സെമിനാര്‍ സംഘടിപ്പിക്കുന്നു

Published on 31 January, 2020
ആര്‍ എസ് സി സെമിനാര്‍ സംഘടിപ്പിക്കുന്നു
സാല്‍മിയ, കുവൈത്ത് : ആര്‍എസ് സി പതിനൊന്നാമത് എഡിഷന്‍ നാഷണല്‍ സാഹിത്യോത്സവുകളുടെ മുന്നോടിയായി ജിസിസിയില്‍ 11 ഇടങ്ങളില്‍ വിവിധ വിഷയങ്ങളെ അധികരിച്ചു സെമിനാറുകള്‍ സംഘടിപ്പിക്കുന്നു.

'സാമൂഹിക നവോത്ഥാനവും സാഹിത്യ സ്വാധീനവും' എന്ന ശീര്‍ഷകത്തില്‍ ഫെബ്രുവരി ഒന്നിനു (ശനി) വൈകുന്നേരം 7 ന് സാല്‍മിയ ഐസിഎഫ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറില്‍ കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകരായ അഹ്മദ് കെ. മാണിയൂര്‍, സാം പയനുമൂട്, ഫാറൂഖ് ഹമദാനി, അബ്ദുള്ള വടകര, അബൂബക്കര്‍ സിദ്ദീഖ് കൂട്ടായി, ശിഹാബ് വാണിയന്നൂര്‍ തുടങ്ങിയവര്‍ സംവദിക്കും.

ആര്‍ എസ് സി പതിനൊന്നാമത് എഡിഷന്‍ നാഷണല്‍ സാഹിത്യോത്സവ് ഫെബ്രുവരി 7 നു (വെള്ളി) സാല്‍മിയ നജാത്ത് ബോയ്‌സ് സ്‌കൂളില്‍ നടക്കും. പ്രവാസി മലയാളികളുടെ സാംസ്‌കാരിക ഉത്സവമായ ആര്‍ എസ് സാഹിത്യോത്സവില്‍ അഞ്ഞൂറലധികം പ്രതിഭകള്‍ മാറ്റുരയ്ക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക