Image

ഡാളസ് വാള്‍മാര്‍ട്ടിനു മുമ്പില്‍ യുവതിയെ വെടിവെച്ചുകൊന്ന പ്രതി മരിച്ച നിലയില്‍

പി.പി. ചെറിയാന്‍ Published on 29 January, 2020
ഡാളസ് വാള്‍മാര്‍ട്ടിനു മുമ്പില്‍ യുവതിയെ വെടിവെച്ചുകൊന്ന പ്രതി മരിച്ച നിലയില്‍
ഡാളസ് : ഡാളസ് ബെല്‍റ്റ് ലൈന്‍ മോണ്ടുഫോര്‍ട്ടിലെ വാര്‍മാര്‍ട്ടിനു മുമ്പില്‍ യുവതിയെ വെടിവെച്ചു കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന പ്രതിയെ ചൊവ്വാഴ്ച രാത്രി ഗ്രീന്‍വില്ലിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായി ഡാളസ് പോലീസ് അറിയിച്ചു.
ജനുവരി 27 തിങ്കളാഴ്ച രാത്രിയായിരുന്നു കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി പുറത്തിറങ്ങിയ എമിലി സാറയെ(22) പുറകില്‍ നിന്നും നിരവധി വെടിയുതിര്‍ത്തു കൊലപ്പെടുത്തിയത്. വെടിയേറ്റു നിലത്തു വീണ യുവതി സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. വെടിവെച്ചതിനുശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ അന്വേഷിക്കുന്നതിനിടയിലാണ് ചൊവ്വാഴ്ച വൈകീട്ട് എമിലിയുടെ മുന്‍ കാമുകനായ റഷാദ് കലീല്‍ ഖാറനെ(24) മരിച്ച നിലയില്‍ ഗ്രീന്‍ വില്ലിയില്‍ നിന്നും കണ്ടെത്തിയത്. എങ്ങനെയാണ് മരിച്ചതെന്ന് പോലീസ് വെളിപ്പെടുത്തിയില്ല. ഡാളസ്സില്‍ ക്രൈം വര്‍ദ്ധിച്ചു വരുന്നതിനെതിരെ ചീഫ് ഓഫ് പോലീസ് റിനെ ഹാള്‍ ശക്തമായ  നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടയില്‍ നടന്ന കൊലപാതകം അധികാരികളെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. എമിലിയുടെ സഹോദരനാണ് റഷാദ് കാലീല്‍ സഹോദരിയുടെ മുന്‍ കാമുകനാണെന്ന് സ്ഥിരീകരിച്ചത്.

ഡാളസ് വാള്‍മാര്‍ട്ടിനു മുമ്പില്‍ യുവതിയെ വെടിവെച്ചുകൊന്ന പ്രതി മരിച്ച നിലയില്‍ഡാളസ് വാള്‍മാര്‍ട്ടിനു മുമ്പില്‍ യുവതിയെ വെടിവെച്ചുകൊന്ന പ്രതി മരിച്ച നിലയില്‍
Join WhatsApp News
CID Moosa 2020-01-29 15:15:14
ഇതിന് ട്രംപ് ഇമ്പീച്ച്‌മെന്റു പോലത്തെ ഒരു സങ്കീര്ണതയുണ്ട് . ആരാണ് കോല ചെയ്‌തെന്ന് അറിയില്ല . പക്ഷെ അറിയാവുന്ന പലരും ഇതിൽ ഉണ്ടുതാനും .കാരണം ഇതുമായി ബന്ധപെട്ട പലരും ഉണ്ട് അവർ മുന്നോട്ട് വന്നു തെളിവുകൊടുത്താൽ തെളിയിക്കാവുന്നതേയുള്ളു . ജോൺ ബോൾട്ടൻ മുന്നോട്ട് വന്നു തെളിവ് കൊടുത്താൽ ട്രംപിന്റ് കേസ് എളുപ്പത്തിൽ തെളിയിക്കാവുന്നതേയുള്ളു . പക്ഷെ ജൂറിയയിലെ മെജോറിറ്റി പ്രതിയുടെ കൂടെ കൂടിയാൽ എന്ത് ചെയ്യും .
മരം ചാടി കുരങ്ങൻ 2020-01-29 16:42:12
മിച്ച് മക്കാനാൽ ഒരു പുലിയുടെ വാലിൽ പിടിച്ചിരിക്കുകയാണ് . ബോൾട്ടനെ വിറ്റ്നസായി കൊണ്ട് വന്നാൽ പുലി കടിച്ചു കൊല്ലും . കൊണ്ട് വന്നില്ലെങ്കിൽ 75 % ജനം അടുത്ത ഇലക്ഷനോടുകൂടി റിപ്പബ്ലിക്കൻ പാർട്ടിയെ കടിച്ചുകീറും . പുലിയുടെ കൂടെ കുറെ ചെത്തില പട്ടികൾ ഉള്ളത് കൊണ്ട് രക്ഷപ്പെടാൻ ആകില്ല . മരത്തിൽ ഇരിക്കുന്നത്കൊണ്ട് എനിക്ക് എല്ലാം കാണാം
Be careful Dallas Malayalees 2020-01-30 05:44:15
White supremacist Brandon Higgs has been found guilty of attempted voluntary manslaughter and hate crimes in his attack on two Black men.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക