Image

ജീവിത ശൈലി രോഗ നിര്‍ണ്ണയ സൗജന്യ ക്യാമ്പ് ജനുവരി 31 വെള്ളിയാഴ്ച ജിദ്ദയില്‍ .

Published on 29 January, 2020
ജീവിത ശൈലി രോഗ നിര്‍ണ്ണയ സൗജന്യ ക്യാമ്പ് ജനുവരി 31 വെള്ളിയാഴ്ച ജിദ്ദയില്‍ .


ജിദ്ദ : പെരിന്തല്‍മണ്ണ എന്‍ആര്‍ഐ ഫോറം (പെന്റിഫ് ) ജിദ്ദ ഹിബ ഏഷ്യ ഹെല്‍ത്ത് കെയര്‍ ഗ്രുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജീവിത ശൈലി രോഗ നിര്‍ണയ സൗജന്യ ക്യാമ്പ് ജനുവരി 31 നു (വെള്ളി) ബാബ് മക്കയിലുള്ള ഹിബ ഏഷ്യ ജനറല്‍ പോളിക്ലിനിക്കില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഹിബ ഏഷ്യയുമായി സഹകരിച്ച് പെന്റിഫ് നടത്തുന്ന രണ്ടാമത് മെഡിക്കല്‍ ക്യാമ്പ പെന്റിഫ് സംഘടിപ്പിക്കുന്ന മൂന്നാമത് മെഡിക്കല്‍ ക്യാമ്പുമാണ് ഇത്. രാവിലെ 8 ന് ആരംഭിക്കുന്ന ക്യാമ്പ് ഉച്ചകഴിഞ്ഞു 3 വരെ തുടരും. ജീവിത ശൈലി രോഗങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്ന ഇന്നത്തെ പ്രവാസി സാഹചര്യത്തില്‍ രോഗങ്ങള്‍ പ്രാരംഭ ദിശയില്‍ കണ്ടെത്തി വേണ്ട ചികിത്സയും ബോധവത്കരണവും നടത്തുക എന്ന പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് നടത്തുന്നത് .

പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍, ഇസജി, ആല്‍ബമിന്‍, രക്തഗ്രൂപ്പ് നിര്‍ണയം തുടങ്ങിയ പരിശോധനകള്‍ തികച്ചും സൗജന്യമായാണ് ക്യാമ്പില്‍ നല്‍കപ്പെടുന്നത്. കഴിഞ്ഞ 5 വര്‍ഷമായി ജിദ്ദയിലെ കലാ - കായിക, സാമൂഹിക - സാസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായ പെന്റിഫ് ആരോഗ്യ മേഖലയില്‍ നടത്തുന്ന മൂന്നാമത് ക്യാമ്പാണിത്.

ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് 055 212 2879 , 050 939 2752 , 053 524 9251, 050 955 1239 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ പെന്റിഫ് ഭാരവഹികളായ ബിഷര്‍. പി. കെ - താഴേക്കോട്, നാസര്‍ ശാന്തപുരം, അബ്ദുല്‍ മജീദ്. വി. പി, മുസ്തഫ കോഴിശേരി, ഹിബ ഏഷ്യ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് പ്രതിനിധികളായ അയൂബ് മുസ് ലിയാരകത്ത്, പ്രിന്‍സ് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക