Image

റിപ്പബ്ലിക് ദിനാഘോഷവും ഐ.എന്‍.ഒ.സി വനിതാ ഫോറം ഉല്‍ഘാടനവും ന്യൂയോര്‍ക്കില്‍ ഫെബ്രുവരി 1 -നു ശനിയാഴ്ച

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 30 January, 2020
റിപ്പബ്ലിക് ദിനാഘോഷവും ഐ.എന്‍.ഒ.സി വനിതാ ഫോറം ഉല്‍ഘാടനവും ന്യൂയോര്‍ക്കില്‍  ഫെബ്രുവരി 1 -നു ശനിയാഴ്ച
ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക് കേരളാ ചാപ്റ്ററിന്റെ വനിതാ ഫോറത്തിന്റെ  പ്രസിഡന്റ് ആയി ഷൈനി ഷാജന്‍ ,വൈസ് പ്രസിഡന്റ് രാധാ നായര്‍  ,സെക്രട്ടറി ലീന ആലപ്പാട്ട് , ജോയിന്റ് സെക്രട്ടറി ജ്യോതി പീറ്റര്‍ , ട്രഷറര്‍  ഷീല ജോസഫ്  എന്നിവരെയും കമ്മിറ്റി മെംബേര്‍സ് ആയ ലൈസി അലക്‌സ് , ജയാ കുര്യന്‍, ജിഷ അരുണ്‍,ഏലമ്മ രാജ്, അമ്പിളി ബിപിന്‍, ജെസ്സി ആന്റോ, മേരികുട്ടി ജോര്‍ജ്  എന്നിവരെ    തിരെഞ്ഞുടുത്തതായി ചാപ്റ്റര്‍ പ്രസിഡന്റ് ജോയി ഇട്ടന്‍ അറിയിച്ചു.

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക് കേരളാ ചാപ്റ്ററിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതാ ഫോറത്തിന്റെ  പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കമിടുന്നതെന്ന്  ജോയി ഇട്ടന്‍ അറിയിച്ചു.

സ്വതന്ത്രഭാരതം ഒരു പരമാധികാര രാഷ്ട്രമായി ഉയര്‍ത്തപ്പെട്ട 1950  ജനുവരി 26 ന്റെ ഓര്‍മ്മ പുതുക്കുമ്പോള്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക് കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍   ഫെബ്രുവരി 1 ന് ശനിയാഴിച്ച ഉച്ചയ്ക്ക്  2  മണിക്ക് ഹാര്‍ട്‌സ് ഡെയില്‍  ല്‍ ഉള്ള Our Lady of Shkodra - Albanian Church ഓഡിറ്റോറിയത്തില്‍  (361 W Hartsdale Ave, Hartsdale, New York 10530)ല്‍  വെച്ച്  വിപുലമായ രീതിയില്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടത്തപ്പെടുന്നു. അതിനോട് അനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ കേരളാ ചാപ്റ്ററിന്റെ വനിതാ ഫോറത്തിന്റെ ഉല്‍ഘാടനവും നടത്തുന്നതാണ്.
 
 ഈവര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി സംബന്ധിക്കുന്നത് കേരള രാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്റെ യുവാക്കളുടെ ആവേശമായ  വി.ടി . ബല്‍റാം എം.എല്‍. എ  യാണ് . കൂടാതെ  നാഷണല്‍ ഐ.എന്‍.ഒ.സി കേരളാ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, പ്രസിഡന്റ് ജോബി ജോര്‍ജ്,ട്രഷറര്‍ സജി എബ്രഹാം,Rev.Dr. വര്‍ഗീസ് എബ്രഹാം(നാഷണല്‍ ട്രഷര്‍ ), ചാക്കോ കൊയികലെത്തു(റീജ.വൈസ് പ്രസിഡന്റ്),ജനറല്‍ കണ്‍വീനര്‍മാരായ വര്‍ഗിസ് ജോസഫ്, ലൈസി അലക്‌സ്,  ഗണേഷ് നായര്‍ തുടങ്ങി    സാമുഹ്യ സംസ്കാരിക രംഗങ്ങളിലെ  പ്രമുഖര്‍   ആശംസകള്‍ അറിയിച്ച്   സംസരിക്കുന്നതയിരുകും . 

പൊതുസമ്മേളനത്തിനുശേഷം നടക്കുന്ന കലാപരിപാടികളുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായും, പുതുമയാര്‍ന്ന കലാ പരിപാടികളും ,. വ്യത്യസ്തമായ രീതിയില്‍ നൃത്താവിഷ്കാരങ്ങള്‍ കോര്‍ത്തിണക്കി നയനമനോഹാരിത വിളിച്ചോതുന്ന നൂതന പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നതു . കുടാതെ കേരളത്തനിമയാര്‍ന്ന ഭക്ഷണവും ഒരിക്കിയിട്ട്്.

ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുള്ള മുഴുവന്‍ ഇന്ത്യക്കാരേയും ഈ സമ്മേളനത്തിലേക്ക് ക്ഷണിക്കു ന്നതായി ജോയി ഇട്ടന്‍  അറിയിച്ചു.



Join WhatsApp News
varghese 2020-02-02 21:00:13
എന്റെ ദൈവമേ എന്താണീ വനിതാ കോൺഗ്രസ്ന്റെ ഉദ്ദേശം ,, എന്ന് കുടി വ്യക്തമാക്കണം ഈ ചേച്ചിമാർക്കു വല്ല ബോധമുണ്ടോ , എന്തിനാണ് ഞാൻ ഇതിൽ ചേർന്നത് എന്ന് ഈശ്വരാ എവിടെ നോക്കിയാലും സങ്കടനകൾ ,
പാവങ്ങൾ 2020-02-03 08:19:46
ആണുങ്ങളെല്ലാം ഓരോ സംഘടനയുടെ പേരു പറഞ്ഞു പുറത്തു പോയി വെള്ളമടിയോടു വെള്ളമടി. കമ്മറ്റി, ജനറൽ ബോഡി, കണക്കു പാസാക്കൽ, ഇങ്ങനെ പോകും ഓരോ ദിവസവും. ഈ പാവങ്ങൾ മാത്രം എങ്ങോട്ട് പോവാൻ!!!
Jack Daniel 2020-02-03 08:46:43
Let them also start drinking me and the problem will resolved
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക