Image

ഒ ഐ സി സി ജിദ്ദ - തിരുവനന്തപുരം ജില്ലാ കമ്മിറ്റി റിപ്പബ്ലിക് ദിനം ആഘോഷിച്ചു

Published on 27 January, 2020
ഒ ഐ സി സി ജിദ്ദ - തിരുവനന്തപുരം ജില്ലാ കമ്മിറ്റി റിപ്പബ്ലിക് ദിനം ആഘോഷിച്ചു
ജിദ്ദ: ഇന്ത്യയുടെ 71 -ാം റിപ്പബ്ലിക് ദിനം വിവിധ കലാപരിപാടികളോടെ ഒ ഐ സി സി ജിദ്ദ - തിരുവനന്തപുരം ജില്ലാ കമ്മിറ്റി സമുചിതമായി ആഘോഷിച്ചു. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി കെ.എം. ഷെരീഫ് കുഞ്ഞു ഉദ്ഘാടനം ചെയ്തു.

ഇന്ത്യയുടെ സൗന്ദര്യം എന്നു പറയുന്നത് അതിന്റെ മതേതരത്വം ആണെന്നും അത് തകര്‍ക്കാനുള്ള സംഘപരിവാര്‍ ശക്തികളുടെ കുതന്ത്രങ്ങളെ എന്തു വില കൊടുത്തും ചെറുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് ശരീഫ് കുഞ്ഞു പറഞ്ഞു.

റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീര്‍ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന പൗരത്വ ബില്‍ എതിര്‍ക്കുന്നത് ഇന്ത്യയിലെ മുസ് ലിങ്ങള്‍ മാത്രമല്ല ഇന്ത്യയെ സ്‌നേഹിക്കുന്ന എല്ലാ വരുമാണെന്നും ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ മണ്ണിനെ വിഭജിച്ചുവെങ്കില്‍ ഇന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ മനസുകളെയാണ് വിഭജിക്കുന്നത്. അത് ഒരിക്കലും നമ്മള്‍ അനുവദിക്കരുതെന്നും അതിനു മുന്നില്‍ നിന്നു നയിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉണ്ടാകുമെന്നും മുനീര്‍ പറഞ്ഞു.

ജില്ലാ കമ്മിറ്റി പ്രസിഡന്റ് അസ്ഹാബ് വര്‍ക്കല അധ്യക്ഷത വഹിച്ചു. റീജണല്‍ വൈസ് പ്രസിഡന്റ് ഷുക്കൂര്‍ വക്കം, നാഷണല്‍ കമ്മിറ്റി സെക്രട്ടറി നാസുമുദ്ദീന്‍ മണനാക്ക് ഗ്ലോബല്‍ കമ്മിറ്റി അംഗം അലി തേക്കുതോട് ,അന്‍വര്‍ കല്ലമ്പലം, മഹിളാ വേദി ജില്ലാ പ്രസിഡന്റ് മൗഷിമി ഷരീഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിച്ചു സത്യപ്രതിജ്ഞ ചെയ്തും പൗരത്ത്വ ബില്ലിനെതിരെയുടെ പ്ലക്കാര്‍ഡ്കള്‍ ഉയത്തിയും പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചു. ജനറല്‍ സെക്രട്ടറി ഷമീര്‍ നദ്വി കുറ്റിച്ചല്‍ സ്വാഗതവും ഷാനു മോന്‍ കരമന നന്ദിയും പറഞ്ഞു.

ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഷരീഫ് പള്ളിപ്പുറം സുധീര്‍ വക്കം., സുഭാഷ് വര്‍ക്കല, നവാസ് ബീമാപള്ളി, അല്‍ത്താഫ്, അഷ്‌റഫ് മണക്കാട്, ഹസ്സന്‍ ബസരി, ഹുസൈന്‍ ബാലരാമപുരം , നജീം കല്ലറ,സജീര്‍ അണ്ടൂര്‍കോണം, ജാഫര്‍ കുട്ടി, കമാലുദ്ദീന്‍ , ജിദ്ദ റീജണല്‍ കമ്മിറ്റിയുടെ എല്ലാ ജില്ലാ കമ്മിറ്റി ,ഏരിയ കമ്മിറ്റി ഭാരവാഹികളും കുടുംബാംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.

തുടര്‍ന്നു നടന്ന കലാപരിപാടികള്‍ നൂഹുബീമാപ്പള്ളിയുടെ നേതൃത്വത്തില്‍ ആശ ഷിജു ,ഫര്‍സാന യാസിര്‍ ,വിവേക് ,മുംതാസ് അബ്ദുല്‍റഹ്മാന്‍ ജയചന്ദ്രന്‍ ,മന്‍സൂര്‍ മണ്ണാര്‍ക്കാട് ,ദിയ ഫാത്തിമ ,ഗുരു പവന്‍ ,ജയന്‍ ,ലിന മരിയ ബേബി എന്നിവര്‍ ആലപിച്ച ഗാനങ്ങളും അജാസ് അന്‍വര്‍ ,സെഹ് ല ഹുസൈന്‍ ,നാദിര്‍നാസ് ,ആഷിഫ് അന്‍വര്‍ എന്നിവര്‍ ആലപിച്ച ദേശഭക്തി ഗാനം ,നാദിര്‍നാസ് ,രെഹാന്‍ നൗഷാദ് ,സഹദ് അന്‍വര്‍ ,സഹല്‍ അന്‍വര്‍ ,ലിന മരിയബേബി ,റിതു വേദ ,റിതു വൈക, ആയിശ ഷമീസ്, മുഹമ്മദ് ഷീഷ് തുടങ്ങിയ കൂട്ടികള്‍ അവതരിപ്പിച്ച നൃത്തങ്ങളും പരിപാടികള്‍ക്കു മാറ്റു കൂട്ടി. ശാലു ഫാത്തിമ കാസര്‍ഗോഡിന്റെ ആങ്കറിംഗ് ഹൃദ്യമായി. ഹാഷിം കോഴിക്കോട്, സിറാജ് വടശേരിക്കോണം, ലത്തീഫ് മക്കേരി, കരീം മണ്ണാര്‍ക്കാട്,സഹീര്‍ മാഞ്ഞാലി, മുജീബ് തൃത്താല, അയൂബ് പന്തളം, മുജീബ് മുത്തേടം, ഫസുലുള്ള വെളുബാലി, നിസാര്‍ വാവക്കുഞ്ഞ്, ശ്രീജിത്ത് കണ്ണൂര്‍, നൗഷീര്‍ കണ്ണൂര്‍, റഫീക്ക് മൂസാ ഇരിക്കൂര്‍, ഇസ്മായില്‍ കുരിപ്പേഴില്‍, സിദ്ദിഖ് ചോക്കാട്, നസീര്‍ വാവക്കുഞ്ഞ്,ഷിനോയി കടലുണ്ടി, ഹര്‍ഷദ് ഏലൂര്‍, സിറാജ് കൊച്ചി തുടങ്ങിയവര്‍ കലാപരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനദാനങ്ങള്‍ നിര്‍വഹിച്ചു.

റിപ്പോര്‍ട്ട് : കെ.ടി മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക