Image

സി.കെ. ജാനു പറഞ്ഞത് കാര്യങ്ങള്‍ അറിയാതെ: പി.കെ. ജയലക്ഷ്മി

Published on 16 May, 2012
സി.കെ. ജാനു പറഞ്ഞത് കാര്യങ്ങള്‍ അറിയാതെ: പി.കെ. ജയലക്ഷ്മി
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷമായിട്ടും ആദിവാസി-ദളിത് പ്രശ്നങ്ങളില്‍ പരിഹാരമുണ്ടായിട്ടില്ലെന്ന ആദിവാസി ഗോത്രസഭാ നേതാവ് സി.കെ. ജാനുവിന്റെ പ്രസ്താവന കാര്യങ്ങള്‍ മനസിലാക്കാതെയാണെന്നു മന്ത്രി പി.കെ. ജയലക്ഷ്മി. പട്ടികവര്‍ഗ വികസനത്തില്‍ കാതലായ മാറ്റങ്ങളാണ് ഈ ഒരു വര്‍ഷം കൊണ്ട് വകുപ്പ് നടപ്പിലാക്കിയതെന്നും അടുത്ത മന്ത്രിസഭാ യോഗത്തില്‍ സംസ്ഥാന യൂത്ത് കമ്മീഷന്റെ നടത്തിപ്പിനെ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. വകുപ്പിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജയലക്ഷ്മി. മുഴുവന്‍ പട്ടികവര്‍ഗ കുടുംബങ്ങളുടെയും വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാക്കുമെന്നും വനത്തെ ആശ്രയിച്ച് ജീവിക്കുന്നവരുടേയും വനത്തിന്റെയും നിലനില്‍പ്പിന് അനുയോജ്യമായ രീതിയില്‍ വനാവകാശ നിയമം ഫലപ്രദമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക