Image

കസവ് പട്ടുടുത്ത് അതിസുന്ദരിയായി നവ്യ നായര്‍; ചിത്രം പങ്കുവെച്ച്‌ മേക്കപ്പ് ആര്‍ട്ടിസ്റ്റ്

Published on 28 January, 2020
കസവ് പട്ടുടുത്ത് അതിസുന്ദരിയായി നവ്യ നായര്‍; ചിത്രം പങ്കുവെച്ച്‌ മേക്കപ്പ് ആര്‍ട്ടിസ്റ്റ്

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന താരമാണ് നവ്യാ നായര്‍. അടുത്തിടെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചതോടെ നവ്യയുടെ സിനിമയ്ക്കായി വലിയ ആകാംക്ഷകളോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ നവ്യയുടെ പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.


മെറൂണ്‍ നിറത്തിലുളള കസവ് പട്ടും ഡിസൈനര്‍ ബ്ലൗസും ധരിച്ചാണ് നവ്യ എത്തിയത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അവിനാശാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നവ്യയ്ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിയ നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഒരുത്തീ എന്ന സിനിമയിലൂടെ ശക്തമായൊരു സ്ത്രീ കഥാപാത്രത്തെയാണ് ചിത്രത്തില്‍ നടി അവതരിപ്പിക്കുന്നത്. എസ് സുരേഷ് ബാബുവാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക