Image

മോഡി- അമിത് ഷാ വര്‍ഗീയതയ്‌ക്കെതിരായ യുവാക്കളുടെ പ്രക്ഷോഭം പ്രതീക്ഷ നല്‍കുന്നത്: യെച്ചൂരി

Published on 28 January, 2020
മോഡി- അമിത് ഷാ വര്‍ഗീയതയ്‌ക്കെതിരായ യുവാക്കളുടെ പ്രക്ഷോഭം പ്രതീക്ഷ നല്‍കുന്നത്: യെച്ചൂരി
നീലേശ്വരം: മോഡി-അമിത് ഷാ കൂട്ടുകെട്ടില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ അജണ്ട പാര്‍ശ്വവത്കരിക്കപ്പെട്ട എല്ലാ വിഭാഗം ജനങ്ങള്‍ക്കും എതിരാണന്നും അതിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ യുവജനങ്ങള്‍ ഒന്നടങ്കം രംഗത്ത് വരുന്നത് പ്രതീക്ഷ ഉളവാക്കുന്നതാണെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ചെറുവത്തൂരിലേ പൊതുയോഗത്തിലും നീലേശ്വരത്ത് സിപിഐ എം വെസ്റ്റ് ലോക്കല്‍ കമ്മറ്റി ഓഫീസ് ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകായായിരുന്നു അദ്ദേഹം. 

കേരളം ഇന്ന് കാണിക്കുന്ന മാതൃക നാളെ രാജ്യം ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നത്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് കേരളം കൊണ്ടുവന്ന പ്രമേയം പഞ്ചാബിലും രാജസ്ഥാനിലും നടപ്പാക്കിക്കഴിഞ്ഞു. ബംഗാളിലും തെലങ്കാനയിലും പ്രമേയം നടപ്പാക്കുകയാണ്. 

13 മുഖ്യമന്ത്രിമാര്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു.അങ്ങനെ ചെയ്താല്‍ മോഡി-ഷാ കൂട്ടുകെട്ടിന് അവര്‍ ആഗ്രഹിക്കുന്ന പോലെ ജനതയെ ഭിന്നിപ്പിച്ച്‌ മുന്നോട്ടുപോകാനാകില്ല. ജനസംഖ്യാ രജിസ്റ്റര്‍ ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കാന്‍ പോകുകയാണ്. അതിനോടൊപ്പം രാജ്യത്തെ സെന്‍സസും നടപ്പാക്കാനാണ് ശ്രമം.സെന്‍സസുമായി സഹകരിക്കും.

പൗരത്വ പദ്ധതിയില്‍ നല്‍കുന്ന മറുപടി തൃപ്തികരമല്ലെങ്കില്‍ അവരെ സംശയത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തും. അതോടുകൂടി പൗരത്വം പോലും ചോദ്യം ചെയ്യപ്പെട്ടേക്കാം. മാതാപിതാക്കളുടെ രേഖയും ആവശ്യപ്പെടും. കുടില്‍ കെട്ടിയവരും വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്നവരും ദളിതരും വിവിധ ഇടങ്ങളില്‍ മാറി മാറി താമസിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇവര്‍ക്ക് ആരാണ് അടിസ്ഥാന രേഖകള്‍ നല്‍കുക. ഏത് ഔദ്യോഗിക വിഭാഗമാണ് ഇവര്‍ക്കത് നല്‍കുക.

ഇതിനെതിരെ രാജ്യത്തെമ്ബാടും നടക്കുന്ന സമരങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളെയൊക്കെ മാറ്റിവച്ചുകൊണ്ട് യുവജനങ്ങള്‍ ദേശീയ പതാകയും ഭരണഘടനയും കയ്യിലേന്തി തെരുവിലിറങ്ങുന്ന കാഴ്ചയാണ് കാണുന്നത്. രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തി 7 മാസം പിന്നിടുമ്ബോള്‍ ജനങ്ങളുടെ പ്രശ്‌നങ്ങളൊന്നും പരിഗണനയിലില്ലെന്നും യെച്ചൂരി വ്യക്തമാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക