Image

ഡാലസില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ആഘോഷം വര്‍ണാഭമായി

പി പി ചെറിയാന്‍ Published on 29 January, 2020
ഡാലസില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ആഘോഷം വര്‍ണാഭമായി
ഇര്‍വിംഗ് (ഡാലസ്): മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ ആഭിമുഖ്യത്തില്‍ എഴുപത്തി ഒന്നാമത് ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ ഇര്‍വിംഗ് മഹാത്മാഗാന്ധി പാര്‍ക്കില്‍ സമുചിതമായി സംഘടിപ്പിച്ചു.

ഡാലസില്‍ അനുഭവപ്പെട്ട കഠിന തണുപ്പിനെ പോലും അവഗണിച്ചു ജനുവരി 26 ന് രാവിലെ തന്നെ ഡാലസ് –ഫോര്‍ട്ട്‌വര്‍ത്ത് മെട്രോ പ്ലെക്‌സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതിനു നൂറുകണക്കിനു ആളുകള്‍ പാര്‍ക്കില്‍ എത്തിച്ചേര്‍ന്നിരുന്നു. എംജിഎംഎന്റ്റി സെക്രട്ടറി റാവു കര്‍വാല സ്വാഗത പ്രസംഗം നടത്തി. ദേശീയ പതാക ഉയര്‍ത്തിയതിനുശേഷം ചെയര്‍മാന്‍ !!ഡോ. പ്രസാദ് തോട്ടക്കൂറ അദ്ധ്യക്ഷ പ്രസംഗം  ചെയ്തു.

സ്വതന്ത്ര ഇന്ത്യയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ തുടക്കം കുറിച്ചുവെന്നും ഡോ. ബി. ആര്‍. അബേദ്ക്കറുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് തുല്യ അവകാശം ഉറപ്പു നല്‍കുന്ന ഭരണഘടനക്ക് രൂപം നല്‍കുന്നതിന് സ്വാതന്ത്ര്യ ലബ്ധിക്കുശേഷം മൂന്നു വര്‍ഷം ജവഹര്‍ലാല്‍ നെഹ്‌റും, !ഡോ. രാജേന്ദ്ര പ്രസാദ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, മൗലാനാ അബ്ദുള്‍ കലാം ആസാദ്, ശ്യാം പ്രസാദ് മുഖര്‍ജി തുടങ്ങിയവരുടെ വിശ്രമ രഹിതമായ പ്രവര്‍ത്തനത്തിന് കഴിഞ്ഞുവെന്നും തോട്ടക്കൂറ പറഞ്ഞു. ഇന്ത്യയിലെ 600 മില്യണ്‍ ജനസംഖ്യയില്‍ പകുതിയും യുവജനങ്ങളാണെന്നും അവരുടെ കൈകളില്‍ ഇന്ത്യയുടെ  ഭാവി സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പബ്ലിക്ക് ദിനാഘോഷങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്ര പിതാവ് മഹാത്മഗാന്ധിയെ അനുസ്മരിക്കേണ്ടതുണ്ടെന്ന് നന്ദി പ്രസംഗത്തില്‍ ബോര്‍ഡ് ഡയറക്ടര്‍ അഭിജിത് ഓര്‍മ്മിപ്പിച്ചു.
ഡാലസില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ആഘോഷം വര്‍ണാഭമായിഡാലസില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ആഘോഷം വര്‍ണാഭമായിഡാലസില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ആഘോഷം വര്‍ണാഭമായിഡാലസില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ആഘോഷം വര്‍ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക