Image

ജര്‍മന്‍ മലയാളികള്‍ റിപ്പബ്‌ളിക് ദിനം ആഘോഷിച്ചു

Published on 31 January, 2020
 ജര്‍മന്‍ മലയാളികള്‍ റിപ്പബ്‌ളിക് ദിനം ആഘോഷിച്ചു
അങ്കമാലി: അവധിയാഘോഷിക്കാന്‍ നാട്ടിലെത്തിയ ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ് മലയാളി കുടുംബങ്ങള്‍ സംയുക്തമായി റിപ്പബ്‌ളിക് ദിനത്തിന്റെ സ്മരണ പുതുക്കി. അങ്കമാലിയിലെ ഫെഡറല്‍ സിറ്റി ഹാളില്‍ കൂടിയ സമ്മേളനത്തില്‍ ഫാ.ജസ്റ്റിന്‍ പാലിമറ്റം സിഎസ്ടി അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഓര്‍ഗനൈസറും, കൊളോണ്‍ കേരള സമാജം പ്രസിഡന്റും ലോക കേരള സഭാംഗവുമായ ജോസ് പുതുശേരി ദേശീയപതാക ഉയര്‍ത്തി തുടര്‍ന്നു എല്ലാവരുംകൂടി ദേശീയ ഗാനം പാടി.

ജര്‍മനിയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പോള്‍ ഗോപുരത്തിങ്കല്‍, ജോളി എം. പടയാട്ടില്‍, ജോസഫ് കില്ലിയാന്‍, പോള്‍ ചിറയത്ത്, ഔസേപ്പച്ചന്‍ മുളപ്പന്‍ചേരില്‍, അഗസ്റ്റിന്‍ ഇലഞ്ഞിപ്പള്ളി, ജോര്‍ജ് കോട്ടേക്കുടി, ജര്‍മന്‍കാരി അഗേലിക്ക യൂറ്റര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

തുടര്‍ന്നു വിവിധ കലാപരിപാടികള്‍, കവിത, ക്വിസ് മല്‍സരങ്ങള്‍, ഫലിതം,
അനുഗ്രഹീത ഗായകന്‍ ജോണി ചക്കുപുരയ്ക്കല്‍(സംഗീത ആര്‍ട്‌സ് ക്ലബ് കൊളോണ്‍), ഗ്രേസി, മോളി എന്നിവരുടെ ഗാനാലാപനം തുടങ്ങിയ അരങ്ങേറി. ടെലിഫിലിം, സീരിയല്‍ നടന്‍ ജോഷി ജോസഫ് പരിപാടികള്‍ മോഡറേറ്റ് ചെയ്തു. അത്താഴ വിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക