Image

പൗരത്വ നിയമം: യു.എസിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധമിരമ്പി

Published on 27 January, 2020
പൗരത്വ നിയമം: യു.എസിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധമിരമ്പി
ന്യു യോര്‍ക്ക്:ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍, പൗരത്വ നിയമത്തിനെതിരെ ന്യു യോര്‍ക്ക് അടക്കം വിവിധ നഗരങ്ങളില്‍ പ്രതിഷേധ റാലി നടന്നു.

സിഎഎ വിരുദ്ധ ബാനറുകളുമായി വന്‍ ജനാവലി പലയിടത്തും അണിനിരന്നു. ഇന്ത്യയുടെ മതനിരപേക്ഷത ഭീഷണിയിലാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

ന്യൂയോര്‍ക്ക്, ഷിക്കാഗോ, ഹൂസ്റ്റണ്‍, അറ്റ്‌ലാന്റ, സാന്‍ഫ്രാന്‍സിസ്‌കോ കോണ്‍സുലേറ്റുകള്‍ക്കു മുന്നിലുംവാഷിംഗ്ടണ്‍ ഡിസിയില്‍ എംബസിക്കു മുന്നിലും പ്രകടനക്കാര്‍ അണിനിരന്നു. 'ഭാരതാ മാതാ കീ ജയ്', 'ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിഖ്; എല്ലാവരും സഹോദരന്മാര്‍' എന്നീ മുദ്രാവാക്യങ്ങളും മുഴക്കി.

ഷിക്കാഗോയിലാണ് ഏറ്റവും വലിയ പ്രതിഷേധം. നഗരത്തില്‍ തടിച്ചുകൂടിയ ആളുകള്‍ മനുഷ്യച്ചങ്ങല തീര്‍ത്തു
വാഷിങ്ങ്ടനില്‍ അഞ്ഞൂറിലധികം ഇന്ത്യക്കാര്‍ വൈറ്റ് ഹൗസിനടുത്തുള്ള പാര്‍ക്കില്‍ നിന്ന് ഇന്ത്യന്‍ എംബസിക്ക് മുന്നിലുള്ള ഗാന്ധി പ്രതിമയ്ക്കു സമീപത്തേക്കു മാര്‍ച്ച് നടത്തി. ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ (ഐഎഎംസി), ഇക്വാളിറ്റി ലാബ്‌സ്, ബ്ലാക്ക് ലിവ്‌സ് മാറ്റര്‍ (ബിഎല്‍എം), ജ്യൂവിഷ് വോയിസ് ഫോര്‍ പീസ് (ജെവിപി), ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എച്ച്എഫ്എച്ച്ആര്‍) തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ചിലയിടങ്ങളില്‍പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രകടനം നടത്തി.മോദി സര്‍ക്കാരിനെ അവര്‍ അഭിനന്ദിച്ചു.
പൗരത്വ നിയമം: യു.എസിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധമിരമ്പിപൗരത്വ നിയമം: യു.എസിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധമിരമ്പിപൗരത്വ നിയമം: യു.എസിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധമിരമ്പിപൗരത്വ നിയമം: യു.എസിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധമിരമ്പിപൗരത്വ നിയമം: യു.എസിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധമിരമ്പി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക