Image

ഇന്ത്യയ്ക്ക് കൂടുതല്‍ എല്‍.എന്‍.ജി നല്‍കും, വില കുറയ്ക്കില്ലെന്ന് ഖത്തര്‍ മന്ത്രി

Published on 28 January, 2020
ഇന്ത്യയ്ക്ക് കൂടുതല്‍ എല്‍.എന്‍.ജി നല്‍കും, വില കുറയ്ക്കില്ലെന്ന് ഖത്തര്‍ മന്ത്രി
ദോഹ : ഖത്തറും ഇന്ത്യയുമായുള്ള ദീര്‍ഘകാല എല്‍എന്‍ജി കരാറിലെ വിലയില്‍ കുറവ് വരുത്തില്ലെന്ന് ഖത്തര്‍. ന്യൂ ഡല്‍ഹി സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ ഊര്‍ജ സഹ മന്ത്രി സാദ് ഷെരീദ അല്‍കാബി വില കുറയ്ക്കില്ലെന്ന് വ്യക്തമാക്കിയതായി റോയിട്ടേഴേസ് റിപ്പോര്‍ട്ട് ചെയ്തു.

സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പെട്രോളിയംപ്രകൃതി വിഭവ മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായാണ് അല്‍കാബി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയ്ക്ക് നല്‍കുന്ന ദ്രവീകൃത പ്രകൃതി വാതകത്തിന്റെ വിലയില്‍ കുറവ് വരുത്തുന്നത് സംബന്ധിച്ച് അല്‍കാബിയുമായി ചര്‍ച്ച നടത്തുമെന്ന് നേരത്തെ ധര്‍മേന്ദ്ര പ്രധാന്‍ വെളിപ്പെടുത്തിയിരുന്നു. അതേസമയം, ഇന്ത്യയ്ക്ക് കൂടുതല്‍ എല്‍എന്‍ജി നല്‍കാന്‍ ഖത്തര്‍ തയാറാണെന്ന് അല്‍കാബി വ്യക്തമാക്കിയിട്ടുണ്ട്.

രണ്ട് ദീര്‍ഘകാല കരാറുകളിലായി 85 ലക്ഷം ടണ്‍ എല്‍എന്‍ജിയാണ് പ്രതിവര്‍ഷം ഖത്തര്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ സഞ്ജീവ് സിങ്, ഗാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ ഡോ.അഷ്‌തോഷ് കര്‍നാടക് എന്നിവരുമായും അല്‍കാബി കൂടിക്കാഴ്ച നടത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക