Image

നടിയെ ആക്രമിച്ച കേസില്‍ ദിലിപ്‌ ഹര്‍ജിനല്‍കി വിചാരണ തടസപ്പെടുത്തുന്നതായി പ്രോസിക്യൂഷന്‍; നല്‍കിയത്‌ 30 ഹര്‍ജികള്‍

Published on 28 January, 2020
നടിയെ ആക്രമിച്ച കേസില്‍ ദിലിപ്‌ ഹര്‍ജിനല്‍കി വിചാരണ തടസപ്പെടുത്തുന്നതായി പ്രോസിക്യൂഷന്‍; നല്‍കിയത്‌ 30 ഹര്‍ജികള്‍

കൊച്ചി: നടിയെ ആക്രമിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതി ദിലീപ് നിരന്തരം ഹര്‍ജികളുമായി കോടതിയെ സമീപിക്കുകയാണന്ന് പ്രോസിക്യൂഷന്‍. കുറ്റവിമുക്തനാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു.കേസില്‍ മറ്റന്നാള്‍ വിചാരണ തുടങ്ങാനിരിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.


പ്രതി കേസില്‍ നല്‍കുന്ന മുപ്പതാമത്തെ ഹര്‍ജിയാണിത്. ഹര്‍ജി നിലനില്‍ക്കില്ലന്നും ഹര്‍ജിയുടെ സാധുതയില്‍ തന്നെ സംശയമുണ്ടന്നും ഹര്‍ജി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ വിശദമായ വാദം വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. വാദത്തിനായി നാളത്തേക്ക് മാറ്റി. വിടുതല്‍ ഹര്‍ജി തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെയാണ് ദിലീപ് അപ്പീലുമായി കോടതിയെ സമീപിച്ചത്..കേസില്‍ എട്ടാം പ്രതിയായ ദിലിപിനെതിരെ ഗൂഡാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനാണ് നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തിയത്.


ഇരപോലും തനിക്കെതിരെ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലന്നും ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിന്റെ അസ്ഥാനത്തില്‍ മാത്രമാണ് തനിക്കെതിരെ കേസെടുത്ത തെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു. സാധാരണ ക്രിമിനല്‍ കേസുകളില്‍ വിചാരണ സമ്ബന്ധിച്ചുള്ള നടപടിച്ചട്ടങ്ങള്‍ പാലിക്കാതെയാണ് പ്രത്യേക കോടതിയുടെ നടപടികളെന്നും ആരോപിച്ചാണ്‌ ഹര്‍ജി നല്‍കിയിട്ടുള്ളത്‌.

Join WhatsApp News
Mee2 2020-01-28 08:29:18
Lock him up
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക