Image

ചരിത്ര പഠനം പ്രാധാന്യത്തോടെ പ്രോത്സാഹിപ്പിക്കപ്പെടണം

Published on 27 January, 2020
ചരിത്ര പഠനം പ്രാധാന്യത്തോടെ പ്രോത്സാഹിപ്പിക്കപ്പെടണം
ജിദ്ദ: റിസാല സ്റ്റഡി സര്‍ക്കിള്‍ പതിനൊന്നാമത് എഡിഷന്‍ ജിദ്ദ സിറ്റി, നോര്‍ത്ത് സെന്‍ട്രല്‍ സാഹിത്യോത്സവുകള്‍ക്ക് പ്രൗഢ ഗംഭീര പരിസമാപ്തി. രണ്ട് സെന്‍ട്രലുകളിലേയും പത്ത് കേന്ദ്രങ്ങളിലായി നടന്ന സെക്ടര്‍ സാഹിത്യോത്സവ് പ്രതിഭകളാണ് 12 വേദികളിലായി നടന്ന മത്സരങ്ങളില്‍ മാറ്റുരച്ചത്. മലയാളം, ഇംഗ്ലീഷ്, അറബി പ്രസംഗങ്ങള്‍, മാപ്പിള പാട്ട്, കവിതാ പാരായണം, രചനാ മത്സരങ്ങള്‍, സോഷ്യല്‍ ട്വീറ്റ്, ഹൈക്കു, കൊളാഷ്, സ്‌പോട് മാഗസിന്‍ തുടങ്ങീ 106 ഇനങ്ങളിലായി കിഡ്‌സ്,പ്രൈമറി,ജൂണിയര്‍,സെക്കന്‍ഡറി,സീനിയര്‍,ജനറല്‍ എന്നീ ആറു വിഭാഗങ്ങളിലായി നാനൂറിലധികം മത്സരാര്‍ഥികള്‍ മാറ്റുരച്ചു.

ജിദ്ദ സിറ്റി സെന്‍ട്രലില്‍ ഷറഫിയ സെക്ടര്‍ ഒന്നാം സ്ഥാനവും മഹ്ജര്‍ സെക്ടര്‍ രണ്ടും ജാമിഅ സെക്ടര്‍ മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയപ്പോള്‍ നോര്‍ത്ത് സെന്‍ട്രലില്‍ ബവാദി സെക്ടര്‍ ഒന്നാം സ്ഥാനവും ഹിറ, അനാക്കിഷ് സെക്ടറുകള്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ യഥാക്രമം കരസ്ഥാമാക്കി. ജിദ്ദ സിറ്റി സെന്‍ട്രലില്‍ കലാ പ്രതിഭയായി തൗസീഫ് അബ്ദുള്ളയെയും (മഹ്ജര്‍ സെക്ടര്‍) സര്‍ഗ പ്രതിഭയായി ഷൈസ്ഥാ അഷ്‌റഫിനെയും (സുലൈമാനിയ സെക്ടര്‍) തിരഞ്ഞെടുത്തു. നോര്‍ത്ത് സെന്‍ട്രലില്‍ യഥാക്രമം മുഹമ്മദ് ഫായിസ് (ബവാദി സെക്ടര്‍), തബഷീറ ശിഹാബ് (സഫ സെക്ടര്‍) പ്രതിഭകളായി. സാംസ്‌കാരിക സമ്മേളനത്തില്‍ ജിദ്ദയിലെ വിവിധ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക സംഘടനാ നേതാക്കളുടെയും വ്യവസായ പ്രമുഖരുടെയും വിദ്യാഭ്യാസ മാധ്യമ മേഖലയിലെ ഉന്നതരുടെയും സാന്നിധ്യം കൊണ്ട് പ്രൗഢമായി. എസ് വൈ.എസ് കേരള സ്റ്റേറ്റ് സെക്രട്ടറി എന്‍.എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ആര്‍എസ് സി സെന്‍ട്രല്‍ രിസാല കണ്‍വീനര്‍ റഫീഖ് കൂട്ടായി കീ നോട്ട് അവതരിപ്പിച്ചു. യഹ്യ ഉസ്മാന്‍ അല്‍-ബക്‌റി, വി.പി മുഹമ്മദലി ( ചെയര്‍മാന്‍ ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍) അബൂബക്കര്‍ അരിമ്പ്ര(KMCC), റഊഫ്(നവോദയ), കെ.ടി.എ മുനീര്‍(OICC), കബീര്‍ കൊണ്ടോട്ടി(മീഡിയ ഫോറം), റഊഫ് പൂനൂര്‍ (MD. MIS സ്‌കൂള്‍), ഗഫൂര്‍ വാഴക്കാട് എന്നിവര്‍ സംസാരിച്ചു.സെന്‍ട്രല്‍ ചെയര്‍മാന്‍ താജുദ്ദീന്‍ നിസാമി അധ്യക്ഷം വഹിച്ച സംഗമത്തില്‍ അശ്കര്‍ ബവാദി സ്വാഗതവും ഉമൈര്‍ വയനാട് നന്ദിയും പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക