Image

കാട്ടാക്കട കൊലപാതകം: ടിപ്പര്‍ ഉടമ അടക്കം ഏഴ് പേര്‍ അറസ്റ്റില്‍

Published on 27 January, 2020
കാട്ടാക്കട കൊലപാതകം: ടിപ്പര്‍ ഉടമ അടക്കം ഏഴ് പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: കാട്ടാക്കടയില്‍ മണ്ണെടുപ്പ് തടഞ്ഞ യുവാവിനെ കൊന്ന കേസില്‍ മണ്ണു മാഫിയ സംഘത്തിന് നേതൃത്വം നല്‍കിയവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍. മണ്ണെടുപ്പിനെക്കുറിച്ച് പോലീസിനെ അറിയിച്ചതാണ് കൊലപാതകം നടത്താന്‍ കാരണമെന്ന് എസ്.പി ബി. അശോകന്‍ പറഞ്ഞു. ആക്രമണത്തിന് മുമ്പ് പോലീസ് എത്താന്‍ വൈകിയെന്ന പരാതിയില്‍ ഡി.വൈ.എസ്.പി അന്വേഷണം തുടങ്ങി.

മണ്ണെടുപ്പ് തടയാന്‍ ശ്രമിച്ച സംഗീതിനെ കൊലപ്പെടുത്തിയവരെല്ലാം മണ്ണു മാഫിയ അംഗങ്ങളാണ്. മണ്ണുമാന്തി യന്ത്രം ഉടമ സജു, ടിപ്പര്‍ ഉടമ ഉത്തമന്‍ എന്നിവരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ച് പേരും അറസ്റ്റിലായി. പ്രതികളെ സഹായിച്ച ഉണ്ണി, വിനീഷ് എന്നിവരും ടിപ്പര്‍ ഡ്രൈവര്‍ വിജിനും നേരത്തെ അറസ്റ്റിലായിരുന്നു

കൊലപാതകം നടന്ന രാത്രി സംഗീതിന്റെ പുരയിടത്തില്‍ രണ്ട് ടിപ്പറും മണ്ണുമാന്തിയുമായി എത്തിയ സംഘം അഞ്ച് ലോഡ് മണല്‍ കടത്തി. വീട്ടിലില്ലാതിരുന്ന സംഗീത് ഇതറിഞ്ഞ് എത്തി തടയുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ഇതോടെ ആക്രമണം തുടങ്ങിയ സംഘം ആദ്യം ടിപ്പര്‍ കൊണ്ടിടിച്ച് സംഗീതിനെ നിലത്തിട്ടു. വീണ്ടും എഴുന്നേല്‍ക്കാന്‍ ശ്രമിച്ചതോടെ മണ്ണുമാന്തിയുടെ കൈകൊണ്ട് അടിച്ച് കൊല്ലുകയായിരുന്നു




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക