Image

തെറിയുടെ ഭാഷ തനിക്ക് വശമില്ലെന്ന് ഒ. രാജഗോപാല്‍

Published on 28 January, 2020
തെറിയുടെ ഭാഷ തനിക്ക് വശമില്ലെന്ന്  ഒ. രാജഗോപാല്‍
തിരുവനന്തപുരം: കേരളത്തിലെ ബിജെപിക്ക് സംസ്ഥാന അധ്യക്ഷനില്ലാത്തത് പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി ഒ. രാജഗോപാല്‍ എം.എല്‍.എ. സമാനമായ സാഹചര്യം ബിജെപിയില്‍ മുമ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തന ശൈലി മാറ്റില്ലെന്നും തെറിയുടെ ഭാഷ തനിക്ക് വശമില്ലെന്നും  പാര്‍ട്ടിയില്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ ഒ. രാജഗോപാല്‍ മറുപടി പറഞ്ഞു.

സംസ്ഥാന അധ്യക്ഷനില്ലാത്തതുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ എല്‍ഡിഎഫ്  യുഡിഎഫ്് പ്രചാരണത്തെ അതേ തീവ്രതയില്‍ ചെറുക്കാന്‍ ബിജെപിക്ക് സാധിക്കാതെ പോകുന്നതെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു. ഇത് നേതാക്കളെ അലോസരപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംയോജിതമായി തീരുമാനമെടുക്കാന്‍ നേതൃത്വമില്ലാത്ത അവസ്ഥ ഇതാദ്യമാണെന്ന് ഒ.യ രാജഗോപാല്‍ തുറന്നടിച്ചു. 'സംസ്ഥാന ബിജെപിയില്‍ പ്രതിസന്ധിയുണ്ട്. നാഥനില്ലാ കളരിയെന്ന് പറയുന്നില്ല, അത് കടുത്ത വാക്കാണ്. അതുകൊണ്ട് അങ്ങനെ പറയുന്നില്ല. ഒരു പ്രസ്ഥാനത്തിന് നേതാവ്, ചുമതലക്കാരന്‍ എന്നുപറയാന്‍ ഒരാള്‍ ഉണ്ടാകണ്ടെ? ഇങ്ങനൊരു സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം അമിത് ഷായെ കത്തിലൂടെയും ജെ.പി. നഡ്ഡയെ നേരില്‍ കണ്ടും അറിയിച്ചിട്ടുണ്ട്'. അദ്ദേഹം പറഞ്ഞു.

നിയമസഭയിലെ ഏക അംഗം ഇടത് സര്‍ക്കാരിനെ വേണ്ടവിധം ആക്രമിക്കുന്നില്ലെന്ന ബിജെപിക്കുള്ളിലെ വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു. കണ്ണടച്ച് ചീത്തപറയുന്നതല്ല തന്റെ സംസ്കാരമെന്ന് അദ്ദേഹം തുറന്നടിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക