Image

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ഹമദ് ടൌണ്‍ ഏരിയ കമ്മിറ്റി രൂപീകരിച്ചു

ജഗത് കൃഷ്ണകുമാര്‍ Published on 31 January, 2020
കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ഹമദ് ടൌണ്‍  ഏരിയ കമ്മിറ്റി രൂപീകരിച്ചു
ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി  ഹമദ് ടൌണ്‍  ഏരിയ കമ്മിറ്റി രൂപീകരിച്ചു.  ഏരിയ കോ ഓര്‍ഡിനേറ്റര്‍  നവാസിന്റെ  സ്വാഗതത്തോടെ  ഹമദ് ടൌണ്‍ ദനാ  ഗാരേജില്‍  വച്ച് നടന്ന യോഗത്തിനു  കൊല്ലം പ്രവാസി കമ്മ്യൂണിറ്റി  ജനറല്‍ സെക്രെട്ടറി ജഗത് കൃഷ്ണകുമാര്‍  അധ്യക്ഷത വഹിച്ചു. ജോ. സെക്രെട്ടറി  കിഷോര്‍ കുമാര്‍ കമ്മിറ്റി വിശദീകരണം നടത്തി. ട്രെഷറര്‍ രാജ് കൃഷ്ണന്‍  സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. ഗജഇസെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ സന്തോഷ് കുമാര്‍, മനോജ് ജമാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് ഏരിയ കോ ഓര്‍ഡിനേറ്റര്‍മാരായ നവാസിന്റെയും, അജിത് ബാബുവിന്റെയും  മേല്‍നോട്ടത്തില്‍ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.   

ഹമദ് ടൌണ്‍  ഏരിയ കമ്മിറ്റി ഭാരവാഹികള്‍
പ്രസിഡന്റ് -   രാജിത് രാജേന്ദ്രബാബു
സെക്രെട്ടറി -   രാഹുല്‍ ആര്‍. എസ്
ട്രെഷറര്‍ -   അനൂപ് രാജേന്ദ്രന്‍   
വൈസ് പ്രെസിഡന്റ്‌റ് -  ജുനൈദ് ഇക്ബാല്‍
ജോ. സെക്രെട്ടറി-  സാം ചാക്കോ 

ഹമദ് ടൌണിനും അതിനടുത്തുള്ള സ്ഥലങ്ങളിലും ഉള്ള  കൊല്ലം പ്രവാസികള്‍ക്ക് കൊല്ലം പ്രവാസി കമ്മ്യൂണിറ്റിയില്‍ അംഗമാകാന്‍ 38354672, 35560231 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ഹമദ് ടൌണ്‍  ഏരിയ കമ്മിറ്റി രൂപീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക