Image

കൊറോണ: ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം

Published on 28 January, 2020
കൊറോണ: ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം

മുംബൈ: ചൈനയിലെ കൊറോണ ബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ പ്രത്യേക വിമാനമയക്കുന്നു. 423 യാത്രക്കാര്‍ക്ക്​ സഞ്ചരിക്കാന്‍ കഴിയുന്ന ജംബോ വിമാനമാണ്​ മുംബൈയില്‍ നിന്ന്​ ചൈനയിലേക്ക്​ അയക്കുന്നത്​.


വുഹാന്‍ പ്രവിശ്യയിലേക്കാണ്​ എയര്‍ ഇന്ത്യ വിമാനമയക്കുന്നത്​. വിദേശകാര്യമന്ത്രാലയം, ആരോഗ്യമന്ത്രാലയം തുടങ്ങിയവയുടെ അനുമതി ലഭിച്ചാല്‍ വിമാനം ചൈനയിലേക്ക്​ യാത്ര തിരിക്കും. ബോയിങ്​ 747-400 ശ്രേണിയിലുള്ള വിമാനമാണ്​ മുംബൈയില്‍ യാത്രക്കായി ഒരുങ്ങി നില്‍ക്കുന്നത്.


ഏകദേശം 250 പേരെ​യെങ്കിലും ചൈനയില്‍ നിന്ന് അടിയന്തരമായി​ ഇന്ത്യയിലെത്തിക്കേണ്ടി വരുമെന്നാണ്​ വിവരം. വൈറസ്​ ബാധിത രാജ്യത്ത്​ പോകേണ്ടി വരുന്നതിനാല്‍ ആരോഗ്യമന്ത്രാലയത്തി​​​ന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ മാത്രമേ വിമാനത്തിന്​ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക