Image

ഗുജറാത്ത്‌ കലാപം; 33 പേരെ ചുട്ടുകൊന്ന കേസിലെ കുറ്റവാളികള്‍ക്ക്‌ ജാമ്യം

Published on 28 January, 2020
ഗുജറാത്ത്‌ കലാപം; 33 പേരെ ചുട്ടുകൊന്ന കേസിലെ കുറ്റവാളികള്‍ക്ക്‌ ജാമ്യം

ദില്ലി: 2002ലെ ഗുജറാത്ത്‌ കലാപത്തിനിടെ 33 ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ ജീവനോടെ കത്തിച്ച കേസിലെ കുറ്റവാളികള്‍ക്ക്‌ സുപ്രീംകോടതി ജാമ്യം നല്‍കി. 

ഇവര്‍ക്ക്‌ ആത്മീയ-സാമൂഹിക സേവനത്തിന്‌ അവസരം ഒരുക്കണമെന്ന്‌ കോടതി നിര്‍ദേശിച്ചു. ഗുജറാത്ത്‌ കലാപത്തിനിടെ വന്‍ ആക്രമണം നടന്ന സര്‍ദാര്‍പുര കൂട്ടക്കൊല കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കാണ്‌ സുപ്രീംകോടതി ജാമ്യം നല്‍കിയിരിക്കുന്നത്‌.

കുറ്റവാളികളെ രണ്ടു ഗ്രൂപ്പാക്കി തിരിക്കും. ഒരു സംഘത്തെ മധ്യപ്രദേശിലെ ഇന്‍ഡോറിലേക്കും മറ്റൊരു സംഘത്തെ ജബല്‍പൂരിലേക്കും അയക്കാനും കോടതി നിര്‍ദേശിച്ചു. 

ഇവിടെ സാമൂഹിക സേവനത്തില്‍ പ്രതികള്‍ മുഴുകും. പ്രതികളുടെ സ്വഭാവത്തിലുള്ള മാറ്റങ്ങള്‍ സംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ട്‌ നല്‍കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. 


സര്‍ദാര്‍പുര കൂട്ടക്കൊല കേസില്‍ 17 പേരുടെ ജീവപര്യന്തം ശിക്ഷയാണ്‌ ഹൈക്കോടതി ശരിവച്ചിരുന്നത്‌. ഇവര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി പരിഗണിച്ചാണ്‌ സുപ്രീംകോടതി ജാമ്യം നല്‍കിയിരിക്കുന്നത്‌. ജീവിത ചെലവിനുള്ള വഴി കണ്ടെത്താന്‍ കുറ്റവാളികള്‍ക്ക്‌ അവസരം ഒരുക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക