Image

അപ്പുക്കുട്ടന്‍പിള്ള ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായി മത്സരിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 27 January, 2020
അപ്പുക്കുട്ടന്‍പിള്ള ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായി മത്സരിക്കുന്നു
ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ നിലവിലെ കമ്മിറ്റി അംഗമായ അപ്പുക്കുട്ടന്‍പിള്ള ഒരു തവണകൂടി കമ്മിറ്റി അംഗമാകുവാന്‍ മത്സര രംഗത്തേക്കിറങ്ങുന്നു. കേരള കര്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.എ.എന്‍.എ) സ്ഥാപകാംഗങ്ങളില്‍ ഒരാളായ അദ്ദേഹം രണ്ടു തവണ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. കൂടാതെ നായര്‍ ബെനവലന്റ് അസോസിയേന്‍ ന്യൂയോര്‍ക്കിന്റെ സ്ഥാപകാംഗം കൂടിയായ അദ്ദേഹം എന്‍.ബി.എയുടെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കഴിഞ്ഞ 32 വര്‍ഷമായി ന്യൂയോര്‍ക്കിലും സമീപ പ്രദേശങ്ങളിലുമുള്ള ഓണക്കാലത്തെ മാവേലി വേഷം അപ്പുക്കന്‍പിള്ളയ്ക്ക് സ്വന്തമാണ്. കേരള കള്‍ച്ചറല്‍ അസോസിയേഷനുവേണ്ടി ചെണ്ടമേളം പഠിപ്പിക്കുന്നു. മികച്ച നാടക നടനും, ഓട്ടന്‍തുള്ളല്‍, തകില്‍വാദ്യം, ചെണ്ടവാദ്യം തുടങ്ങി നിരവധി മേഖലകളില്‍ കഴിവ് തെളെയിച്ചിട്ടുള്ള ഇദ്ദേഹം ഫൊക്കാനയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. കെ.സി.എ.എന്‍.എയുടെ ആഭിമുഖ്യത്തില്‍ കൊളംബിയ ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ എന്‍.എന്‍ പിള്ളയുടെ "ഗറില്ല' എന്ന നാടകത്തിലെ പ്രധാനവേഷം     അപ്പുക്കുട്ടന്‍പിള്ളയ്ക്കായിരുന്നു.

സ്വന്തമായി പ്രതിഭ എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുള്ള ഇദ്ദേഹം ആദ്യകാലങ്ങളില്‍ അമേരിക്കയില്‍ സിനിമ, മിമിക്രി താരങ്ങളെ കൊണ്ടുവന്ന് സ്റ്റേജ്‌ഷോകള്‍ സംഘടിപ്പിച്ചിരുന്നു. ഗണേശ് നായരുടെ സംവിധാനത്തില്‍ അമേരിക്കയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ "അവര്‍ക്കൊപ്പം' സിനിമയുടെ മുഖ്യ കഥാപാത്രങ്ങളില്‍ ഒരാളാണ്.

1974-ല്‍ അമേരിക്കയില്‍ കുടിയേറിയ മാവേലിക്കര സ്വദേശിയായ അപ്പുക്കട്ടന്‍പിള്ള യുണൈറ്റഡ് സ്റ്റേറ്റ് പോസ്റ്റല്‍ സര്‍വീസില്‍നിന്നു സൂപ്പര്‍വൈസറായി  വിരമിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക