Image

ട്രാസ്‌കിനു പുതിയ നേതൃത്വം

Published on 28 January, 2020
 ട്രാസ്‌കിനു പുതിയ നേതൃത്വം
കുവൈത്ത്: തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈത്തിനു (ട്രാസ്‌ക്) പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ബാബു പാറയില്‍ (പ്രസിഡന്റ് ) , സിജോ സണ്ണി (വൈസ് പ്രസിഡന്റ്), പ്രതിഭ ഷിബു (ജനറല്‍ സെക്രട്ടറി), സ്റ്റീഫന്‍ ദേവസി, ത്രിതീഷ് കുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ഐപ്പു ലോനച്ചന്‍ (ട്രഷറര്‍), വിനീഷ് വില്‍സന്‍ (ജോയിന്റ് ട്രഷറര്‍), മുകേഷ് കാരയില്‍, സില്‍ജ ആന്റണി (വനിതാ വേദി ജനറല്‍ കണ്‍വീനര്‍), സീമ ജിജു (വനിതാ വേദി സെക്രട്ടറി), ഷാലി ഗോബന്‍ (വനിതാ വേദി ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

ജനുവരി 17നു അബാസിയ ഓക്‌സ്‌ഫോര്‍ഡ് പാക്കിസ്ഥാനി സ്‌കൂളില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് മണിക്കുട്ടന്‍ എടക്കാട്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിബി പുതുശേരി 2019 പ്രവര്‍ത്തനവര്‍ഷത്തെ ജനറല്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ഗോപകുമാര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജിഷ രാജീവ് യോഗത്തിനു നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക