Image

റിപ്പബ്ലിക് ദിനത്തില്‍ മന്ത്രിമാര്‍ നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങള്‍ ആരാഞ്ഞ് ഗവര്‍ണര്‍

Published on 28 January, 2020
റിപ്പബ്ലിക് ദിനത്തില്‍ മന്ത്രിമാര്‍ നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങള്‍ ആരാഞ്ഞ് ഗവര്‍ണര്‍


തിരുവനന്തപുരം: റിപ്പബ്ലിക്ക് ദിനത്തില്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ വിവിധ ജില്ലകളില്‍ നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങളും പത്രവാര്‍ത്തകളും ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്ക് ഗവര്‍ണറുടെ പിആര്‍ഒ അയച്ച ഇ മെയില്‍ സന്ദേശത്തിലാണ് വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

അസാധാരണ നടപടിയാണ് ഇതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സാധാരണ നടപടി മാത്രമാണ് ഇതെന്നും വാര്‍ഷിക വിവര ശേഖരണത്തിന്റെ ഭാഗമായാണ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്ക് ഇ മെയില്‍ അയച്ചതെന്നും രാജ്ഭവന്‍ വൃത്തങ്ങള്‍ വിശദീകരിച്ചു. തൃശ്ശൂര്‍, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ ഇന്‍ഫര്‍മേഷന് 
ഓഫീസര്‍മാര്‍ വിവരങ്ങള്‍ കൈമാറിയെന്നും രാജ്ഭവന്‍ വൃത്തങ്ങള്‍  പറയുന്നു.

മന്ത്രിമാരുടെ പ്രസംഗങ്ങളുടെ വിവരങ്ങള്‍ ഗവര്‍ണര്‍ നേരിട്ട് ആവശ്യപ്പെടുന്ന പതിവില്ല. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ആശയവിനിമയം ചീഫ് സെക്രട്ടറി വഴിയാണ് നടക്കുന്നത്. ഗവര്‍ണറുടെ പിആര്‍ഒ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ ആരായുന്ന പതിവില്ല. അതിനാല്‍ ഗവര്‍ണറുടേത് അസാധാരണ നടപടിയാണെന്ന് സര്‍ക്കാര്‍ 
വൃത്തങ്ങള്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക