Image

ഐശ്വര്യത്തിനു മകളെ മന്ത്രവാദിയെക്കൊണ്ട് വിവാഹം കഴിപ്പിച്ച സംഭവത്തില്‍ മാതാവ് ഉള്‍പ്പടെ 2 പേര്‍ അറസ്റ്റില്‍

Published on 27 January, 2020
ഐശ്വര്യത്തിനു മകളെ മന്ത്രവാദിയെക്കൊണ്ട് വിവാഹം കഴിപ്പിച്ച സംഭവത്തില്‍ മാതാവ് ഉള്‍പ്പടെ 2 പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥിനിയായ മകളെ കുടുംബത്തിന് ഐശ്വര്യം കിട്ടാന്‍ മന്ത്രവാദിക്കു വിവാഹം കഴിച്ചു നല്‍കിയ സംഭവത്തില്‍ അമ്മ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിവച്ചാന്‍കോവിലില്‍ വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയും രണ്ടാം ഭര്‍ത്താവും സുഹൃത്തും മന്ത്രവാദിയുമായ തലയല്‍ ആലുവിള വണ്ടിത്തടം കരിംപ്ലാവിള പുത്തന്‍വീട്ടില്‍ സുനു എന്നുവിളിക്കുന്ന വിനോദും(30) ആണ് അറസ്റ്റിലായത്.

ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീ മറ്റൊരാളുടെ കൂടെയാണ് താമസം. സ്കൂള്‍ വിദ്യാര്‍ഥിനിയായ മകളെ എട്ടുമാസം മുന്‍പ്  മന്ത്രവാദിക്ക് വിവാഹം ചെയ്ത് കൊടുക്കുകയായിരുന്നു.  അന്നുമുതല്‍ പീഡനമേറ്റ് കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെപ്പറ്റി സ്കൂള്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് വിവാഹ വിവരം അറിയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക