Image

അബുദാബിയില്‍ കാഞ്ഞങ്ങാടന്‍ സംഗമം ജനുവരി 31ന്

Published on 29 January, 2020
അബുദാബിയില്‍ കാഞ്ഞങ്ങാടന്‍ സംഗമം ജനുവരി 31ന്

അബുദാബി: കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി സംഘടിപ്പിക്കുന്ന യുഎഇ കാഞ്ഞങ്ങാടന്‍ സംഗമം ജനുവരി 31 നു (വെള്ളി) നടക്കും . രാവിലെ 10 മുതല്‍ രാത്രി 10 വരെ അബുദാബി ഇന്ത്യന്‍ ഇസ് ലാമിക് സെന്ററിലാണ് സംഗമം. യുഎഇയിലെ വിവിധ ഭാഗങ്ങളിലുള്ള രണ്ടായിരത്തോളം കാഞ്ഞങ്ങാട് നിവാസികള്‍ സംഗമത്തില്‍ പങ്കെടുക്കും. സംഗമത്തില്‍ കാഞ്ഞങ്ങാട്ടെ വിവിധ പ്രദേശങ്ങള്‍ തമ്മില്‍ മത്സരങ്ങളും കീഴ് കമ്മിറ്റികളായ പരപ്പ , അജാനൂര്‍ ,കള്ളാര്‍ കമ്മിറ്റികള്‍ക്ക് പുറമെ വനിതാ കെ എം സി സിയും രുചികരകരമായ നൂറോളം വിഭവങ്ങളുള്ള ഭക്ഷണശാലകളും ഒരുക്കും.

കൈമുട്ട്പ്പാട്ട്,ഒപ്പന, മണവാളനെ ആനയിക്കല്‍, സംഘഗാനം,കമ്പവലി ,മാപ്പിളപ്പാട്ട്, കാരംസ് , ഡോമിനസ്, റൂബിക് ക്യൂബ് ഷൂട്ടൗട്ട് , കസേരകളി,ക്വിസ്, സ്ത്രീകള്‍ക്കായി മൈലാഞ്ചിയിടല്‍
പാചകക്കുറിപ്പ്, താരാട്ട് പാട്ട് പാടല്‍, ലെമണ്‍ സ്പൂണ്‍ മല്‍സരം കുട്ടികള്‍ക്കായി ചിത്രരചനാ മല്‍സരം, പസ്സില്‍സ്, ഖുര്‍ആന്‍ പാരായണം,കഥാ, കവിതാ പാരായണം ഉള്‍പ്പെടെ നിരവധി മത്സരങ്ങളും അരങ്ങേറും.

കാഞ്ഞങ്ങാട്ടെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ മെട്രോ മുഹമ്മദ് ഹാജി ,എം.പി ജാഫര്‍, വണ്‍ ഫോര്‍ അബ്ദുള്‍ റഹിമാന്‍ ,എ. ഹമീദ് ഹാജി ,ബഷീര്‍ വെള്ളിക്കോത്ത് ,സി. മുഹമ്മദ് കുഞ്ഞി ,മുസ്തഫ തായന്നൂര്‍ , എ.സി.എ ലത്തീഫ്, യൂസഫ് ഹാജി അരയി, കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍മാരായ ഖദീജ ഹമീദ് ,ഖദീജാ ഹസൈനാര്‍, സക്കീന യൂസഫ് ഉള്‍പ്പെടെ ഒരു ഡസനോളം നേതാക്കളും സംഗമത്തില്‍ പങ്കെടുക്കും.

പരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടക സമിതി ചെയര്‍മാന്‍ പി.കെ. അഹമ്മദ് ബല്ലാകടപ്പുറം, ജനറല്‍ കണ്‍വീനര്‍ കെ.കെ. സുബൈര്‍ ,ട്രഷറര്‍ എം.എം. നാസര്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക