Image

ഡബ്ലിന്‍ സീറോ മലബാര്‍ സഭ ബൈബിള്‍ ക്വിസ് സോര്‍ഡ്സ് ടീം ജേതാക്കള്‍

Published on 27 January, 2020
ഡബ്ലിന്‍ സീറോ മലബാര്‍ സഭ ബൈബിള്‍ ക്വിസ് സോര്‍ഡ്സ് ടീം ജേതാക്കള്‍

ഡബ്ലിന്‍: റിയാല്‍ട്ടൊ ഔര്‍ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തില്‍ വച്ച് നടന്ന ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ബൈബിള്‍ ക്വിസ് ഗ്രാന്റ് ഫിനാലെ `BIBLIA 2020'' ല്‍ സോര്‍ഡ്സ് ടീം വിജയികളായി. പതിനൊന്ന് ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ സോര്‍ഡ്സ് കുര്‍ബാന സെന്റര്‍ മാര്‍ത്തോമാ എവര്‍ റോളിങ്ങ് ട്രോഫിയും സ്പൈസ് ബസാര്‍ ഡബ്ലിന്‍ നല്‍കിയ 500 യൂറോ കാഷ് അവാര്‍ഡും സ്വന്തമാക്കി.

ഫിബ്സ്ബറോ സെന്റര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി സെന്റ് പോള്‍ എവര്‍ റോളിംഗ് ട്രോഫിയും ജിഞ്ചര്‍ കാറ്ററിങ്ങ് നല്‍കിയ 350 യൂറോ കാഷ് അവാര്‍ഡും നേടിയെടുത്തു.

മൂന്നാം സ്ഥാനക്കാര്‍ക്കുള്ള സെന്റ് പാട്രിക് എവര്‍ റോളിംഗ് ട്രോഫി ബ്രേ കുര്‍ബാന സെന്ററിന്. ട്രോഫിക്കു പുറമെ CRANLEY CARS, Dublin22 സ്പോണ്‍സര്‍ ചെയ്യുന്ന 250 യൂറോയുടെ കാഷ് അവാര്‍ഡും ബ്രേ ടീമിനു ലഭിക്കും.

ഉച്ചകഴിഞ്ഞ് ഒന്നിനു വി. കുര്‍ബാനയോടെ ആരംഭിച്ച പരിപാടികള്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭാ കോര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റ് പാടത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.

കാറ്റിക്കിസം ഡയറക്ടര്‍ റവ. ഫാ. റോയ് വട്ടക്കാട്ട് പ്രരംഭനിര്‍ദ്ദേശങ്ങള്‍ നല്‍കി ടീമുകളെ സ്വാഗതം ചെയ്തു. ക്വിസ് മാസ്റ്റര്‍ ഫാ. രാജേഷ് മേച്ചിറാകത്ത് മല്‍സരം നിയന്ത്രിച്ചു. ഓഡിയോ, വിഷല്‍, ആക്ടിവിറ്റി റൗണ്ടുകള്‍ ഉള്‍പ്പെടെ ഒന്‍പത് റൗണ്ടുകളായാണു മത്സരങ്ങള്‍ നടന്നത്. സെക്രട്ടറി സീജോ കാച്ചപ്പള്ളി നന്ദി പറഞ്ഞു.

ഡബ്ലിന്‍ സോണല്‍ കമ്മറ്റിയും, ഹെഡ്മാസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ജോസ് ചാക്കോയുടെ നേതൃത്വത്തില്‍ കാറ്റിക്കിസം ഡിപ്പാര്‍ട്ട്മെന്റും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പങ്കെടുത്ത ടീമുകള്‍ക്ക് പിന്തുണയും പ്രോത്സാഹനവുമായി അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ ആളുകള്‍ എത്തിയിരുന്നു.

ബൈബിളിനേക്കുറിച്ചും സഭയിലെ വിശുദ്ധരേക്കുറിച്ചും കൂടുതല്‍ അറിവുനേടാന്‍ ത്ത പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ മതബോധന വിഭാഗം വര്‍ഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ബൈബിള്‍ ക്വിസ് മത്സരങ്ങളില്‍ ഈ വര്‍ഷം പതിനൊന്ന് കുര്‍ബാന സെന്ററുകളില്‍നിന്നായി 700 ല്‍ ഏറെ വിശ്വാസികള്‍ പങ്കെടുത്തു. മൂന്നാം ക്ലാസ് വിദ്യാഥികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അഞ്ച് വിഭാഗങ്ങളായി തിരിച്ച് നടത്തിയ പ്രാഥമിക മത്സരത്തോടെയായിരുന്നു ആരംഭം. അഞ്ച് വിഭാഗങ്ങളില്‍നിന്ന് കുര്‍ബാന സെന്റര്‍ തലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചവര്‍ ഒരുടീമായാണ് ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുത്തത്.

ഡബ്ലിന്‍ സോണല്‍ തലത്തില്‍ വിജയികള്‍ ആയവര്‍.
SUB JUNIORS : First - Jacob Joseph (Tallaght) Second - Andrew John (Blanchardstown), Third - Samuel Suresh (Tallaght) JUNIORS : First - Jerin Joseph Varghese (Bray), Isabel Percy ((Blanchardstown), Second - Jamie Shaijo (Blanchardstown), Liby Toban (Tallaght), Third - Mineva Maju (Phibsborough).

SENIORS : First - Arlene Santhosh (Blackrock), Second - Albin Nileesh (Blackrock), Third - Sleevan Joggy (Phibsborough).

SUPER SENIORS : First - Susanna Thomas (Blanchardstown), Second - Arpitha Benny ((Blanchardstown), Third - Ashly Byju (Swords)

GENERAL - First - Sindhu Jose (Bray), Mrudula Maju (Phibsborough), Second - Vigi Thomas (Blackrock), Smitha Shinto (Swords), Third - Sherine Niju (Swords), Mini Varghese (Bray)

റിപ്പോര്‍ട്ട്: ജയ്സണ്‍ ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക