Image

റെജി കുര്യന്‍ ഫൊക്കാന ഹൂസ്റ്റണ്‍ റീജണ്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 31 January, 2020
റെജി കുര്യന്‍ ഫൊക്കാന ഹൂസ്റ്റണ്‍ റീജണ്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ഏക മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ സജീവ പ്രവര്‍ത്തകനും, മികച്ച ബിസിനസുകാരനുമായ റെജി കുര്യന്‍ ഫൊക്കാന ഹൂസ്റ്റണ്‍ റീജണ്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം നല്‍കി. മല്ലപ്പള്ളി പാടിമൺ സ്വദേശിയായ  ഇദ്ദേഹം എണ്ണ ഖനന വ്യവസായ മേഖലയില്‍ ബിസിനസ് രംഗത്ത് മുന്നിട്ടു നില്‍ക്കുന്നു.

അനേകം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍തൂക്കം നല്‍കുന്ന ഇദ്ദേഹം "പ്രേക്ഷിത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ' പ്രസിഡന്റാണ്. മലയാളി അസോസിയേഷന്റെ ബില്‍ഡിംഗ് കമ്മിറ്റി അംഗവും, മാര്‍ത്തോമാ സഭയുടെ മണ്ഡലം മെമ്പറുമായി സേവനം അനുഷ്ഠിക്കുന്നു. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും, മികച്ച സംഘാടകനുമായ ഇദ്ദേഹം ഫൊക്കാനയുടെ മുന്‍ റീജണല്‍ പ്രസിഡന്റുകൂടിയാണ്. ഇത്രയും പരിചയ സമ്പത്തുള്ള ഇദ്ദേഹം ഫൊക്കാനയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നു ലീല മാരേട്ട് (പ്രസിഡന്റ് സ്ഥാനാര്‍ത്ഥി), അലക്‌സ് തോമസ് (സെക്രട്ടറി സ്ഥാനാര്‍ത്ഥി) എന്നിവര്‍ അഭിപ്രായപ്പെട്ടു. ലീല മാരേട്ട് നേതൃത്വം നല്‍കുന്ന പാനലിലെ സ്ഥാനാര്‍ത്ഥിയായി രിക്കും റെജി കുര്യന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക