Image

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റും വിമലഹൃദയ സമര്‍പ്പണവും ജപമാലയും ഫെബ്രുവരി ഒന്നിന്

Published on 29 January, 2020
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റും വിമലഹൃദയ സമര്‍പ്പണവും ജപമാലയും ഫെബ്രുവരി ഒന്നിന്
ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിലുള്ള മരിയന്‍ മിനിസ്ട്രിയുടെ നേത്രുത്വത്തില്‍ 'മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റും, വിമലഹൃദയ സമര്‍പ്പണവും, വിമലഹൃദയ ജപമാലയും ഫെബ്രുവരി ഒന്നിനു (ശനി) നടക്കും. മരിയന്‍ മിനിസ്ട്രി സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ടോമി ഇടാട്ട്, ഫാ. ബിനോയി നിലയാറ്റിങ്കല്‍, ഡീക്കന്‍ ജോയിസ്, മരിയന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

രാവിലെ 9 ന് ആരംഭിക്കുന്ന ശുശ്രുഷകള്‍ ഉച്ചകഴിഞ്ഞു മൂന്നിനു അവസാനിക്കും.

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടുവാനും, തിരുവചന വിരുന്നില്‍ പങ്കു ചേര്‍ന്ന് കൃപാവരങ്ങള്‍ പ്രാപിക്കുവാനും അനുഗ്രഹദായകമായ മരിയന്‍ ശുശ്രൂഷകളിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: കെ.ജെ ജോണ്‍ 07908868448, ജിജി രാജന്‍ 07865 080689.

St. Theresa of the Child Jesus Catholic Church,
Weldon Way, Merstham, Redhill, Surrey, RH1 3RA

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക